വെജിറ്റേറിയനാണോ? കഴിക്കാം പ്രോട്ടീന്‍ സമൃദ്ധമായ ഈ വിഭവങ്ങള്‍ 


പ്രതീകാത്മക ചിത്രം | Photo: canva.com/

ദൈനംദിന ജീവിതത്തില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം അത്യന്താപേക്ഷിതമാണ്. മുട്ട, പാല്‍, മാംസം തുടങ്ങിയവയെല്ലാം പ്രോട്ടീന്റെ മികച്ച സ്രോതസ്സാണ്. എന്നാല്‍, ആരോഗ്യപ്രശ്‌നങ്ങളാലും വീഗന്‍, വെജിറ്റേറിയന്‍ ഡയറ്റുകള്‍ പിന്തുടരുന്നതിനാലും നോണ്‍ വെജ് വിഭവങ്ങള്‍ കഴിക്കാന്‍ കഴിയാത്ത ധാരാളം പേര്‍ നമ്മുടെ ഇടയിലുണ്ട്. അങ്ങനെയുള്ളവര്‍ക്ക് പ്രോട്ടീന്‍ ഇതരമാര്‍ഗങ്ങളിലൂടെ കണ്ടെത്തേണ്ടതുണ്ട്. വെജിറ്റേറിയന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന, പ്രോട്ടീന്‍ സമൃദ്ധമായ ഏതാനും ഭക്ഷ്യവിഭവങ്ങള്‍ പരിചയപ്പെടാം.

പനീര്‍

വെജിറ്റേറിയന്‍ ഭക്ഷണം ഇഷ്ടപ്പെടുന്നവര്‍ക്കും ശീലമാക്കിയവര്‍ക്കും പ്രോട്ടീനുവേണ്ടി ആശ്രയിക്കാവുന്ന ഒന്നാണ് പനീര്‍. നൂറ് ഗ്രാം പനീറില്‍ 11 ഗ്രാം പ്രോട്ടീനാണ് അടങ്ങിയിരിക്കുന്നത്. സാന്‍ഡ്‌വിച്ച്, കറികള്‍, സാലഡ് എന്നിവയിലെല്ലാം പനീര്‍ ചേര്‍ത്ത് കഴിക്കാവുന്നതാണ്.

ധാന്യങ്ങള്‍

പ്രോട്ടീന്റെ മികച്ച സ്രോതസ്സാണ് ധാന്യങ്ങള്‍. നമ്മള്‍ സാധാരണയായി ഉപയോഗിക്കുന്ന പരിപ്പ്, ചെറുപയര്‍, കടല, വന്‍പയര്‍ തുടങ്ങിയവയിലെല്ലാം പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. നോണ്‍ വെജ് കഴിക്കാത്തവര്‍ക്ക് പ്രോട്ടീന്‍ ലഭ്യമാകുന്നതിന് വേണ്ടി എപ്പോഴും ധാന്യങ്ങളെ ആശ്രയിക്കാവുന്നതാണ്.

സോയ/ടോഫു

സോയാബീനും അതില്‍ നിന്നുള്ള ഉത്പന്നങ്ങളുമെല്ലാം പ്രോട്ടീന്റെ കലവറയാണ്. സോയ പാല്‍, ടോഫു തുടങ്ങിയവ ദിവസവും ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. കലോറി തീരെ കുറഞ്ഞ സോയ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സോയ മികച്ച സ്രോതസ്സാണ്.

ഓട്മീല്‍

പ്രോട്ടീന്റെ മികച്ച സ്രോതസ്സാണ് ഓട്മീല്‍. ഒരു കപ്പ് ഓട്മീലില്‍ 13 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ ഫൈബര്‍ കൂടുതലായി അടങ്ങിയിരിക്കുന്ന ഓട്‌സ് ഹൃദയാരോഗ്യത്തിനും മികച്ചതാണ്.

Content Highlights: healthy diet, healthy food, protien rich food for vegetarians, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023

Most Commented