ര്‍ത്താവ് നിക്ക് ജോനാസിന്റെ പ്രിയപ്പെട്ട ഇന്ത്യന്‍ വിഭവം ഏതെന്ന് വെളിപ്പെടുത്തി ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. ഐഎംഡിബിയുടെ ഒരു വീഡിയോയിലാണ് താരത്തിന്റെ ഈ രസകരമായ വെളിപ്പെടുത്തല്‍. പനീര്‍ കൊണ്ട് തയ്യാറാക്കുന്നതെന്തും നിക്കിന് ഇഷ്ടമാണെന്നാണ് പ്രിയങ്കയുടെ അഭിപ്രായം.

നിക്കും ഒരു ഇന്റര്‍വ്യൂവില്‍ തന്റെ ഇന്ത്യന്‍ ഇഷ്ടഭക്ഷണം പനീറാണെന്ന് പറഞ്ഞിരുന്നു. തനിക്ക് സമോസ ഇഷ്ടമാണെന്നും അതിനേക്കാള്‍ പ്രിയമാണ് പനീറെന്നുമാണ് നിക്ക് പ്രതികരിച്ചത്

ഇന്ത്യന്‍ ഭക്ഷണത്തെ പറ്റി സംസാരിക്കുമ്പോഴാണ് പ്രിയങ്ക ഇതേ പറ്റി പറഞ്ഞത്. മാത്രമല്ല തനിക്കും ഇന്ത്യന്‍ ഭക്ഷണം വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടെന്നും വീട്ടിലുണ്ടാക്കുന്ന ഏത് ഇന്ത്യന്‍ ഭക്ഷണവും തനിക്കേറെ ഇഷ്ടമാണെന്നും താരം പറയുന്നു. 

Content Highlights: Priyanka Chopra reveals Nick’s favourite Indian food