തിരിച്ചടികള്‍ ഇന്ധനമായി; പലഹാരങ്ങളുടെ ലോകത്ത് വിജയശില്‍പ്പിയായി ഇളവരശി


വിഷ്ണു രാമകൃഷ്ണൻ

ചില തിരിച്ചറിവുകള്‍ ഉണ്ടാകാന്‍ തിരിച്ചടികള്‍ നല്ലതാണെന്ന അഭിപ്രായമാണ് ഇളവരശിക്കും.

ഇളവരശി (Photo: J. Phililip)

പലഹാരങ്ങള്‍ നിറച്ച കൊട്ടകളുമായി അതിരാവിലെ വീടുവിട്ടിറങ്ങുന്ന അച്ഛനും അമ്മയും... വീടാകെ നിറഞ്ഞ പലഹാരപ്പാത്രങ്ങള്‍...എപ്പോഴും ആ വീടിനെ ചൂഴ്ന്നുനില്‍ക്കുന്ന പലഹാരമണം. ആ എട്ടുവയസ്സുകാരിയുടെ വീടോര്‍മയ്ക്ക് വെണ്ണയുടെയും വെന്തെണ്ണയുടെയും മണമാണ്. സ്‌കൂള്‍ വിട്ട് വിശപ്പോടെ അടുക്കളയിലേക്ക് ചെല്ലുമ്പോള്‍ ഒഴിഞ്ഞ പാത്രങ്ങളിലെ പലഹാരപ്പൊടികളായിരിക്കും അവളെ കാത്തിരിക്കുന്നുണ്ടാവുക. മിക്‌സ്ചറിന്റെയും പക്കാവടയുടെയും എരിവുള്ള പൊടി തിന്ന് വിശപ്പകറ്റാമെന്ന തോന്നലല്ല അന്നേരം അവളിലുണ്ടായത്. അച്ഛനും അമ്മയും അറിയാതെ എരിവുള്ള പലഹാരപ്പൊടികളെല്ലാം ചെറിയ പൊതികളില്‍ നിറച്ച് വീടിന്റെയടുത്തുള്ള ചാരായഷാപ്പിലേക്ക് കൊണ്ടുപോയി കൊടുത്തു. എന്തായാലും കളയാന്‍ വെ ച്ചിരിക്കുന്നതാണ്, എങ്കില്‍പിന്നെ വെറുതെ കളയേണ്ടല്ലോ!

പെട്ടെന്ന് തോന്നിയ ഒരു കൗതുകത്തിന്റെ പുറത്ത് ചെയ്തതാണെങ്കിലും എരിവുപൊടി വില്പന സ്ഥിരമാക്കി. ചാരായഷാപ്പുകാരന്‍ അലിവ് തോന്നി അവള്‍ക്ക് പത്ത് പൈസയും ഇരുപത് പൈസയുമൊക്കെ നല്‍കി. പഠിത്തം കഴിഞ്ഞാല്‍ പലഹാരനിര്‍മാണമാണ് തന്റെ സമാന്തരലോകമെന്ന് പതുക്കെ അവള്‍ തിരിച്ചറിഞ്ഞു. ഒഴിവുസമയങ്ങളില്‍ അച്ഛനും അമ്മയ്ക്കുമൊപ്പം പലഹാരങ്ങള്‍ ഉണ്ടാക്കാാനും അത് പായ്ക്കറ്റില്‍ നിറയ്ക്കാനുമൊക്കെ ഉത്സാഹിച്ചു. വീട്ടില്‍ അതിഥികളെ ത്തിയാല്‍ പാചക ത്തിന്റെ നേതൃത്വം സന്തോഷത്തോടെ ഏറ്റെടുക്കാനും തുടങ്ങി. അന്ന് കൗതുകത്തിന് എരിവുപൊടി വിറ്റു നടന്നഎട്ടുവയസ്സുകാരി അങ്ങനെ ഭക്ഷണപ്രിയരുടെ നാവില്‍ രുചിയുടെ തനിമ നിറച്ച ഇളവരശിയായി. തമിഴ്‌നാട്ടിലെ ഉസലാംപെട്ടിയില്‍ ആണ് ജനിച്ചതെങ്കിലും ഓര്‍മവെച്ചകാലം മുതലേ തൃശ്ശൂരിന്റെ മകളാണ്. പലഹാരനിര്‍മാണം ജീവനും ജീവിതവുമാക്കിയ ഇളവരശി വിജയങ്ങളില്‍ അമിതമായി ആഹ്ലാദിക്കാതെയും വീഴ്ചകളില്‍ തളര്‍ന്നു പോകാതെയും മുന്നേറുകയാണ്. ബിസിനസ് രംഗത്ത് ഒരേസമയം പ്രചോദനത്തിന്റെയും സഹനത്തിന്റെയും പ്രതീകമാവുകയാണ് അവര്‍.

