മൊഹാലിയില്‍ സ്ട്രീറ്റ്ഫുഡ് വിറ്റ് സിംഗപ്പൂരില്‍ നിന്നുള്ള ഷെഫ്; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ


വൈറലായ വീഡിയോയിൽ നിന്നും | Photo: Instagram

ബിരുദം സ്വന്തമാക്കിയശേഷം ജോലികിട്ടാന്‍ താമസം നേരിട്ടതിനെത്തുടര്‍ന്ന് ചായക്കട തുടങ്ങിയ ബിഹാര്‍ സ്വദേശിനിയെക്കുറിച്ചുള്ള വാര്‍ത്ത ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ശ്രദ്ധ നേടിയിരുന്നു. പ്രിയങ്ക ഗുപ്ത എന്ന പെണ്‍കുട്ടി ഗ്രാജ്വേറ്റ് ചായ്‌വാലി എന്ന പേരിലാണ് ചായക്കട നടത്തുന്നത്. അടുത്തിടെ അവര്‍ രണ്ടാമത്തെ ബ്രാഞ്ചിനും തുടക്കമിട്ടിരുന്നു.

ആലപ്പുഴയില്‍ പഠനത്തോടൊപ്പം വീട്ടുചെലവുകള്‍ കൂടി കണ്ടെത്തുന്നതിന് കടല വില്‍ക്കുന്ന പ്ലസ്ടുവിന് പഠിക്കുന്ന പെണ്‍കുട്ടിയുടെ വാര്‍ത്തകള്‍ അടുത്തിടെയാണ് വാര്‍ത്തയായത്.

ഇപ്പോഴിതാ മൊഹാലിയില്‍ തട്ടുകട നടത്തുന്ന പെണ്‍കുട്ടിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സിംഗപ്പൂരില്‍ പ്രൊഫഷണല്‍ ഷെഫായി ജോലി ചെയ്തിരുന്ന പെണ്‍കുട്ടിയാണ് പഞ്ചാബിലെ മൊഹാലിയില്‍ വഴിയോരക്കച്ചവടം നടത്തുന്നത്. ദ റിയല്‍ഹാരി ഉപ്പാല്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് പെണ്‍കുട്ടിയുടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തനത് പഞ്ചാബ് രുചിക്കൂട്ടുകളാണ് അവര്‍ വില്‍പ്പന നടത്തുന്നത്. നാല് കറികളുള്‍പ്പെടുന്ന ഥാലിയാണ് ഇതില്‍ സ്‌പെഷ്യല്‍.

പെണ്‍കുട്ടി വില്‍പ്പന നടത്തുന്ന വിവിധ വിഭവങ്ങളുടെ പേരുകള്‍ ബ്‌ളോഗര്‍ വീഡിയോയില്‍ വിവരിക്കുന്നു. യുവാക്കള്‍ തങ്ങളുടെ നാട്ടിലേക്ക് തിരിച്ചെത്തി വൃത്തിയുള്ള അന്തരീക്ഷത്തില്‍ ഭക്ഷണം വില്‍ക്കുന്നത് നല്ല കാര്യമാണെന്ന് ഒരാള്‍ അഭിപ്രായപ്പെട്ടു. ലക്ഷക്കണക്കിന് ആളുകള്‍ക്ക് പെണ്‍കുട്ടി പ്രചോദനമാണെന്നും അഭിമാനം തോന്നുവെന്നും മറ്റൊരാള്‍ പറഞ്ഞു.

ഒന്നരക്കോടിയില്‍ അധികം പേരാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. നാല് ലക്ഷത്തില്‍ അധികം പേര്‍ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്.


Content Highlights: viral video, professional chef from singapore sells street food, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented