സച്ചിൻ തെണ്ടുൽക്കർ | Photo: Instagram
ക്രിക്കറ്റിലെ ഇതിഹാസ താരമാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍. സാമൂഹികമാധ്യമത്തിലും ഏറെ സജീവമായ അദ്ദേഹം രസകരമായ റീലുകളും ചിത്രങ്ങളും മിക്കപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.
വിവിധ നാടുകളില്‍ സന്ദര്‍ശിക്കുമ്പോള്‍ അവിടങ്ങളിലെ സ്‌പെഷ്യല്‍ രുചിക്കൂട്ടുകളും അദ്ദേഹം ആരാധകരെ പരിചയപ്പെടുത്താറുണ്ട്. ഗോവ, മഹാരാഷ്ട്ര, രാജസ്ഥാ, തായ്‌ലന്‍ഡ് എന്നിവടങ്ങളിലെ സ്‌പെഷ്യല്‍ വിഭവങ്ങള്‍ സച്ചിന്‍ ഇതിനോടകം ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ രാജസ്ഥാനില്‍നിന്നുള്ള ഫുഡ് കോബിനേഷന്‍ പരിചയപ്പെടുത്തുകയാണ് സച്ചിന്‍. രാജസ്ഥാനിലെ ഒരു ഉള്‍നാട്ടിലെ രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് തയ്യാറാക്കുന്ന തനത് വിഭവങ്ങള്‍ ആസ്വദിച്ച് കഴിക്കുന്ന സച്ചിനെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. ഗോതമ്പും കമ്പവും(ബജ്‌റ) ചേര്‍ത്ത് തയ്യാറാക്കിയ ചപ്പാത്തി നെയ്യും ശര്‍ക്കരയും ചേര്‍ത്താ ണ് സച്ചിന്‍ കഴിക്കുന്നത്. അടുപ്പില്‍ തീ കൂട്ടി അപ്പോള്‍ തന്നെ ചപ്പാത്തി ചുട്ടെടുക്കുന്നത് വീഡിയോയില്‍ കാണാന്‍ കഴിയും. ഈ ചപ്പാത്തിയിലേക്ക് നിറയെ നെയ്യ് ഒഴിച്ച്, ഒപ്പം ശര്‍ക്കരയും ചേര്‍ത്താണ് കഴിക്കുക. അടുപ്പില്‍ തീയിലിട്ട് ചുട്ടെടുക്കുന്ന ചപ്പാത്തിക്ക് രുചി ഏറെയാണെന്ന് വീഡിയോയില്‍ സച്ചിന്‍ പറയുന്നത് കേള്‍ക്കാം. ശേഷം എന്റെ ജീവിതത്തില്‍ ഇത്രയധികം നെയ്യ് ഞാന്‍ കഴിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. ഇത്ര രുചികരമായി മറ്റാര്‍ക്കും ചപ്പാത്തി തയ്യാറാക്കാന്‍ കഴിയില്ലെന്നും സച്ചിന്‍ വീഡിയോയില്‍ പറയുന്നുണ്ട്.
Content Highlights: sachin tendulkar feasts on this desi meal in rajasthan, food, viral video
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..