പാരമ്പര്യം കൈവിടാതെ

''അച്ഛനും അമ്മയും പലഹാരങ്ങള്‍ ഉണ്ടാക്കി വീടുവീടാന്തരം നടന്ന് കച്ചോടം ചെയ്യുന്നവരായിരുന്നു. ഞങ്ങള്‍ ഏഴ് പേരാണ്. ഏഴാമത്തവളാണ് ഞാന്‍. പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ സഹായിക്കലായിരുന്നു ചെറുപ്പത്തിലേ ഞങ്ങളുടെ പ്രധാന പരിപാടി. അഞ്ചാംക്ലാസ് വരെ പഠിച്ചതിനുശേഷം പിന്നെ വീട്ടുകാര്‍ പഠിക്കാന്‍ പോവണ്ടെന്ന് പറഞ്ഞു. അതോടെ വീട്ടിലിരിപ്പായി. ആ വിഷമം മാറ്റാന്‍ അടുക്കളയില്‍ കേറി എന്തെങ്കിലും വെച്ചുണ്ടാക്കും. അന്ന് അതൊക്കെ ഒത്തിരി സന്തോഷമുണ്ടാക്കിയ കാര്യങ്ങളായിരുന്നു. അന്നും പക്ഷേ എനിക്ക് മനസ്സിലായിരുന്നില്ല, താല്‍പര്യമുള്ള മേഖല ഇതാണെന്ന്.'' പാചകം സന്തോഷവും നേരമ്പോക്കുമായി കണ്ടിരുന്ന നാളുകളില്‍ നിന്ന് ജീവിതമാര്‍ഗമായി മാറാന്‍ പിന്നെയും കുറെ നാള്‍ വേണ്ടിവന്നുവെന്ന് ഓര്‍ത്തെടുക്കുന്നു ഇളവരശി.
''കല്യാണം കഴിഞ്ഞതിനുശേഷമാണ് ബിസിനസ്സിനെപ്പറ്റി സീരിയസായി ആലോചിക്കുന്നത്. ആദ്യമൊക്കെ സഹോദരന്മാരുടെ കടയില്‍നിന്ന് പലഹാരങ്ങള്‍ വാങ്ങി വീടുകളിലും ചെറിയ കടകളിലുമൊക്കെ വിറ്റിരുന്നു. അപ്പോഴാണ് സ്വന്തമായി തുടങ്ങിയാലെന്തെന്ന ചിന്തയുണ്ടാകുന്നത്. ഭര്‍ത്താവ് ജയകാന്തും പി ന്തുണച്ചു. ചെറിയ കടകളിലേക്ക് പലഹാരങ്ങള്‍ ഉണ്ടാക്കി വിറ്റായിരുന്നു തുടക്കം.

പെട്ടെന്ന് തന്നെ അത് എല്ലാവരുടെയും ശ്രദ്ധനേടി. വില്‍പന സൂപ്പര്‍മാര്‍ക്കറ്റുകളിലേക്ക് കൂടി വ്യാപിച്ചതോടെ ആത്മവിശ്വാസം കൂടി. അങ്ങനെയിരിക്കുമ്പോഴാണ് ഞങ്ങള്‍ക്ക് മകനുണ്ടാകുന്നത്. സ്ഥാപനത്തിന് എന്ത് പേര് കൊടുക്കുമെന്ന് ആലോചിച്ചിരിക്കുന്ന സമയമായിരുന്നു. മകന്റെ നാള്‍ നോക്കിയപ്പോള്‍ അശ്വതി. അങ്ങനെ സ്ഥാപനത്തിന്റെ പേര് അശ്വതി ഹോട്ട് ചിപ്‌സ് എന്നായി.''

ഇളവരശിയും കുടുംബവും

ആഗ്രഹം സഫലമായി; പക്ഷേ...

ആഗ്രഹിച്ചതുപോലെ ബിസിനസ് നല്ല ലാഭ ത്തിലായി. വീടും കാറും സ്ഥലവുമൊക്കെ സ്വന്തമായി. അപ്പോഴാണ് പുതിയ ഒരു ഐഡിയ ഇളവരശിയുടെ തലയിലുദിച്ചത്. ഒരു സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങിയാലോയെന്ന്. '' ആലോചിച്ച് സമയം പാഴാക്കാതെ ഞങ്ങള്‍ പൂങ്കുന്നത് ഒരു സൂപ്പര്‍ മാര്‍ക്കറ്റ് തുറന്നു. സ്ഥലം വിറ്റും കൂട്ടിവെച്ചിരുന്ന പൈസ എടുത്തുമാണ് സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങിയത്. ആദ്യം നല്ല ലാഭത്തിലായിരുന്നു. അതിനിടെ വീട്ടിലും വീടിനോടു ചേര്‍ന്ന ഞങ്ങളുടെ കടയിലുമായി വലിയൊരു മോഷണം നടന്നു. എന്റെ 73 പവന്‍ സ്വര്‍ണവും വണ്ടികളും ചാക്കുകണക്കിന് ചിപ്‌സുമൊക്കെ ആരോ മോഷ്ടിച്ചു. പോലീസില്‍ പരാതിപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല. അപ്പോഴേക്കും ഞാന്‍ മാനസികമായി തളര്‍ന്നു, ആശുപത്രിയിലായി. ഒരു കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായി. വീടുംസ്ഥലവുമൊക്കെ പണയെപ്പടുത്തി തുടങ്ങിയ ബിസിനസ് എന്നന്നേക്കുമായി അവസാനിപ്പിക്കേി വരുമോ എന്ന ആശങ്കയായിരുന്നു.'' വീടും സ്ഥലവും നഷ്ടപ്പട്ടതിനേക്കാള്‍ വലിയ അപമാനങ്ങളായിരുന്നു അവരെ കാത്തിരുന്നത്. പലിശക്കാരുടെയും വിതരണക്കാരുടെയും ഭീഷണികളും തെറിവാക്കുകളും തകര്‍ച്ചയുടെ ആക്കം കൂട്ടി. ''2012 ഒക്കെ ആയപ്പോള്‍ കടകളെല്ലാം അടക്കേണ്ടി വന്നു.

റെഗുലര്‍ സപ്ലേ നിന്നു. ബിസിനസ് മുഴുവനായും വിട്ടു. അതോടെവിതരണക്കാരുടെയും പലിശക്കാരുടെയും ബഹളമായി. രാത്രി വീട്ടില്‍ വന്ന് ഭീഷണിയും തെറിവിളിയും... കുട്ടികളുടെ മുന്നില്‍ വെച്ചായിരുന്നു അതൊക്കെ. ദിവസവും ഇത് കേള്‍ക്കേി വന്നതോടെ ഞാന്‍ വീണ്ടും മാനസികമായി തകര്‍ന്നു.''

