സച്ചിൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ നിന്ന്
പാചകത്തിലും താനൊരു പുലിയാണെന്ന് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍. പലപ്പോഴായി ഒട്ടേറെ പാചകവീഡിയോകള്‍ അദ്ദേഹം സാമൂഹികമാധ്യമങ്ങളിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. ഇത് കൂടാതെ, വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ അവിടുത്തെ ഭക്ഷണങ്ങളും സ്പെഷ്യല്‍ വിഭവങ്ങളും അദ്ദേഹം പരിചയപ്പെടുത്താറുമുണ്ട്.
ഇപ്പോഴിതാ മകരസംക്രാന്തിയോട് അനുബന്ധിച്ച് സച്ചിന് തയ്യാറാക്കിയ സ്പെഷ്യല്‍ വിഭവമാണ് ശ്രദ്ധ നേടുന്നത്. മകരസംക്രാന്തി ആഘോഷങ്ങളില്‍ ഏറെ പ്രധാന്യമുള്ള എള്ള് ലഡ്ഡു ആണ് അദ്ദേഹം തയ്യാറാക്കിയിരിക്കുന്നത്. താനിത് ആദ്യമായാണ് തയ്യാറാക്കുന്നതെന്ന് വീഡിയോയില്‍ സച്ചിന് പറഞ്ഞു.
ലഡ്ഡു തയ്യാറാക്കുന്ന ഓരോ ഘട്ടങ്ങളും അദ്ദേഹം വ്യക്തമായി വീഡിയോയില്‍ പറഞ്ഞു തരുന്നുണ്ട്. എല്ലാവര്ക്കും മകരസംക്രാന്തി ആശംസകള്‍ നേര്‍ന്നാണ് വീഡിയോയുടെ തുടക്കം. വളരെ ലളിതമായാണ് ലഡ്ഡു തയ്യാറാക്കുന്ന ഓരോ ഘട്ടങ്ങളും സച്ചിന് വിവരിക്കുന്നത്. എള്ളും ശര്‍ക്കരയുമാണ് ലഡ്ഡുവിന്റെ പ്രധാന ചേരുവകള്‍.
വളരെപ്പെട്ടെന്നാണ് സച്ചിന്റെ പാചകവീഡിയോ ആരാധകര്‍ ഏറ്റെടുത്തത്. ഏഴ് ലക്ഷത്തോളം പേര് വീഡിയോ ഇതുവരെ ലൈക്ക് ചെയ്തിട്ടുണ്ട്.
ബോളിവുഡ് താരമായ ശില്പാ ഷെട്ടിയും കഴിഞ്ഞദിവസം എള്ള് ലഡ്ഡു തയ്യാറാക്കുന്ന വീഡിയോ പങ്കുവെച്ചിരുന്നു. ലളിതമായ രീതിയില്‍ എള്ള് ലഡ്ഡു തയ്യാറാക്കുന്ന വീഡിയോ ആണ് ശില്പ പങ്കുവെച്ചത്.
Content Highlights: sachin tendulkars first attempt at preparing sesame laddu, cooking video, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..