ശിൽപ ഷെട്ടി|photo:.instagram.com/theshilpashetty/
പാസ്ത ഇഷ്ടമില്ലാത്തവര്‍ പൊതുവേ കുറവാണ്. ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇറ്റാലിയന്‍ ഡിഷാണ് പാസ്ത. വെറുതേ പറയുന്നതല്ല പാസ്തയെന്നു പറഞ്ഞു കേള്‍ക്കുമ്പോഴേ വായില്‍ വെള്ളമൂറും. പച്ചക്കറികള്‍, സോസുകള്‍ എന്നിവയാണ് ഇതിലെ പ്രധാന ചേരുവകള്‍.
എളുപ്പത്തില്‍ പാചകം ചെയ്യാന്‍ കഴിയുന്നതും അധികം സമയം വേണ്ടാത്തതുമായ ഒരു വിഭവമാണിത്. വീട്ടിലായാലും എളുപ്പത്തില്‍ തയ്യാറാക്കാന്‍ കഴിയുന്നതാണ് ഈ ഭക്ഷണം. അ. അതാണ് ഇതിനെ ജനപ്രിയമാക്കുന്നതും. പാസ്ത ഇഷ്ടപ്പെടുന്ന സെലിബ്രിറ്റികളിലൊരാളാണ് ബോളിവുഡ് താരം ശില്‍പ ഷെട്ടി.
തന്റെ പ്രിയപ്പെട്ട ഭക്ഷണം കഴിയ്ക്കാന്‍ പോകുന്നതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി വഴിയാണ് അവര്‍ ആരാധകരോട് പങ്ക് വെച്ചത്. മുംബൈയിലെ ഒരു റെസ്‌റ്റോറന്റില്‍ ഷെഫ് അവരുടെ തീന്‍മേശയില്‍ തത്സമയം പാസ്തയുണ്ടാക്കുന്ന വീഡിയോയാണ് അവര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ട്രഫിള്‍ പാസ്തയാണ് ഷെഫ് അവരുടെ മുന്നില്‍ നിന്നുകൊണ്ട് തയ്യാറാക്കുന്നത്. ചീസ്, ട്രഫിള്‍ ഓയില്‍, ബ്ലാക് ട്രഫിള്‍സ് എന്നിയുപയോഗിച്ചാണ് അദ്ദേഹത്തിന്റെ കൊതിയുണര്‍ത്തുന്ന പാചകം. പാസ്തയുടെ മുകളില്‍ മനോഹരമായിട്ട് ബ്ലാക് ട്രഫിള്‍സ് ടോപ്പും ചെയ്തിരിക്കുന്നതും വീഡിയോയില്‍ കാണാം. ശില്‍പയോടൊപ്പം മകളേയും വീഡിയോയില്‍ കാണാം.
Content Highlights: Shilpa Shetty Enjoys Truffle Pasta,Truffle Pasta,Shilpa Shetty,food,foodie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..