പ്രാതല്‍ മുടങ്ങിയാൽ ഓര്‍മശക്തി കുറയുമോ? പ്രാതല്‍ ഒഴിവാക്കരുത് എന്ന് പറയുന്നതിന് പിന്നില്‍...


ദിവസം മുഴുവനും നമ്മെ ഊര്‍ജസ്വലതയോടെ കാത്ത് സൂക്ഷിക്കുന്നതിന് പ്രാതലിനു കഴിവുണ്ട്. 

പ്രതീകാത്മക ചിത്രം | Grihalakshmi

ഒരാളുടെ ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ആഹാരമാണ് പ്രാതല്‍. അതില്‍ മുടക്കം വരുത്തുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആറ് മുതല്‍ എട്ട് മണിക്കൂര്‍ നേരത്തെ ഉറക്കസമയമുള്‍പ്പടെ നീണ്ട മണിക്കൂറുകള്‍ക്ക് ശേഷമാണ് നമ്മള്‍ പ്രാതല്‍ കഴിക്കുന്നത്. അതിനാല്‍ തന്നെ പ്രാതലിന്റെ പ്രാധാന്യവും ഏറെയാണ്.

പ്രാതല്‍ തിരഞ്ഞെടുക്കുമ്പോള്‍ എന്തെങ്കിലും കഴിക്കുക എന്നതല്ല ആരോഗ്യപ്രദമായമായ ആഹാരം വേണം തിരഞ്ഞെടുക്കാന്‍. ദിവസം മുഴുവനും നമ്മെ ഊര്‍ജസ്വലതയോടെ കാത്ത് സൂക്ഷിക്കുന്നതിന് പ്രാതലിനു കഴിവുണ്ട്.പ്രാതല്‍ മുടക്കുന്നത് പ്രമേഹം മുതല്‍ പൊണ്ണത്തടി വരെയുള്ള ജീവിതശൈലീ രോഗങ്ങള്‍ക്ക് വഴിവെക്കുമെന്ന് വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

പൊണ്ണത്തടി നിയന്ത്രിക്കുന്നു

ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി പ്രാതല്‍ ഒഴിവാക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടോ? എന്നാല്‍, പതിവായി പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ശരീരഭാരത്തില്‍ മറിച്ചുള്ള ഫലമാണ് ഉണ്ടാക്കുക. കൃത്യമായി പ്രഭാതഭക്ഷണം കഴിക്കുന്നവരില്‍ വിശപ്പ് നിയന്ത്രണത്തിലായിരിക്കും. അതിനാല്‍, അമിതമായി ഭക്ഷണം കഴിക്കുന്നത് ഇത് തടയുന്നു. ശരീരഭാരം നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പ്രാതല്‍ മുടക്കുകയേ അരുത്.

ഹൃദയാരോഗ്യം കാത്ത് സൂക്ഷിക്കുന്നു

ഒരു ദിവസത്തേക്കുള്ള ഊര്‍ജം നല്‍കുക മാത്രമല്ല ചെയ്യുന്നത് മറിച്ച് ഹൃദയാരോഗ്യം കാത്ത് സൂക്ഷിക്കുന്നതിനും പ്രാതല്‍സഹായിക്കുന്നുണ്ട്. പ്രഭാതഭക്ഷണം പതിവായി മുടക്കുന്നവരില്‍ ഹൃദയ ധമനികളില്‍ കൊഴുപ്പ് അധികമായി അടിഞ്ഞുകൂടാന്‍ സാധ്യതയുണ്ടെന്ന് വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ഹൃദയരോഗങ്ങളിലേക്ക് വഴിവെക്കുന്നു. കൂടാതെ, ഇതുമായി ബന്ധപ്പെട്ട് ജീവിതശൈലീരോഗങ്ങളായ കൊളസ്‌ട്രോള്‍, രക്താതിസമ്മര്‍ദം, പൊണ്ണത്തടി തുടങ്ങിയവയ്ക്കും ഗുരുതര രോഗങ്ങളായ സ്‌ട്രോക്ക്, ഹൃദയസ്തംഭനം എന്നിവയ്ക്കും പ്രാതല്‍ മുടക്കുന്നത് വഴിവെക്കും.

പ്രമേഹം നിയന്ത്രിക്കുന്നു

രക്തത്തിലേക്ക് കൂടുതല്‍ ഇന്‍സുലിന്‍ എത്താതെ സൂക്ഷിക്കുന്നതിന് പ്രാതലിന് വലിയ പങ്കുണ്ട്. അതിനാല്‍, പതിവായി പ്രഭാതഭക്ഷണം മുടക്കുന്നത് ടൈപ്പ് 2 പ്രമേഹം പിടിപെടുന്നതിന് വഴിവെക്കുന്നു. പ്രാതല്‍ മുടങ്ങുമ്പോള്‍ ശരീരത്തില്‍ ഇന്‍സുലിന്റെ അളവ് വളരെ താഴ്ന്ന് ഇരിക്കുകയും ഉച്ചഭക്ഷണം കഴിക്കുമ്പോള്‍ ഇത് കുത്തനെ ഉയരാന്‍ കാരണമാകുകയും ചെയ്യുന്നു. ഇത് തുടരുന്നത് ടൈപ്പ് 2 പ്രമേഹം വളരെ വേഗത്തില്‍ പിടിപെടാന്‍ കാരണമാകുന്നു.

ഓര്‍മശക്തി ബലപ്പെടുത്തുന്നു

പ്രഭാതഭക്ഷണം മുടങ്ങാതെ കഴിക്കുന്നവരില്‍ ഓര്‍മശക്തി കൂടുതലായിരിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പ്രാതല്‍ കഴിക്കുമ്പോള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ ഊര്‍ജം ലഭിക്കുന്നു. മുടങ്ങാതെ പ്രാതല്‍ കഴിക്കുന്നവരുടെ ഓര്‍മശക്തി പ്രാതല്‍ മുടക്കുന്നവരേക്കാള്‍ അധികമായിരിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, പ്രാതല്‍ മുടക്കുന്നവരില്‍ ഏകാഗ്രതക്കുറവും ഉത്പാദന ക്ഷമതയും കുറവായിരിക്കുമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

(ശ്രദ്ധിക്കുക: ആഹാരക്രമത്തില്‍ മാറ്റം വരുത്തുമ്പോള്‍ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടുക)

Content Highlights: regular breakfast skipping, breakfast skipping alnd lifestyle diseases, food, healthy breakfast


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented