രു റഷ്യന്‍ കോടീശ്വരന്‍, തന്റെ അവധിക്കാല ആഘോഷങ്ങളുടെ തിരക്കിലായിരുന്നു ഇയാള്‍. ഇതിനിടയില്‍ ഇഷ്ടമുള്ള ഒരു ഭക്ഷണം കഴിക്കണമെന്ന് ആഗ്രഹം തോന്നി, വേറൊന്നുമല്ല മക്‌ഡൊണാള്‍ഡ് ബര്‍ഗറാണ് ഇയാള്‍ക്ക് കഴിക്കാന്‍ തോന്നിയ വിഭവം. എന്നാല്‍ രസകരമായ കാര്യം മറ്റൊന്നാണ്. ബര്‍ഗര്‍ കഴിക്കാനായി ഹെലികോപ്ടര്‍ ബുക്ക് ചെയ്ത് 450 കിലോമീറ്ററാണ് ഇയാള്‍ സഞ്ചരിച്ചത്. 

റഷ്യന്‍ മാധ്യമങ്ങളാണ് വിചിത്രമായ ഈ സംഭവം പുറത്തുവിട്ടത്. മുപ്പത്തിമൂന്ന് വയസ്സുള്ള വിക്ടര്‍ മാര്‍ട്ടിനോവ് തന്റെ കാമുകിയുമൊത്ത് അവധിക്കാലം ആഘോഷിക്കുന്ന തിരിക്കലായിരുന്നു. ക്രിമേയയുടെയും ഉക്രയിന്റെയും അതിര്‍ത്തിയിലുള്ള അലുസ്ത എന്ന സ്ഥലത്താണ് ഇവര്‍ അവധിക്കാലത്തിനായി എത്തിയത്. എന്നാല്‍ ഈ സ്ഥലത്തെ ഭക്ഷണം വിക്ടറിന് അത്ര ഇഷ്ടമായില്ല. അതോടെ ഹെലികോപ്ടര്‍ ബുക്ക് ചെയ്ത് 450 കിലോമീറ്റര്‍ അകലെയുള്ള മക്‌ഡൊണാള്‍ഡ് ഔട്ട്‌ലെറ്റിലെത്തി ഭക്ഷണം വാങ്ങുകയായിരുന്നു. 

ബര്‍ഗറും ഫ്രൈസും മില്‍ക്കഷേക്കുമാണ് ഇയാള്‍ വാങ്ങിയത്.നാലായിരം രൂപയുടെ ഭക്ഷണം വാങ്ങാന്‍ ചെലവാക്കിയത് രണ്ട്‌ലക്ഷത്തോളം രൂപ( 2000 പൗണ്ട്). ഹെലികോപ്ടര്‍ വാടകയിനത്തില്‍ മാത്രമാണ് ഈ ചെലവ്. ഹെലികോപ്ടറുകള്‍ നിര്‍മിച്ചു വില്‍ക്കുന്ന കമ്പനിയുടെ സി.ഇ.ഒയാണ് വിക്ടര്‍.

Content Highlights: Russian millionaire books helicopter ride during vacation for eat a burger