ബണ്‍ലെസ് ബര്‍ഗര്‍; എലിസബത്ത് രാജ്ഞിക്ക് ഏറെ ഇഷ്ടമുള്ള ഫാസ്റ്റ്ഫുഡെന്ന് മുന്‍ പാലസ് ഷെഫ്


കൊട്ടാരമെനുവില്‍ ഒരിക്കലും ഉള്‍പ്പെടാത്ത ഭക്ഷണം പിസയാണ്

എലിസബത്ത് രാജ്ഞി | Photo: AP

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിയുടെ ഭക്ഷണരീതികളെ പറ്റി കൊട്ടാരത്തിലെ ഷെഫായിരുന്ന ഡാരന്‍ മക്ഗ്രാഡി തുറന്നു പറഞ്ഞിരുന്നു. സാധാരണക്കാരുടെ ഭക്ഷണരീതികളാണ് അവയെന്നായിരുന്നു ഷെഫിന്റെ വെളിപ്പെടുത്തല്‍. ഇപ്പോഴിതാ രാജ്ഞിയുടെ മറ്റൊരു ശീലത്തെ പറ്റിയാണ് മക്ഗ്രാഡി തന്റെ യൂട്യൂബ് ചാനലിലൂടെ പറയുന്നത്.

രാജ്ഞിക്ക്‌ ഫാസ്റ്റ്ഫുഡുകള്‍ ഇഷ്ടമല്ല. പക്ഷേ ഒരു ഫാസ്റ്റ്ഫുഡിനോട് മാത്രം പ്രത്യേകം ഒരു ഇഷ്ടമുണ്ട്. ബര്‍ഗറാണ് ആ രാജകീയ ഭക്ഷണം. 94-കാരിയായ രാജ്ഞി പ്രത്യേകമായി തയ്യാറാക്കുന്ന ബര്‍ഗറാണ് കഴിക്കുന്നത്. ബണ്‍ ഇല്ലാത്ത തരം ബര്‍ഗറുകളാണ് അവ.

'രാജകീയ റസിപ്പി അനുസരിച്ചുള്ള ബര്‍ഗറുകള്‍ ഞങ്ങള്‍ ഉണ്ടാക്കുകയാണ് പതിവ്. പുറത്തുനിന്ന് വാങ്ങുകയല്ല. ഭംഗിയുള്ള ക്രാന്‍ബെറി പോലുള്ളവയെല്ലാം ഞങ്ങള്‍ ഉപയോഗിക്കും. പക്ഷേ ബണ്‍ മാത്രമില്ല.' മക്ഗ്രാഡി ഇന്‍സൈഡര്‍ മാഗസിന് നല്‍കിയ ഒരു അഭിമുഖത്തില്‍ പറയുന്നു.

കത്തിയും മുള്ളും ഉപയോഗിച്ചാണ് രാജ്ഞി ബര്‍ഗര്‍ കഴിക്കുന്നത്. അവര്‍ കൈകൊണ്ട് കഴിക്കുന്ന ഒരേയൊരു ഭക്ഷണം വൈകുന്നേരത്തെ ചായയുടെ സ്‌നാക്‌സ് മാത്രമാണ്.

അതുപോലെ, കൊട്ടാരമെനുവില്‍ ഒരിക്കലും ഉള്‍പ്പെടാത്ത ഭക്ഷണം പിസയാണ്. താന്‍ ജോലി ചെയ്ത 11 വര്‍ഷക്കാലത്ത് കൊട്ടാരത്തിലെ അടുക്കളയില്‍ ഒരിക്കലും പിസ തയ്യാറാക്കിയിട്ടില്ലെന്നും മക്ഗ്രാഡി പറയുന്നു.

Content Highlights: Queen Elizabeth avoids all fast food except burgers

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022

More from this section
Most Commented