photo:Instagram.com/makanterusss/
സ്ട്രീറ്റ് ഫുഡിനോട് നമ്മള്‍ക്ക് പ്രത്യേക ഇഷ്ടമുണ്ട്. വഴിയോരഭക്ഷണങ്ങളുടെ പുത്തന്‍ പരീക്ഷണങ്ങളുടെ വീഡിയോകളും സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നതും പതിവാണ്. വിചിത്രമായ പരീക്ഷണങ്ങളാണ് ഓരോ ഭക്ഷണങ്ങളിലും നടത്തപ്പെടുന്നത്.
ഇപ്പോഴിതാ അത്തരത്തിലൊരു പാചക പരീക്ഷണമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. നൂഡില്‍സില്‍ മുന്‍പും പലതരത്തിലുള്ള പരീക്ഷണങ്ങള്‍ നടത്തുന്ന വീഡിയോകള്‍ നമ്മള്‍ കണ്ടതാണ്. ചോക്ലേറ്റ് മാഗി, പാനിപൂരിക്കുള്ളില്‍ നൂഡില്‍സ് നിറച്ചത്, നൂഡില്‍സില്‍ തീര്‍ത്ത ലഡ്ഡു തുടങ്ങിയവയൊക്കെ ഇതില്‍പ്പെടും.
ഇപ്പോള്‍ ഐസ്‌ക്രീം വെച്ചുള്ള പരീക്ഷണമാണ് നൂഡില്‍സില്‍ നടത്തിയിരിക്കുന്നത്. ഇതിനായി ആദ്യം രണ്ട് ഐസ്‌ക്രീം കോണുകള്‍ പൊട്ടിച്ച് ചൂടായ പാനില്‍ ഇടുന്നു. ശേഷം ഇതിലേയ്ക്ക് മാഗിയും സോസും ചേര്‍ത്ത് ഇളക്കുന്നു. വളരെ എളുപ്പത്തില്‍ പുതിയ വിഭവം തയ്യാറായിരിക്കുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഈ പരീക്ഷണ വീഡിയോ പ്രചരിക്കുന്നത്.
വീഡിയോ വൈറലായതോടെ നൂഡില്‍സ് പ്രേമികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ആര്‍ഐപി മാഗി, മാഗിയെ കൊലപ്പെടുത്തി, ഡിസ് ലൈക്ക് ബട്ടന്‍ എവിടെയെന്നുമെല്ലാം നിരവധി കമന്റുകളാണ് ഇതിനു താഴെ വന്നിരിക്കുന്നത്. പരീക്ഷണത്തിനെ അംഗീകരിക്കാന്‍ ഭൂരിഭാഗം പേര്‍ക്കും കഴിഞ്ഞിട്ടില്ല.
Content Highlights: Ice Cream ,maggi,Noodles,food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..