ബോഡി പോസിറ്റിവിറ്റിയെ കുറിച്ച് നിരന്തരം തുറന്ന് സംസാരിക്കുന്ന നടിയാണ് സമീറ റെഡ്ഡി. തന്റെ പുതിയ ഫിറ്റ്‌നസ് വിശേഷം പങ്കുവെച്ചിരിക്കുകയാണ് താരം. ഒരാഴ്ച്ച  കൊണ്ട്‌ 91 കിലോയില്‍ നിന്ന്  90 കിലോയിലേക്ക് എത്തിയിരിക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച  വീഡിയോയില്‍ പുതിയ ഫിറ്റ്‌നസ് രീതികള്‍ താരം പങ്കുവെച്ചു.

അച്ചടക്കത്തോടൊയുള്ള ജീവിതശൈലിയാണ് ഇതിന് കാരണമായതെന്ന് സമീറ വീഡിയോയില്‍ പറയുന്നു. അതിരാവിലെ 45 മിനിറ്റ് കൃത്യമായി യോഗ ചെയ്യും. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കി. താരം പിന്തുടരുന്നത് ഡയറ്റ് ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്ങാണ്.

പാലും പഞ്ചസാരയും അടങ്ങാത്ത ചായയാണ് രാവിലെ കുടിക്കുന്നത്. രാവിലെ 11 മണി ഉച്ചക്ക് 2 മണി വൈകിട്ട് 6 മണി ഈ സമയങ്ങളിലാണ് സമീറയുടെ ഭക്ഷണം.

ദിവസേനയുള്ള ബാഡ്മിന്റൺ പ്രാക്റ്റീസും ആഴ്ച്ചയില്‍ 4 തവണയുള്ള സൈക്ലിങ്ങുമുണ്ട്. ഇത് ശരീരത്തിനും മനസിനും ഊര്‍ജം നൽകാൻ സഹായിക്കുമെന്ന് സമീറ പറയുന്നു.

Content Highlights: Sameera reddy new fitness routine