കുറച്ചുകൂടി കഴിക്ക്, കുറച്ചുകൂടി....ശിഖര്‍ ധവാനെ സ്‌നേഹം കൊണ്ട് മൂടി സഹായികള്‍; വൈറല്‍ വീഡിയോ


ഏകദേശം 20 ലക്ഷത്തില്‍ അധികം ആളുകളാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്.

ശിഖർ ധവാൻ | Photo: Instagram

വീട്ടിലെത്തുന്ന അതിഥികള്‍ക്ക് വയര്‍ നിറയെ ഭക്ഷണം നല്‍കി വിടുക എന്നത് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണ്. അതിഥിയെ ദൈവമായി കരുതി സത്കരിക്കുക എന്നത് ഇന്ത്യന്‍ സംസ്‌കാരത്തോട് ചേര്‍ന്നുനില്‍ക്കുന്നു. പാശ്ചാത്യരാജ്യങ്ങളില്‍ ഭക്ഷണം എല്ലാം വിളമ്പി മേശപ്പുറത്ത് വെച്ചശേഷം ആവശ്യാനുസരണം എടുത്ത് കഴിക്കുന്നതാണ് ശീലം. ഇന്ത്യയിലാകട്ടെ അതിഥികള്‍ക്കൊപ്പം ഇരിക്കാതെ അടുത്തുനിന്ന് വിഭവങ്ങള്‍ ഓരോന്നായി വിളമ്പി നല്‍കി അവരുടെ വയര്‍ നിറയുന്നത് വരെ ഊട്ടുന്നതാണ് സാധാരണ കണ്ടുവരാറ്. ഇത്തരമൊരു രസകരമായ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ്താരം ശിഖര്‍ ധവാന്‍. തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ അദ്ദേഹം ഷെയര്‍ ചെയ്തിരിക്കുന്നത്.

ശിഖര്‍ ധവാനെ അദ്ദേഹത്തിന്റെ പാചക്കാരനും സഹായിയും ചേര്‍ന്ന് സ്‌നേഹത്തോടെ ഭക്ഷണം കഴിപ്പിക്കുന്നതാണ് വീഡിയോയിലുള്ളത്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന ധവാന്റെ പ്ലേറ്റിലേക്ക് വീണ്ടും വീണ്ടും ഭക്ഷണം വിളമ്പി നല്‍കുകയാണ് ഇരുവരും. ചപ്പാത്തി, കറി, ചോറ്, ഒരു പാത്രം നിറയെ സാലഡ് എന്നിവയാണ് ഡൈനിങ് ടേബിളില്‍ ഉള്ളത്. ധവാന്റെ മുന്നിലിരിക്കുന്ന പ്ലേറ്റില്‍ നിറയെ ഭക്ഷണം ഉണ്ടായിട്ടുപോലും അതിലേക്ക് രണ്ടുപേരും ചേര്‍ന്ന് വീണ്ടും വീണ്ടും വിളമ്പുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുക. ഇനി വയറിനുള്ളില്‍ സ്ഥലമില്ലെന്ന് ധവാന്‍ പറയുന്നുണ്ടെങ്കിലും ഇനിയും ധാരാളം സ്ഥലമുണ്ടെന്ന് പറഞ്ഞ് രണ്ട് സഹായികളും ഭക്ഷണം പ്ലേറ്റില്‍ നിറയ്ക്കുകയാണ്.

വളരെപ്പെട്ടെന്നാണ് ഈ രസകരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഏകദേശം 20 ലക്ഷത്തില്‍ അധികം ആളുകളാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. 50,000-ല്‍ പരം ആളുകളാണ് വീഡിയോ ലൈക്ക് ചെയ്തത്.

വീഡിയോയ്ക്ക് രസകരമായ കമന്റുകളാണ് ലഭിക്കുന്നത്. ക്രിക്കറ്റിന് ശേഷം ധവാന്‍ നടനാകുമെന്ന് ഒരാള്‍ പറഞ്ഞു. താരം പങ്കുവയ്ക്കുന്ന രസകരമായ വീഡിയോകള്‍ ഇഷ്ടമാണെന്നും അദ്ദേഹത്തിന്റെ വലിയ ആരാധകന്‍ ആണെന്നും മറ്റൊരാള്‍ പറഞ്ഞു.

Content Highlights: shikhar dhawan, viral video, served food in typical indian style, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented