മത്തി ലഭ്യത വൻതോതിൽ കൂടി; വിലയിൽ ഇടിവ്


പൊടിമീനിനെ പിടിക്കുന്നതിന് നിരോധനമുണ്ട്.

മത്തി (Photo: Sreejit P. Raj)

കോഴിക്കോട്: ഇത്തവണ ട്രോളിങ് കഴിഞ്ഞ ശേഷം കടലിലിറങ്ങിയ തൊഴിലാളികള്‍ക്ക് കിട്ടുന്നത് ടണ്‍കണക്കിന് മത്തി. കഴിഞ്ഞ ഏതാനുംവര്‍ഷങ്ങളായി മത്തികിട്ടുന്നതു തന്നെ വിരളമായിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഇത്തവണ വന്‍തോതില്‍ കിട്ടുന്നത്. ഇടത്തരം മത്തിയും വലുതുമെല്ലാം എത്തുന്നുണ്ട്.

മത്തിക്ക് വിലയും കുറയുന്നുണ്ട്. ഇപ്പോള്‍ കോഴിക്കോട് ജില്ലയുടെ ചില ഭാഗങ്ങളില്‍ നൂറുരൂപയ്ക്ക് രണ്ട് കിലോ മത്തിവരെ കിട്ടുന്നുണ്ട്. കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ചൊവ്വാഴ്ച ഇടത്തരം മത്തി കിലോയ്ക്ക് 60 രൂപയായിരുന്നു. പക്ഷേ ബുധനാഴ്ച ഇരട്ടിയായി. അയലയ്ക്ക് 140 രൂപയാണ്. ആവോലി (350-400 രൂപ), അയക്കൂറ (600-800 രൂപ) എന്നിങ്ങനെയാണ് വില. ഓണക്കാലമാകുന്നതോടെ വിലയില്‍ ഇനിയും മാറ്റമുണ്ടായേക്കും. പച്ചക്കറിക്ക് നിലവില്‍ വില നേരിയതോതിലുയരുന്നുണ്ട്.



''കഴിഞ്ഞവര്‍ഷം ട്രോളിങ്ങിനുശേഷം മത്തി ഒന്നോ രണ്ടോ ദിവസമാണ് കിട്ടിയത്. എന്നാല്‍ ഇത്തവണ ഇടത്തരം മത്തിമുതല്‍ വലിയത് വരെയുണ്ട്. എന്തുകൊണ്ടാണ് ഇത്രയേറെ മത്തി ലഭിക്കുന്നതെന്ന് വ്യക്തമല്ല''- പുതിയാപ്പയിലെ എ. ഉമേശന്‍ പറഞ്ഞു. 20 മത്തിയൊക്കെ ഉണ്ടെങ്കില്‍ ഒരു കിലോയാകും. കുറച്ചുകൂടി ചെറുതാണെങ്കില്‍ 30-40 ഒക്കെ ഉണ്ടാവും. ഒരു പെട്ടിയില്‍ 50 കിലോ മീനൊക്കെയുണ്ടാവും. ഇത്തരത്തില്‍ 200 പെട്ടിയൊക്കെ ഒരു ലോറിയില്‍ കൊള്ളും. ഇത്തരത്തിലുള്ള പത്തും പതിനഞ്ചും ലോറികളിലൊക്കെയാണ് ഹാര്‍ബറുകളില്‍ നിന്ന് മീന്‍ പുറത്തേക്കുപോകുന്നത്. തീറ്റയ്ക്കും വളത്തിനുമായാണ് ഇതുപയോഗിക്കുന്നത്.

പൊടിമീനിനെ പിടിക്കുന്നതിന് നിരോധനമുണ്ട്. എന്നാല്‍ ചിലപ്പോള്‍ ചെറിയ മീനുകളെത്തുന്നുണ്ടെന്ന് കച്ചവടക്കാര്‍തന്നെ പറയുന്നുണ്ട്. ചെറുമത്തി പിടിക്കുന്നത് തടയാന്‍ സമുദ്രഗവേഷണകേന്ദ്രവും ഫിഷറീസ് അധികൃതരും നടപടിയെടുത്തിരുന്നു. 2014-ന് ശേഷം മത്തികിട്ടുന്നത് വളരെ കുറവാണ്. അതിനുശേഷം ഇപ്പോഴാണ് മത്തികിട്ടാന്‍ തുടങ്ങിയത്. പലഭാഗത്തും അയലയും ഉണ്ട്. നമ്മുടെ കാലാവസ്ഥ പൊതുവെ മത്തിക്ക് അനുയോജ്യമാണെന്ന് ഫിഷറീസ് അധികൃതര്‍ പറഞ്ഞു.

Content Highlights: sardine availability increased, reduction in price, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented