രാംചരണും ഭാര്യ ഉപാസനയും
പുതുവത്സാരാഘോഷ തിമിര്‍പ്പിലാണ് ലോകം. ഇഷ്ടമുള്ള വിഭവങ്ങള്‍ തയ്യാറാക്കിയും കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും വെച്ചുവിളമ്പിയും യാത്രപോയും കുടുംബമൊന്നിച്ച് സമയം ചെലഴിച്ചുമാണ് മിക്കവരും 2022-നോട് വിടപറയുന്നത്.
അടുത്തിടെയാണ് തങ്ങള്‍ അച്ഛനമ്മമാരാകാന്‍ പോകുന്നുവെന്ന കാര്യം തെന്നിന്ത്യന്‍ താരമായ രാംചരണും ഭാര്യ ഉപാസനയും വെളിപ്പെടുത്തിയത്. ഏകദേശം പത്ത് വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇരുവര്‍ക്കും കുഞ്ഞുണ്ടാകാന്‍ പോകുന്ന സന്തോഷവാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്. ഇപ്പോഴിതാ, ഉപാസന ട്വീറ്റ് ചെയ്ത ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. വര്‍ഷാവസാനം തന്റെ പ്രിയപ്പെട്ട ഭക്ഷണം കഴിച്ച് സന്തോഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് അവര്‍. തന്റെ ഗര്‍ഭാകാലത്തെ കൊതി കൂടിയാണ് ഈ വിഭവമെന്ന് ട്വീറ്റില്‍ ഉപാസന വ്യക്തമാക്കുന്നു.
മെക്സിക്കന്‍ ഫാസ്റ്റ് ഫുഡ് വിഭവമാണ് ടാക്കോ കഴിക്കുന്ന ചിത്രമാണ് ഉപാസന ട്വീറ്റ് ചെയ്തിരിക്കുന്നത്. കൈയ്യില്‍ ടാക്കോയും പിടിച്ച് പുഞ്ചിരിയോടെ ഇരിക്കുന്ന ഉപാസനയെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുക. തീന്മേശയില് ടാക്കോ കൂടാതെ മറ്റൊരു മെക്സിക്കന്‍ വിഭവമായ നാച്ചോസ്, പാനീയങ്ങള്‍ എന്നിവയെല്ലാമുണ്ട്.
വളരെ വേഗമാണ് ഉപാസനയുടെ ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. 25,000-ല്‍ പരം ആളുകളാണ് ഫോട്ടോ ലൈക്ക് ചെയ്തിരിക്കുന്നത്. ഉപാസനയ്ക്കും രാംചരണിനും ആശംസകള്‍ നേര്‍ന്ന് നിരവധിപേര്‍ ട്വീറ്റിന് കമന്റുമായി എത്തിയിട്ടുണ്ട്.
Content Highlights: ram charans wife upasana konidela satiates her pregnancy cravings, food, pregnancy cravings
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..