മുംബൈയുടെ പ്രിയപ്പെട്ട സ്‌നാക്‌സുമായി സച്ചിന്‍ തെണ്ടുല്‍ക്കര്‍


മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങും സച്ചിന്റെ പോസ്റ്റിന് താഴെ കമന്റുമായി എത്തിയിട്ടുണ്ട്.

സച്ചിൻ തെണ്ടുൽക്കർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം

മുംബൈയിലെ സ്‌പെഷ്യല്‍ സ്‌നാക്‌സ് ആണ് വടാപാവ്. നന്നായി പൊരിച്ചെടുത്ത ഉരുളക്കിഴക്ക് കൂട്ട് പാവ് ബണ്ണുകള്‍ക്കിടയില്‍ വെച്ച് സാന്‍ഡ്‌വിച്ച് പോലെ തയ്യാറാക്കിയെടുക്കുന്ന വിഭവമാണിത്. മസാല, ഗ്രീന്‍ ചട്‌നി, പച്ചമുളക് എന്നിവയും ഇതിനൊപ്പം വിളമ്പുന്നതും പതിവാണ്. മുംബൈയിലെ തട്ടുകടകളിൽ ഏറെ പ്രിയപ്പെട്ട സ്നാക്സാണിത്.

ഇപ്പോഴിതാ മുംബൈയുടെ ഈ ക്ലാസിക് വിഭവം കൈയിലേന്തി നില്‍ക്കുന്ന സച്ചിന്‍ തെണ്ടുല്‍ക്കറുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഒരു പ്ലേറ്റ് നിറയെ വടാപാവുമായി നില്‍ക്കുന്ന സച്ചിനെയാണ് ചിത്രങ്ങളില്‍ കാണാന്‍ കഴിയുന്നത്. വടാപാവിന് മുകളില്‍ വറുത്തെടുത്ത പച്ചമുളകും കാണാം.

മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങും സച്ചിന്റെ പോസ്റ്റിന് താഴെ കമന്റുമായി എത്തിയിട്ടുണ്ട്. ഇതുവരെ ഏഴ് ലക്ഷം ലൈക്കുകളാണ് സച്ചിന്റെ ഈ വടാ പാവ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

മുമ്പും കൊതിയൂറുന്ന വിഭവങ്ങളുടെ ചിത്രങ്ങളുമായി സച്ചിന്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഗോവയിലെ ഒരു കടയില്‍ നിന്ന് ഗോവണ്‍ ബണ്ണും കറിയും കഴിക്കുന്ന വീഡിയോയും ജയ്പുരില്‍നിന്നുള്ള തനത് വിഭവങ്ങള്‍ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോയും അടുത്തിടെ സച്ചിന്‍ പങ്കുവെച്ചിരുന്നു. ഓരോ വിഭവങ്ങളുടെ പേരും അവയുടെ പ്രത്യേകതയുമെല്ലാം വിശദമാക്കിയാണ് ഈ വീഡിയോകള്‍ സച്ചിന്‍ പങ്കുവെച്ചിരിക്കുന്നത്.

Content Highlights: sachin tendulkar binges on mumbais favourite street food, mumbai snacks, vada pav, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


narendra modi

2 min

പ്രസംഗത്തിനുശേഷം നന്നായി ഉറങ്ങിക്കാണും, ഉണര്‍ന്നിട്ടുണ്ടാവില്ല; സഭയില്‍ രാഹുലിനെ പരിഹസിച്ച് മോദി

Feb 8, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023

Most Commented