സ്വന്തമായി മീൻപിടിച്ച് കുക്ക് ചെയ്യാൻ അവസരം ഒരുക്കി ജപ്പാനിലെ സാവോ ഫിഷിങ് റസ്റ്റോറന്റ്


ഹൻഗ്രിബൈ നാച്ചർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ നിന്ന്‌:https://www.instagram.com/hangrybynature/

എന്നത്തെയും പോലെ റസ്റ്റോറന്റലിൽ പോയി ഭക്ഷണം കഴിച്ച് മടുത്തോ? എങ്കിൽ അല്പം സാഹസികത ആയാലോ? തങ്ങളുടെ കസ്റ്റമേഴ്സിന് അതിനുള്ള അവസരം ഒരുക്കിയിരിക്കുകയാണ് സാവോ ഫിഷിങ് റസ്റ്റോറന്റ്. ഏറ്റവും പ്രിയപ്പെട്ട ഭക്ഷണത്തിന്റെ ചേരുവ ഫ്രെഷായി നമുക്ക് തന്നെ തിരഞ്ഞെടുക്കാനായാൽ ഭക്ഷണത്തിന്റെ രുചി ഇരട്ടിയാകും.

ഈയടുത്ത് ഹൻ​ഗ്രിബൈനേച്ചർ എന്ന ഇൻസ്റ്റാ​ഗ്രാം യൂസർ സാവോ ഫിഷിങ് റസ്റ്റോറന്റെ വീഡിയോ ഷെയർ ചെയ്തത് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ജപ്പാനിലെ ഒസാക്കയിലാണ് ഈ റസ്റ്റോറന്റ്‌.
റസ്റ്റോറന്റിനകത്തെ പൂളിൽ നിന്ന് ഇഷ്ടപ്പെട്ട മീൻ കസ്റ്റമറിന് പിടിക്കാം. കസ്റ്റമറിന് മീൻ കിട്ടി കഴിഞ്ഞാൽ ഒരു അനൗൺസ്മെന്റ് നടത്തും മാത്രമല്ല കിട്ടിയ മീനിനൊപ്പം ഒരു ഫോട്ടോയും എടുക്കും. ശേഷം നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ അത് പാചകം ചെയ്ത് ഷെഫ് നിങ്ങളുടെ മുന്നിൽ എത്തിക്കും.

സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഹൻ​ഗ്രിബൈനേച്ചർന്റെ വീഡിയോയ്ക്ക് 5.1 മില്യൺ കാഴ്ച്ചക്കാരും, 302കെ ലൈക്കുകളും ആയിരകണക്കിന് കമന്റുകളും ആണ് കിട്ടിയത്. പലർക്കും അങ്ങോട്ട് പോകാനും സാവോ ഫിഷിങ് റസ്റ്റോറന്റ്ലെ ഫിഷിങ്, എക്സ്പീരിയൻസ് ചെയ്യാൻ താൽപര്യമുണ്ടെന്ന് കമന്റുകൾ ഇട്ടപ്പോൾ ചിലർ തങ്ങളുടെ സുഹൃത്തുക്കളെയും കുടുംബത്തെയും വീഡിയോയിൽ ടാ​ഗ് ചെയ്തു. പുതുമയുള്ള ഭക്ഷണരീതി അവതരിപ്പിച്ച സാവോ ഫിഷിങ് റസ്റ്റോറന്റ് ഇപ്പോൾ വൈറൽ ആണ്.

Content Highlights: restaurant in japan lets customer catch fish for their dish


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented