പ്രതീകാത്മക ചിത്രം | Photo: Getty Images
ഇന്ത്യക്കാര്‍ക്ക് ചായയോടുള്ള പ്രണയം പ്രശസ്തമാണ്. ഒരു കപ്പ് ചായയോടെ ദിവസം ആരംഭിക്കുന്നവരാണ് ഭൂരിഭാഗം ഇന്ത്യക്കാരും. ഇന്ത്യയില്‍ തന്നെ വ്യത്യസ്തമായ ഇനത്തിലും രുചിയിലും ചായപ്പൊടി ലഭിക്കും.
അടുത്തിടെ അസമില്‍ വിറ്റുപോയ വളരെ വ്യത്യസ്തമായ തേയില ഇനത്തെക്കുറിച്ചുള്ള വാര്‍ത്തയാണ് ട്വിറ്ററില്‍ നിറയുന്നത്. മനോഹരി ഗോള്‍ഡ് ടീ എന്ന വിഭാഗത്തില്‍പ്പെടുന്ന ഈ ചായപ്പൊടി കിലോയ്ക്ക് ഒരു ലക്ഷം രൂപയ്ക്കാണ് വിറ്റുപോയത്. ഗുവാഹത്തിയില്‍ പ്രവര്‍ത്തിക്കുന്ന തേയില ലേല കേന്ദ്രത്തില്‍നിന്ന് സൗരവ് ടീ ട്രേഡേഴ്‌സാണ് ഈ തേയില ലേലത്തില്‍ വാങ്ങിയത്.
ലേലത്തില്‍ ഇത്രയധികം വിലയ്ക്ക് ചായ വിറ്റ് പോകുന്നത് ഇതാദ്യമാണെന്ന് ലേലത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
എല്ലാവര്‍ഷവും പത്ത് കിലോഗ്രാം മനോഹരി ഗോള്‍ഡ് ചായ ഉണ്ടാക്കുകയാണ് പതിവ്. പക്ഷേ, ഈ വര്‍ഷം രണ്ട് കിലോഗ്രാം മാത്രമാണ് ഉണ്ടാക്കിയത്. തേയില ഉത്പാദനത്തിന് അസമിലെ മണ്ണും കാലാവസ്ഥയും ഏറ്റവും അനുയോജ്യമാണ്. ഗുണമേന്മയ്ക്ക് മാത്രമാണ് ഞങ്ങള്‍ ഊന്നല്‍ നല്‍കുന്നത്-മനോഹരി ടീ എസ്‌റ്റേറ്റ് ഉടമ രഞ്ജന്‍ ലോഹിയ പറഞ്ഞു.
ഈ തേയില നുള്ളുന്നതിനും തയ്യാറാക്കുന്നതിനും പ്രത്യേകമായ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് നോര്‍ത്ത് ഈസ്‌റ്റേണ്‍ ടീ അസോസിയേഷന്റെ ഉപദേശകനായ ബിദ്യാനന്ദ ബര്‍കാകോതി പറഞ്ഞു. ഉയര്‍ന്നവിലയുള്ളതും വളരെ അപൂര്‍വമായതുമായ ഒട്ടേറെ ഇനം തേയിലകള്‍ അസമില്‍ ഉത്പാദിപ്പിക്കാറുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content highlights: rare assam tea sold for record price, one lakh per kg, manohari gold tea


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..