ഇളവരശി

തീരാത്ത പ്രശ്‌നങ്ങള്‍

പ്രശ്‌നങ്ങള്‍ ഉടനെയൊന്നും തീരില്ലെന്ന് കണ്ടപ്പോള്‍ കുറച്ചുനാള്‍ മാറി ത്താമസിക്കാമെന്ന് ഇളവരശി തീരുമാനിച്ചു. തുടര്‍ന്ന് അവര്‍ മണ്ണുത്തിയില്‍ ഒരു തട്ടുകടയിട്ടു. പ്രശ്‌നങ്ങള്‍ ഒന്ന് ഒതുങ്ങിയല്ലോയെന്ന ആശ്വാസത്തില്‍ മുന്നോട്ടുപോയി. ''വെറുതെയിരിക്കുമ്പോള്‍ ഓരോന്ന് ചിന്തി ച്ച് അസുഖങ്ങള്‍ കൂട്ടേ എന്നു കൂടി വിചാരിച്ചാണ് തട്ടുകടയിട്ടത്. അത് വലിയ കുഴപ്പമില്ലാത പോയി.

കുറച്ച് ദിവസം കഴിഞ്ഞപ്പോാഴാണ് പലിശക്കാരില്‍ ചിലര്‍ അവിടേക്കുമെത്തിയത്. ''തമിഴ്‌നാട്ടുകാരിയാണ്, രക്ഷ െപ്പടാന്‍ ചാന്‍സുണ്ട്'' എന്നൊക്കെ അവര്‍ പ്രചരിപ്പിച്ചു. എന്നിട്ട് കടയിലെ വിലപിടിപ്പുള്ള പാത്രങ്ങളടക്കം പല സാധനങ്ങളും അവര്‍ എടുത്തുകൊണ്ടു പോയി. ചിലര്‍ സാരമില്ലെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചപ്പോള്‍ മറ്റു ചിലര്‍ ''പെണ്ണ് ബിസിനസ് ചെയ്താ ഇങ്ങനിരിക്കും, അനുഭവിച്ചോ''എന്ന് ആക്ഷേപിച്ചു. തട്ടുകട ഒരു മാസത്തോളം നടത്തി. അപ്പോഴാണ് ബിസിനസ്സിനായി ഈട് വെച്ച വീട് ജപ്തി ചെയ്യാന്‍ ബാങ്കുകാര്‍ എത്തിയത്. പല ഒഴികഴിവുകളും പറഞ്ഞ് ജപ്തി ഒഴിവാക്കാന്‍ നോക്കി. എന്റെ അവസ്ഥ മനസ്സിലാക്കിയാവണം ജില്ലാ ബാങ്ക് മാനേജരായ അശോകന്‍ സാര്‍ കൈയില്‍നിന്ന് അഞ്ച് ലക്ഷം രൂപ എടുത്തുതന്നു. ശരിക്കും ഞെട്ടിപ്പോയ അവസ്ഥയായിരുന്നുവത്. എല്ലാം ഒന്നേന്ന് തുടങ്ങാനുള്ള ആത്മവിശ്വാസം നേടിത്തന്ന സംഭവം.''

