പ്രതീകാത്മക ചിത്രം | ഫോട്ടോ: ഗൃഹലക്ഷ്മി
ബിരിയാണി, നെയ്‌ച്ചോറ്, ഫ്രൈഡ് റൈസ് പോലുള്ള വിഭവങ്ങള്‍ തയ്യാറാക്കുമ്പോഴുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് പാത്രത്തിന്റെ അടിയില്‍ കരിഞ്ഞുപിടിക്കുകയെന്നത്. ഉണ്ടാക്കുന്ന വിഭവത്തിന്റെ രുചിയും ഗുണവും നഷ്ടപ്പെടുമെന്ന് മാത്രമല്ല, പാത്രത്തിന്റെ അടിയിൽ പിടിച്ചത് ഇളക്കിമാറ്റുന്നതിന് ഇരട്ടി പണികൂടി എടുക്കേണ്ടി വരുമെന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നു.
ഇങ്ങനെ പാത്രത്തിന്റെ അടിയില്‍ പിടിക്കാതിരിക്കാന്‍ എളുപ്പവിദ്യ പറഞ്ഞു തരികയാണ് ഷെഫ് കുനാല്‍ കപൂര്‍. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ വീഡിയോയിലൂടെ പതിവായി പങ്കുവയ്ക്കുന്ന 'കുനാല്‍സ് ടിപ്‌സ്&ട്രിക്‌സ്' എന്ന സീരീസിലൂടെയാണ് കുനാല്‍ എളുപ്പ വിദ്യ പങ്കുവെച്ചിരിക്കുന്നത്.
ഫ്രൈഡ് റൈസ് തയ്യാറാക്കുമ്പോള്‍ മിക്കപ്പോഴും നിങ്ങളുടെ പാത്രത്തിന്റെ അടിയില്‍ പിടിച്ചിട്ടുണ്ടാകുമെന്ന കാര്യം എനിക്കറിയാമെന്നും അത് ഒഴിവാക്കാനുള്ള എളുപ്പവിദ്യ ഇതാ എന്നും പറഞ്ഞാണ് കുനാല്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
1. പാകം ചെയ്യാന്‍ ഉദ്ദേശിക്കുന്ന പാത്രം അടുപ്പത്ത് വെച്ച് നല്ലപോലെ ചൂടാക്കുക.
2. കുറച്ച് വെളിച്ചെണ്ണ പാത്രത്തിലേക്ക് ഒഴിച്ചശേഷം പാത്രത്തിന്റെ എല്ലാ വശത്തേക്കും വ്യാപിപ്പിക്കുക.
3. എണ്ണ ചൂടായി പാത്രത്തില്‍ നിന്ന് നന്നായി പുക വരുന്നത് വരെ അടുപ്പില്‍ തന്നെ വയ്ക്കുക. ശേഷം എണ്ണയോടെ പാത്രം അടുപ്പില്‍നിന്ന് ഇറക്കി വയ്ക്കുക.
4. പാകം ചെയ്യാന്‍ സമയമാകുമ്പോള്‍ ഈ പാന്‍ ഒന്നുകൂടി അടുപ്പില്‍ വെച്ച് ചൂടാക്കുക. ശേഷം ഈ പാത്രത്തില്‍ ബിരിയാണിയോ നെയ്‌ച്ചോറോ ഫ്രൈഡ് റൈസോ തയ്യാറാക്കാം.
Content highlights: rice sticking to pan every time you cook, masterchef shares an easy trick, Instagram video
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..