രസഗുള ചേര്‍ത്ത് ചായ തയ്യാറാക്കി തട്ടുകടക്കാരന്‍; നെറ്റി ചുളിച്ച് സോഷ്യല്‍ മീഡിയ


ഏഴ് ലക്ഷം പേരാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്.

വൈറൽ വീഡിയോയിൽ നിന്നും | Photo: instagram.com/kolkatadelites/

ഒരു ഗ്ലാസ് ചായയില്‍ ദിവസം ആരംഭിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. മസാല ചായ മുതല്‍ പല രുചികളില്‍ ഇന്ന് ചായകള്‍ ലഭ്യമാണ്. ഇഞ്ചി, ഏലക്ക തുടങ്ങി സുഗന്ധദ്രവ്യങ്ങള്‍ ചേര്‍ത്തുന്ന മസാല ചായയും ശംഖുപുഷ്പം ചേര്‍ത്തുള്ള ചായയുമെല്ലാം ആരോഗ്യഗുണങ്ങളില്‍ മുമ്പില്‍ നില്‍ക്കുന്നു.

വിചിത്രവിഭവങ്ങള്‍ തയ്യാറാക്കുന്ന തട്ടുകടക്കാരുടെ വിഭവങ്ങള്‍ മിക്കപ്പോഴും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. അവയില്‍ ചിലത് സ്വീകരിക്കപ്പെടുകയും ചിലത് തള്ളപ്പെടുകയും ചെയ്യുന്നു.

ഇപ്പോഴിതാ ഇത്തരമൊരു വിഭവം തയ്യാറാക്കുന്ന തട്ടുകടക്കാരന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കൊൽക്കത്തയിൽ നിന്നുള്ള തട്ടുകടക്കാരന്റെ വീഡിയോ ഇൻസ്റ്റഗ്രാമിലാണ് പങ്കുവെച്ചിരിക്കുന്നത്. രസഗുള ചേര്‍ത്ത് തയ്യാറാക്കുന്ന ചായയുടെ വീഡിയോ ആണ് സാമൂഹികമാധ്യമത്തില്‍ വൈറലായിരിക്കുന്നത്. സാധാരണരീതിയില്‍ ചായ തയ്യാറാക്കിയശേഷം ഇതൊരു മണ്‍ഗ്ലാസിലേക്ക് മാറ്റി അതിനുള്ളില്‍ രസഗുള ചേര്‍ക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുക. അവസാനം മുകളില്‍ സ്വല്‍പം വെണ്ണ കൂടി വയ്ക്കുന്നതോടെ വീഡിയോ അവസാനിക്കുന്നു.

ഏഴ് ലക്ഷം പേരാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. 11,000 ലൈക്കുകള്‍ വീഡിയോയ്ക്ക് ലഭിച്ചു. രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ഈ വീഡിയോ തന്നെ ഏറെ വിഷമിപ്പിച്ചതായി ഒരാള്‍ പറഞ്ഞു. മുളകും ഉപ്പും വെള്ളത്തില്‍ ചേര്‍ത്ത് കൊടുക്കുന്ന സമയം അധികം വൈകാതെയുണ്ടാകുമെന്ന് മറ്റൊരാള്‍ പറഞ്ഞു. ചായയെ നശിപ്പിക്കരുതെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.

Content Highlights: rasgulla chai, viral video, food, bizarre combination


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented