കോവിഡ് 19-ന്റെ വ്യാപനത്തോടെ ആരോഗ്യകാര്യങ്ങളില്‍ ഭൂരിഭാഗം പേരും ശ്രദ്ധകേന്ദ്രീകരിച്ചു തുടങ്ങിയിട്ടുണ്ട്. ശാരീരിക ആരോഗ്യത്തിന്‌ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഭക്ഷണം. ആരോഗ്യപ്രദമായ ഭക്ഷണം തിരഞ്ഞെടുക്കാനും കഴിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.

തന്റെ ആരോഗ്യ രഹസ്യം നിലനിർത്തുന്ന പഴങ്ങളുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ടെന്നീസ് താരം സാനിയ മിര്‍സ. ഇന്‍സ്റ്റഗ്രാം സ്റ്റോറിയുടെ രൂപത്തിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. 'ഒരു പാത്രം നിറയെ ആരോഗ്യം' എന്ന ക്യാപ്ഷനോടെ ആപ്പിള്‍, പേരക്ക, സ്‌ട്രോബെറി എന്നീ പഴങ്ങള്‍ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചുവെച്ചിരിക്കുന്ന ചിത്രമാണ് സാനിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. 

ഏതാനും ദിവസം മുമ്പായിരുന്നു സാനിയയുടെ 35-ാം പിറന്നാള്‍. മകനും ഭര്‍ത്താവ് ഷോയിബ്‌ മാലിക്കിനുമൊപ്പം പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രവും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

മുമ്പും തന്റെ പ്രിയപ്പെട്ട ഭക്ഷണങ്ങളുടെ ചിത്രം സാനിയ ആരാധകര്‍ക്കായി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ക്വാറന്റീന്‍ സമയത്ത് ദക്ഷിണേന്ത്യന്‍ വിഭവമായ ദോശ, ഇഡ്ഡലി എന്നിവയ്‌ക്കൊപ്പം സാമ്പാറിന്റെയും തേങ്ങാ ചട്‌നിയുടെയും ചിത്രമാണ് സാനിയ പങ്കുവെച്ചത്.

Content highlights: sania miraza shares her healthy diet, instagram story, one plate full of fruit