66,000 രൂപയുടെ ​ഗോൾഡ് സ്റ്റീക്ക് 1700 രൂപയ്ക്ക്; സാൾട്ട് ബേക്ക് വെല്ലുവിളിയൊരുക്കി ഷെഫ്


സാൾട്ട് ബേക്ക് വെല്ലുവിളിയൊരുക്കി ഷെഫ്

നുസ്രെത്, ജോർജ് റൻഹാം, ജോർജ് ഒരുക്കിയ ​ഗോൾഡ് സ്റ്റീക്ക്

ക്ഷണ പ്രേമികൾക്ക് നുസ്രെത് ​ഗോക്ചെ എന്ന ഷെഫിനെ ഏറ്റവുമധികം പരിചയം സാൾട്ട് ബേ എന്ന പേരിലായിരിക്കും. കക്ഷിയുടെ പ്രത്യേകരീതിയിലുള്ള ഇറച്ചിമുറിക്കലിനും ഉപ്പു വിതറലിനുമൊക്കെ ആരാധകർ ഏറെയാണ്. ലോകത്തിന്റെ പലഭാ​ഗങ്ങളിലും നുസ്രെത് റെസ്റ്ററൻ്റുകളും ഒരുക്കിയിട്ടുണ്ട്. എന്നാൽ അവയിലെല്ലാം വില കൂടുതലാണെന്ന പരാതിയും ഉയർന്നിരുന്നു. ഇപ്പോഴിതാ നുസ്രെതിന്റെ റെസ്റ്ററന്റിലെ പ്രധാനവിഭവം വിലക്കുറവിൽ ഒരുക്കി അവതരിപ്പിച്ചിരിക്കുകയാണ് മറ്റൊരു ഷെഫ്.

റെസ്റ്ററന്റിലെ സ്റ്റീക്കിന്റെ വില ബില്ല് സഹിതമാണ് അടുത്തിടെ വൈറലായിരുന്നത്. അറുപത്തി ആറായിരത്തോളമായിരുന്നു സ്റ്റീക്കിന്റെ വില. ഇത്രരൂപ കൊടുത്ത് സ്റ്റീക് വാങ്ങി കഴിക്കേണ്ടതുണ്ടോ എന്ന രീതിയിൽ ചർച്ചകളും ഉയർന്നികുന്നു. ഈ സാഹചര്യത്തിലാണ് അതേ സ്റ്റീക് അതിനേക്കാൾ പതിന്മടങ്ങ് വിലക്കുറവിൽ മറ്റൊരു ഷെഫ് അവതരിപ്പിച്ചത്. ബിർമിങ്ങാമിൽ നിന്നുള്ള ജോർജ് റൻഹാം എന്ന ഷെഫാണ് ഈ സ്റ്റീക്കിന് പിന്നിൽ. ജോർജ് തയ്യാറാക്കിയ സ്റ്റീക്കിന്റെ വില ആയിരത്തി എഴുനൂറ് രൂപയാണ്.

റ്റൊമാഹോക് സ്റ്റീകിന്റെ ബജറ്റ് പതിപ്പ് അവതരിപ്പിക്കുന്നു എന്നു പറഞ്ഞാണ് ജോർജ് ചിത്രം പങ്കുവച്ചത്. സ്റ്റീക്കിനായി തനിക്ക് 1019 രൂപയും ​ഗോൾഡ് ലീഫിനായി എഴുനൂറിനടുത്തുമാണ് ചെലവായതെന്ന് ജോർജ് കുറിച്ചു. നല്ല ഭക്ഷണത്തിന് കൂടുതൽ വില കൊടുക്കുന്നതിൽ തനിക്ക് മടിയില്ലെന്നും എന്നാൽ സ്റ്റീക്കിനു വേണ്ടി അറുപത്തിആറായിരം കൊടുക്കുന്നതിൽ അർഥമില്ലെന്നും പറഞ്ഞാണ് ജോർജ് ചിത്രസഹിതം കുറിച്ചത്. പണം കൂടുതൽ ചെലവഴിച്ചാലും അതിനനുസരിച്ച് മൂല്യമുള്ള ഭക്ഷണം സാൾട്ട് ബേയിൽ കിട്ടുന്നില്ലെന്നും ജോർജ് കുറിച്ചു.

അടുത്തിടെയാണ് നുസ്രെതിന്റെ ഇം​ഗ്ലണ്ടിൽ പുതുതായി തുടങ്ങിയ റെസ്റ്ററന്റ് അമിതബില്ല് ഈടാക്കുന്നതിന്റെ പേരിൽ വാർത്തയിൽ നിറഞ്ഞത്. താൻ വാങ്ങിച്ച ഭക്ഷണത്തിന്റെ വില കേട്ട് ഞെട്ടിയ യുവാവാണ് സം​ഗതി പങ്കുവച്ചത്. മൊത്തം 1812 പൗണ്ട് അഥവാ രണ്ടുലക്ഷത്തിനടുത്ത് രൂപയാണ് പല സാധനങ്ങൾക്കായി ഇയാൾക്ക് ചെലവായത്. ഓരോ സാധനങ്ങളുടേയും പ്രത്യേകം വിലയും ബില്ലിൽ കാണാം.

ഒരു കോളയുടെ വില തൊള്ളായിരമാണ്. സ്റ്റീക്കിന്റെ വില അറുപത്തി ആറായിരം. ​ഗോൾഡൻ ബർ​ഗറിന് പതിനായിരവും നുസ്രെത് സാലഡിന് രണ്ടായിരവും പ്രോൺസ് റോളിന് ആറായിരം രൂപയുമൊക്കെയാണ് വില. ഒരു ഭക്ഷണത്തിനു വേണ്ടി ഇത്ര പൈസ കൊടുക്കുന്നതിലും ഭേദം ആ പണം അവധിക്കാലത്തിനു വേണ്ടി ചെലവഴിക്കുന്നതാണെന്നാണ് ചിത്രത്തിന് കീഴെ പലരും കമന്റ് ചെയ്തത്.

ലണ്ടനിലേതുകൂടാതെ അങ്കാര, ഇസ്താംബുൾ, മിയാമി, ന്യൂയോർക്ക്, ബോസ്റ്റൺ, ഡാളസ്, ബെവെർലി ഹിൽസ്, അബുദാബി, ദുബായ് തുടങ്ങിയ ഇടങ്ങളിലും നുസ്രെതിന് റെസ്റ്ററന്റുകളുണ്ട്.

നിരവധി ബോളിവുഡ് ഹോളിവു‍ഡ് താരങ്ങളും നുസ്രെതിന്റെ റെസ്റ്ററന്റിൽ നിന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോ പങ്കുവെക്കാറുണ്ട്. ഫുട്ബോൾ താരങ്ങളായ മെസ്സിയും മറഡോണയുമൊക്കെ നുസ്രെതിന്റെ റെസ്റ്ററന്റിൽ നിന്നുള്ള വീഡിയോകൾ പങ്കുവച്ചിരുന്നു.

Content Highlights: Salt Bae, 66k gold steak, Tomahawk steak by Salt Bae, Nusret Gokce, Turkish chef


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


xi jinping

2 min

ചൈനയില്‍ അട്ടിമറിയോ? 9000-ലേറെ വിമാനങ്ങള്‍ റദ്ദാക്കിയെന്ന് അഭ്യൂഹം; ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍ത്തി?

Sep 25, 2022

Most Commented