ഫുഡ് ഗ്രൂപ്പുകൾ, പാചക വീഡിയോകൾ, രുചികരമായ വിഭവങ്ങളുടെ ചിത്രങ്ങൾ എന്നിങ്ങനെ ഭക്ഷണപ്രേമികളുടെ പറുദീസയായി മാറുകയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ. ഭക്ഷണപ്രേമികൾക്കായി വിവിധ തരം പാചക പരീക്ഷണങ്ങൾ നടത്തുകയും അത് സോഷ്യൽമീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്യുന്ന സൂപ്പർഷെഫുമാർക്കും ആരാധകർ ഏറെയാണ്. ഇക്കൂട്ടത്തില്‍ വ്യത്യസ്തനാണ് സാള്‍ട്ട് ബേ എന്ന് തുര്‍ക്കികാരന്‍ ഷെഫ്. മൂര്‍ച്ചയേറിയ വലിയ കത്തികൊണ്ട് അനായാസമായി മാംസകഷ്ണങ്ങള്‍ വെട്ടി മനോഹരമായ രീതിയില്‍ ഉപ്പ് വിതറുന്ന ഇദ്ദേഹത്തിന്റെ വീഡിയോയ്ക്ക് ആരാധകര്‍ നിരവധിയാണ്.

നുസ്രത്ത് ഗുച്‌കെ എന്നാണ് ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. കൂളിങ്ങ് ഗ്ലാസ് വെച്ച് അതീവ സ്റ്റൈലിഷായാണ് ഇദ്ദേഹം വീഡിയോ അവതരിപ്പിക്കുന്നത്. കോബ്രാ സ്‌റ്റൈലില്‍ ഇദ്ദേഹം ഉപ്പ് വിതറുന്നത് കൊണ്ടാണ് സാള്‍ട്ട് ബേ എന്ന ഇരട്ടപ്പേര് വീണത്.

Nusr-Et  സ്റ്റീക്ക് ഹൗസ് എന്നു പേരുള്ള റസ്റ്ററന്റ് ശൃംഖല  ഇദ്ദേഹം നടത്തി വരുന്നു. അബുദാബി, ദോഹ, ന്യൂയോര്‍ക്ക്, മിയാമി, ദുബായ് എന്നിവിടങ്ങളിലെല്ലാം ഇദ്ദേഹത്തിന് റസ്റ്ററന്റുകളുണ്ട്. രണ്ടരകോടിയോളം ഫോളോവേഴ്‌സാണ് സാള്‍ട്ട് ബേ പേജിനുള്ളത്