കലങ്ങിത്തെളിഞ്ഞു

എല്ലാ പ്രതിസന്ധികളെയും മറികടന്ന് ബിസിനസ് വീണ്ടും തുടങ്ങാനുള്ള പദ്ധതികള്‍ അവര്‍ പുനഃരാരംഭിച്ചു. കുറെ അന്വേഷണങ്ങള്‍ക്കൊടുവില്‍ റെയില്‍വേസ്റ്റേഷനടുത്ത് ഒരു കട കണ്ടെത്തി. ''കട പതിയെ ലാഭത്തിലാകാന്‍ തുടങ്ങി. ചെറുകിട പലിശക്കാരെയെല്ലാം പൈസ കൊടുത്ത് ഒഴിവാക്കി. വായ്പകള്‍ തിരിച്ചടച്ചു. വീടും സ്ഥലവുമെല്ലാം തിരിച്ചുപിടി ച്ചു. ബിസിനസിന്റെ കൂടുതല്‍ വശങ്ങള്‍ അറിയണമെന്ന ആഗ്രഹത്തിലാണ് പി.പി. വിജയന്‍ സാറിന്റെ ക്ലാസില്‍ ചേര്‍ന്നത്. അങ്ങനെ ബിസിനസ്സിന്റെ സാങ്കേതികവശങ്ങളെപ്പറ്റിയും ശാസ്ത്രീയരീതികളെപ്പറ്റിയുമൊക്കെ മനസ്സിലാക്കി. 42 വര്‍ഷമായി തൃശ്ശൂരിലാണ് താമസം. ഇപ്പോള്‍ തൃശ്ശൂരില്‍ അഞ്ച് ഔട്ട്‌ലെറ്റുകളുണ്ട്. എഴുപതിലധികം ജോലിക്കാരും. പിന്നെ കാനഡ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് പലഹാരങ്ങള്‍ കയറ്റി അയക്കുന്നുമുണ്ട്. വിഭവങ്ങള്‍ കൂടുതല്‍ രാജ്യങ്ങളിലേക്കെത്തിക്കുക എന്നതാണ് ലക്ഷ്യം. ഹോം മെയ്ഡ് രുചിയില്‍ വിട്ടുവീഴ്ച വരുത്താതിരിക്കാനും ശ്രമിക്കുന്നു.''ബിസിനസ്സില്‍ താന്‍ ഒരിക്കലും പരാജയപ്പെട്ടിട്ടില്ലെന്നും ബിസിനസ് ചെയ്യുന്നതിനെപ്പറ്റി നല്ല ബോധ്യം തനിക്കുണ്ടായിരുന്നുവെന്നും ഊറ്റം കൊള്ളുന്നു ഇളവരശി. ബിസിനസ് എങ്ങനെ നിലനിര്‍ത്താമെന്നകാര്യത്തിലാണ് തനിക്ക് അറിവില്ലാതെ പോയത്. എന്നാല്‍ ഇപ്പോള്‍ ആത്മവിശ്വാസം നേടിക്കഴിഞ്ഞുവെന്നും അഭിമാനിക്കുന്നു അവര്‍. ചില തിരിച്ചറിവുകള്‍ ഉണ്ടാകാന്‍ തിരിച്ചടികള്‍ നല്ലതാണെന്ന അഭിപ്രായമാണ് ഇളവരശിക്കും. പണ്ടത്തെപ്പാലെ ഉയര്‍ച്ചയില്‍ അമിതമായി മതിമറക്കാതെ കൊടുത്തും നേടിയും ശ്രദ്ധയോടെ മുന്നേറാനുള്ള ശ്രമത്തിലാണവര്‍, തനത് രുചിയിലൂടെ ലോകമറിയുന്ന പാചകറാണിയാകാന്‍!
(ഗൃഹലക്ഷ്മിയിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: a successful entrepreneur in the world of sweets, ilavarasi, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:03

'ഇയാള്‍ പുറത്തിറങ്ങി നടക്കുന്നത് കണ്ട് ആളുകള്‍ ഇനിയും കുട്ടികളെയൊക്കെ ആക്രമിക്കും'

Sep 21, 2022


07:35

ജലം തേടി ഭൂമിക്കടിയിലൂടെ സഞ്ചരിക്കുന്ന ഒരാൾ

Apr 13, 2022


Virat Kohli shares picture of Rafael Nadal Crying Alongside Roger Federer

1 min

'ഏറ്റവും സുന്ദരമായ കായിക ചിത്രം'; കണ്ണീരണിയുന്ന ഫെഡററുടെയും റാഫയുടെയും ചിത്രം പങ്കുവെച്ച് കോലി

Sep 24, 2022

Most Commented