മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍ പ്രോട്ടീന്‍ സമ്പന്നമായ ഈ ഭക്ഷണങ്ങള്‍


ഒമേഗ-3 ഫാറ്റി ആസിഡിന്റെ മികച്ച സ്രോതസ്സായ മത്സ്യം മുടി കൊഴിച്ചില്‍ തടയുന്നതിനുള്ള മികച്ച ഭക്ഷണമാണ്.

പ്രതീകാത്മക ചിത്രം | Photo: canva.com/

മാറിയ ജീവിതശൈലിയും ഭക്ഷണരീതികളും കാലാവസ്ഥയുമെല്ലാം മുടിയുടെ വളര്‍ച്ചയെ സാരമായി ബാധിക്കാറുണ്ട്. മുടിയുടെ ആരോഗ്യത്തിനും പോഷകസമൃദ്ധമായ ആഹാരം പ്രധാനപ്പെട്ടതാണ്. ചില എണ്ണകളും ലേപനങ്ങളുമെല്ലാം മുടി കൊഴിച്ചില്‍ നിയന്ത്രിക്കുമെങ്കിലും ആരോഗ്യപ്രദമായ ആഹാരക്രമം മുടികൊഴിച്ചില്‍ കുറയ്ക്കുന്നതിന് പ്രധാനമാണ്. മുടിയുടെ കേടുപാടുകള്‍ പരിഹരിക്കുന്നതിനും വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും പ്രോട്ടീന്‍ അടങ്ങിയ ആഹാരം അത്യന്താപേക്ഷിതമാണ്. മുടി കൊഴിച്ചില്‍ കുറയ്ക്കാനും വളര്‍ച്ച വേഗത്തിലാക്കാനും സഹായിക്കുന്ന പ്രോട്ടീന്‍ സമ്പന്നമായ ആഹാരങ്ങള്‍ പരിചയപ്പെടാം.

മത്സ്യം

ഒമേഗ-3 ഫാറ്റി ആസിഡിന്റെ മികച്ച സ്രോതസ്സായ മത്സ്യം മുടി കൊഴിച്ചില്‍ തടയുന്നതിനുള്ള മികച്ച ഭക്ഷണമാണ്. കട്ടി കുറഞ്ഞ മുടിയുള്ളവര്‍ക്കും മത്സ്യം കൊണ്ടുള്ള വിഭവങ്ങള്‍ കഴിക്കുന്നത് പുതിയ മുടികള്‍ കിളിര്‍ത്ത് വരാന്‍ സഹായിക്കും.

പാലും മുട്ടയും

പാല്, തൈര്, മുട്ട എന്നിവയെല്ലാം പ്രോട്ടീന്‍ സമ്പന്നമായ ആഹാരമാണ്. ഇവ സ്ഥിരമായി ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കും. അയണ്‍, വിറ്റാമിന്‍ ബി-12, ഫാറ്റി ആസിഡ്, പ്രോട്ടീന്‍ എന്നിവയെല്ലാം ഇവയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. മുടികൊഴിച്ചില്‍ തടയുന്നതിന് ഈ പോഷകങ്ങളെല്ലാം അനിവാര്യമാണ്. മുട്ടയിലടങ്ങിയിരിക്കുന്ന ബയോട്ടിന്‍ എന്ന ഘടകം മുടി വളര്‍ച്ചയ്ക്ക് ഏറെ സഹായിക്കുന്നു. മുടികൊഴിച്ചിലിനുള്ള പ്രധാനപ്പെട്ട കാരണം അയണിന്റെ അളവ് ശരീരത്തില്‍ കുറയുന്നതാണ്. അതിനാല്‍ പാലും മുട്ടയും സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മുടികൊഴിച്ചില്‍ കുറയ്ക്കും.

ധാന്യങ്ങള്‍

സസ്യാഹാരപ്രിയര്‍ക്കും കഴിക്കാവുന്ന ആഹാരമാണ് ധാന്യങ്ങള്‍. പ്രോട്ടീന് പുറമെ സിങ്ക്, ഫൈബര്‍, അയണ്‍, ഫോളിക് ആസിഡ്, മഗ്നീഷ്യം എന്നിവയെല്ലാം ധാന്യങ്ങളില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവയിലടങ്ങിയിരിക്കുന്ന ഫോളിക് ആസിഡ് മുടി പൊട്ടിപ്പോകുന്നത് തടയുന്നു. ഒപ്പം മുടിക്ക് ബലവും കരുത്തും നല്‍കുന്നു.

സോയ

മുടികൊഴിച്ചില്‍ രൂക്ഷമായവര്‍ക്കുള്ള മികച്ച പരിഹാരമാര്‍ഗമാണ് സോയ. മുടിയുടെ വളര്‍ച്ചയ്ക്ക് ഏറെ സഹായകരമായ പ്രോട്ടീന്‍ മികച്ചൊരു സ്രോതസ്സാണ് സോയ. ഒപ്പം അയണ്‍, സിങ്ക്, ഫോളേറ്റ് എന്നിവയെല്ലാം സോയയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.

ഇറച്ചി

പ്രോട്ടീന്റെ കലവറയാണ് ഇറച്ചി. മുടി വളര്‍ച്ച വേഗത്തിലാക്കുകയും ഹെയര്‍ ഫോളിക്കിളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ധാരാളം പോഷകങ്ങള്‍ ഇറച്ചിയില്‍ അടങ്ങിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ആഹാരക്രമത്തില്‍ മാറ്റം വരുത്തുമ്പോള്‍ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടേണ്ടതാണ്)

Content Highlights: protein rich foods, prevent hair loss, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


'കടല വിറ്റാ ഞങ്ങൾ ജീവിക്കുന്നത്, മരണംവരെ അവർക്ക് ഊന്നുവടിയായി ഞാനുണ്ടാകും'

Sep 26, 2022

Most Commented