ഉച്ചയൂണ് പത്ത് രൂപമുതൽ, ഒരു വർഷം കൊണ്ട് നൽകിയത് ഒൻപത് ലക്ഷം ഊണ്; ഹിറ്റായി സമൃദ്ധി@കൊച്ചി


സമൃദ്ധിയില്‍ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളും ഗുണമേന്മ ഉറപ്പുവരുത്തുന്നതിനായി നിരന്തര പരിശീലനവും ഗുണമേന്മ ഓഡിറ്റിങ്ങും വിട്ടുവീഴ്ചയില്ലാതെ നടന്നുവരുന്നുണ്ട്.

സമൃദ്ധി@കൊച്ചിയിലെ തിരക്ക്

രാവിലെ ഏഴു മണി മുതല്‍ തുടങ്ങുന്ന തിരക്ക് അവസാനിക്കുമ്പോള്‍ രാത്രി 11 മണിയാകും. ഉച്ച സമയത്ത് തിരക്ക് ഉച്ചസ്ഥായിയിലാകും. ഓരോ ദിവസവും വന്നെത്തുന്നത് ആയിരക്കണക്കിനാളുകള്‍. ഈ തിരക്കെല്ലാം ഭംഗിയായി കൈകാര്യം ചെയ്ത് ആവശ്യക്കാര്‍ക്കെല്ലാം മതിയായ ഭക്ഷണം ഉറപ്പിക്കാന്‍ സന്നദ്ധരായ ഒരുകൂട്ടം സ്ത്രീകള്‍. കൊച്ചി കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തില്‍ നോര്‍ത്ത് പരമാര റോഡില്‍ പ്രവര്‍ത്തിക്കുന്ന 'സമൃദ്ധി' ഹോട്ടല്‍ തിരക്കിയെത്തുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിവരികയാണ്.

പത്ത് രൂപയ്ക്ക് ഊണ്കേവലം 10 രൂപയുണ്ടെങ്കില്‍ ഊണു കഴിച്ച് മടങ്ങാം. അതും മനസ്സും വയറും നിറച്ച്. കൊച്ചി കോര്‍പ്പറേഷന്റെ ജനകീയ ഹോട്ടല്‍ സമൃദ്ധി @ കൊച്ചി പ്രവര്‍ത്തനമാരംഭിച്ചത് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7-നാണ്. വിശപ്പുരഹിത കൊച്ചി എന്ന കോര്‍പ്പറേഷന്റെ ആശയത്തിന് സമൃദ്ധിയിലൂടെയാണ് തുടക്കം കുറിച്ചത്. സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തി ആരംഭിച്ച പദ്ധതി വിശക്കുന്നവര്‍ക്ക് ഭക്ഷണവും നഗരത്തിലെ സ്ത്രീകള്‍ക്ക് തൊഴിലും നല്‍കി. തൊഴിലാളികള്‍, ലോട്ടറിക്കച്ചവടക്കാര്‍, നഗരത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്നവര്‍, കോളേജ് വിദ്യാര്‍ഥികള്‍, ജോലിക്കാര്‍ തുടങ്ങി സ്ഥിരമായി സമൃദ്ധി തേടിയെത്തുന്നവര്‍ നിരവധി. ഊണൊന്നിന് 50 രൂപ മുതല്‍ മുകളിലോട്ട് ഹോട്ടലുകള്‍ ഈടാക്കുമ്പോള്‍ ഇവിടെ ആ തുകയ്ക്ക് സ്‌പെഷ്യല്‍ ഊണ് ആവശ്യത്തിനു കഴിച്ച് മടങ്ങാം.

