16 മണിക്കൂര്‍ 'യാത്ര' ചെയ്‌തെത്തുന്ന മീനുകള്‍; ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും


പി.പി.ലിബീഷ്‌ കുമാർ

പ്രതീകാത്മക ചിത്രം | Photo: Mathrubhumi

കണ്ണൂര്‍: തീണ്ടികളിലെ പാഴ്‌സല്‍ വാനില്‍ എത്തുന്നത് തിരണ്ടിമുതല്‍ കല്ലുമ്മക്കായവരെ. ശ്രദ്ധിച്ചില്ലെങ്കില്‍ കേടായ മീന്‍ വിപണിയിലെത്തും. മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍നിന്നുള്ള മീന്‍ 14-16 മണിക്കൂര്‍ കഴിഞ്ഞാണ് ഇവിടെ എത്തുന്നത്.

ഐസ് നിറച്ച തെര്‍മോക്കോള്‍ ബോക്‌സിലാണ് മീന്‍ വരുന്നത്. ചെന്നൈയില്‍നിന്ന് തിരണ്ടി, അയക്കൂറ, മുംബൈയില്‍നിന്ന് ആവോലി, മാന്തള്‍, ആലപ്പുഴ, മംഗളൂരു ഭാഗത്തുനിന്ന് കല്ലുമ്മക്കായ എന്നിവ എത്തുന്നു. ഗുജറാത്ത് വണ്ടികളിലും മീന്‍ പാഴ്‌സല്‍ വരുന്നുണ്ട്. മത്തി, അയല ഉള്‍പ്പെടെ കേരള തീരത്തുനിന്ന് തീവണ്ടി കയറും.

ഐസ് സുരക്ഷ ഇല്ലെങ്കില്‍ മീനില്‍ ബാക്ടീരിയ കയറി കേടാകാന്‍ സാധ്യത കൂടുലാണെന്ന് ഭക്ഷ്യസുരക്ഷാ ലാബ് അനലിസ്റ്റുമാര്‍ പറഞ്ഞു. തീവണ്ടിയില്‍ പാഴ്‌സലായി അയച്ച മീന്‍ ഇറക്കേണ്ട സ്റ്റേഷനില്‍ ഇറക്കാതെ ചീഞ്ഞളിഞ്ഞ് പുഴുക്കളരിച്ച സംഭവം ഉണ്ടായിട്ടുണ്ട്. കണ്ണൂരില്‍ കല്ലുമ്മക്കായ കുഴിച്ചുമൂടിയിരുന്നു. മീന്‍ ബോക്‌സിന്റെ തെര്‍മോക്കോള്‍ ഭാഗം വെള്ളം നനഞ്ഞ് പരക്കുന്നത് പല സ്റ്റേഷനുകളിലും കാണാം. ബോക്‌സിനുള്ളില്‍ വായു കയറി ഐസ് ഉരുകുന്നതാണ് കാരണം.

കണ്ണൂരടക്കമുള്ള സ്റ്റേഷനുകളില്‍ മൂന്ന് മിനിറ്റ് മാത്രമാണ് വണ്ടിനിര്‍ന്നുന്നത്. മീന്‍ ഉള്‍പ്പെടെ ഈ സമയം കയറ്റിയിറക്കണം. ബോക്‌സ് വളരെ വേഗത്തില്‍ വാനില്‍ കയറ്റുമ്പോള്‍ ഉടവ് വരുന്നതായി ഏജന്‍സിക്കാര്‍ക്ക് പരാതിയുണ്ട്.

രണ്ട് ഉദ്യോഗസ്ഥര്‍ മാത്രം

തീവണ്ടികളിലെ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് കേരളത്തിലുള്ളത് രണ്ട് ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍ മാത്രം. രണ്ട് ഡിവിഷനുകളില്‍ ആരോഗ്യസുരക്ഷയും ഭക്ഷണ ഗുണനിലവാരവും ഇവര്‍ പരിശോധിക്കണം. മണത്തിലോ മറ്റോ അസ്വാഭാവികത തോന്നിയാല്‍ റെയില്‍വേ സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന് വിവരം അറിയിക്കും. അവര്‍ സാമ്പിള്‍ എടുക്കും. കേരളത്തില്‍ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം അനലറ്റിക്കല്‍ ലാബുകളിലാണ് പരിശോധനാസൗകര്യം ഉള്ളത്.

മോശം മീന്‍ വില്‍ക്കാറില്ല

കൃത്യമായി പൊതിഞ്ഞാണ് തീവണ്ടി വഴി മീന്‍ പാഴ്‌സല്‍ എത്തുന്നതെന്ന്് ഓള്‍ കേരള ഫിഷ് മര്‍ച്ചന്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ആര്‍.എം.എ. മുഹമ്മദ് പറഞ്ഞു. തെര്‍മോക്കോള്‍ പൊതിയില്‍ 50-50 ശതമാനം മീനും ഐസും ഇടും. ഇറക്കുന്ന മത്സ്യം മോശമാണെന്ന് മനസ്സിലായാല്‍ അത് വില്‍ക്കരുതെന്നാണ് നിര്‍ദേശം. മംഗളൂരു ഉള്‍പ്പടെയുള്ളവര്‍ക്ക് മീന്‍ പൊടിയാക്കാന്‍ നല്‍കും. വളം നിര്‍മാണത്തിനും ഉപയോഗിക്കുന്നു.

ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം

കടല്‍മത്സ്യം കരയിലെത്തുമ്പോള്‍തന്നെ കുറച്ച് ദിവസം വൈകും. അവ കൃത്യമായി ഐസ് ഇട്ട് പൊതിഞ്ഞില്ലെങ്കില്‍ കേടുവരും. ചെമ്മീന്‍ മുതലായവ പാഴ്‌സലാക്കുമ്പോള്‍ പ്രത്യേകശ്രദ്ധ വേണം.

വളര്‍ത്തുമത്സ്യങ്ങള്‍ പാക്ക് ചെയ്യുമ്പോള്‍ മുകള്‍ഭാഗം മാത്രം ഐസ് വെക്കുന്നത് മൂലം കേടുവന്നിട്ടുണ്ട്. കല്ലുമ്മക്കായ വളരെ സൂക്ഷിക്കണം. ചൂടോ തണുപ്പോ പറ്റില്ല. അധികസമയം എടുത്താല്‍ തോട് തുറക്കും.

Content Highlights: railway parcel fish from mumbai and chennai

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


Finland

1 min

താമസിക്കാന്‍ ആഢംബര വില്ല; പത്ത് പേര്‍ക്ക് സൗജന്യമായി ഫിന്‍ലന്‍ഡ് സന്ദര്‍ശിക്കാന്‍ അവസരം

Mar 28, 2023


Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023

Most Commented