ഒരു വര്‍ഷം, 9 ലക്ഷം ഊണ്

ദിവസേന 3500 പേര്‍ക്ക് 10 രൂപയ്ക്ക് ഉച്ചഭക്ഷണം നല്‍കുന്ന സമൃദ്ധിയില്‍ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളും ഗുണമേന്മ ഉറപ്പുവരുത്തുന്നതിനായി നിരന്തര പരിശീലനവും ഗുണമേന്മ ഓഡിറ്റിങ്ങും വിട്ടുവീഴ്ചയില്ലാതെ നടന്നുവരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം സമൃദ്ധിയിലെത്തിയ 8,78,555 പേര്‍ക്കാണ് 10 രൂപയ്ക്ക് ഉച്ചനേരത്തെ വിശപ്പടക്കാന്‍ സാധിച്ചത്. ആദ്യ ഘട്ടത്തില്‍ 13 വനിതകള്‍ക്ക് തൊഴില്‍ നല്‍കിയിരുന്ന ഈ ജനകീയ ഹോട്ടലില്‍ നിലവില്‍ 48 വനിതാ ജീവനക്കാരുണ്ട്. കുടുംബശ്രീയുടെ പ്രധാന ഏജന്‍സിയായ ഐഫ്രം (എ.ഐ.എഫ്.ആര്‍.എച്ച്.എം.) ആണ് ഇവര്‍ക്കാവശ്യമായ പരിശീലനം നല്‍കുന്നത്. തൊഴിലാളികള്‍ക്ക് കഴിഞ്ഞ വര്‍ഷം 77,66,313 രൂപ വേതനം നല്‍കാനും ഈ പദ്ധതിയിലൂടെ കഴിഞ്ഞു. സമൃദ്ധിയിലേക്ക് സാമഗ്രികള്‍ ലഭ്യമാക്കുന്ന അനുബന്ധ മേഖലയിലുള്ളവര്‍ക്കും തൊഴില്‍ ലഭ്യമാക്കി. ഒരു വര്‍ഷക്കാലമായി എല്ലാ അവധി ദിവസങ്ങളിലും സമൃദ്ധി ജനകീയ ഹോട്ടലില്‍ സന്നദ്ധ പ്രവര്‍ത്തനത്തിനായി തേവര കോളേജിലെ വിദ്യാര്‍ഥികളും എത്തുന്നുണ്ട്.

ആധുനിക സംവിധാനം, മൂന്നു ഷിഫ്റ്റ് ജോലി

ആധുനിക സംവിധാനങ്ങളോടെ സജ്ജീകരിച്ച അടുക്കളയില്‍ പാകം ചെയ്ത സാമ്പാറും തോരനും പപ്പടവുമുള്‍പ്പെടെ 30 രൂപ ചെലവു വരുന്ന ഊണാണ് സമൃദ്ധിയില്‍ പത്ത് രൂപയ്ക്ക് നല്‍കുന്നത്. ഇതില്‍ ഒരു ഊണിന് 10 രൂപ സംസ്ഥാന സര്‍ക്കാരില്‍ നിന്നു സബ്‌സിഡി ലഭിക്കും. പത്ത് രൂപ ഉപഭോക്താവും നല്‍കും. ഊണൊന്നിന് പത്ത് രൂപ നഷ്ടം സഹിച്ചാണ് നഗരസഭ ഈ പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നത്. വനിതാ ജീവനക്കാര്‍ മൂന്നു ഷിഫ്റ്റായാണിവിടെ ജോലി ചെയ്യുന്നത്. രാവിലെ അഞ്ചിന് ജോലി തുടങ്ങും. എട്ടുമണിക്കും ഉച്ചയ്ക്ക് 12 മണിക്കുമുള്ള മറ്റ് രണ്ട് ഷിഫ്റ്റുകളിലായി മറ്റ് ജീവനക്കാരും പങ്കാളികളാകും.

സ്‌പെഷ്യല്‍ ഊണ് 20 രൂപ മുതല്‍

നഷ്ടം മറികടക്കുക എന്ന ഉദ്ദേശ്യത്തോടെ കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഊണിനൊപ്പം മത്സ്യവും മാംസവുമുള്‍പ്പെടെയുളള സ്‌പെഷ്യല്‍ വിഭവങ്ങളും ഈ വര്‍ഷം ജനുവരി മുതല്‍ പ്രാതലും ജൂണ്‍ മാസം മുതല്‍ അത്താഴവും മിതമായ നിരക്കില്‍ നല്‍കി തുടങ്ങി. ഊണിനൊപ്പം സമൃദ്ധിയിലെ സ്‌പെഷ്യല്‍ വിഭവങ്ങള്‍ 20 രൂപ മുതല്‍ ലഭിക്കും. വിഭവസമൃദ്ധമായ സ്‌പെഷ്യല്‍ പൊതിച്ചോറുകളും കാറ്ററിങ് സേവനങ്ങളും ഇപ്പോഴുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തെ നഷ്ടം കുറയ്ക്കാന്‍ സമൃദ്ധിക്ക് സംഭാവനകള്‍ ലഭിച്ചതും സഹായകമായി.

Content Highlights: samrudhi@kochi completed one sucessful year, food, lunch for 10 rupees


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented