ന്ത്യന്‍ ഭക്ഷണത്തോടുള്ള ഇഷ്ടം പ്രസിദ്ധരായ പല വിദേശികളും വെളിപ്പെടുത്താറുണ്ട്. ഇപ്പോള്‍ അത്തരമൊരു തുറന്നു പറച്ചിലാണ് ബ്രിട്ടണിലെ വില്യം രാജകുമാരന്റേതും. പിസ്സയുടെ മുകളില്‍ ഇന്ത്യന്‍ ചിക്കന്‍ ടിക്ക മസാല ഗ്രേവി ഒഴിച്ചു കഴിക്കാന്‍ ഇഷ്ടമാണെന്നാണ് രാജകുമാരന്റെ വെളിപ്പെടുത്തല്‍. ഹലോ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യന്‍ ചിക്കന്‍ കറി ഗ്രേവിയോടുള്ള രാജകുമാരന്റെ ഇഷ്ടം തുറന്ന് പറഞ്ഞത്. 

'വളരെ ഇഷ്ടമാണ് ചിക്കന്‍  ടിക്ക മസാല,  നല്ല രുചിയാണ്' എന്നാണ് വില്യം ചിക്കന്‍ ഗ്രേവിയെ പറ്റി പറയുന്നത്. കൊട്ടാരത്തിലെ മുന്‍ ഷെഫായ ഡാരന്‍ മക് ഗ്രാഡിയും വില്യം രാജകുമാരന്റെ ഈ ഗ്രേവിയോടുള്ള ഇഷ്ടത്തെ പറ്റി മുമ്പ് തുറന്നു പറഞ്ഞിരുന്നു. വില്യം എപ്പോള്‍ വീട്ടിലുണ്ടെങ്കിലും ചിക്കന്‍ ടിക്ക മാസലയും പിസ്സയും നിര്‍ബന്ധമായും തയ്യാറാക്കിയിരുന്നതായാണ് ഡാരന്‍ വെളിപ്പെടുത്തിയത്. കാരണം രാജകുമാരന് ഇന്ത്യന്‍ ഭക്ഷണത്തോട് വലിയ പ്രിയമാണെന്നും ഷെഫ് പറഞ്ഞിരുന്നു.

ഇംഗ്ലണ്ടിലെ ഒരു എന്‍.ജി.ഒയുടെ ഭാഗമായി പാവപ്പെട്ടവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതിക്ക് വേണ്ടി വില്യം രാജകുമാരനും ഭാര്യ കേറ്റ് മിഡില്‍ട്ടണും ഇന്ത്യന്‍ ഭക്ഷണം തയ്യാറാക്കുന്ന വീഡിയോ വൈറലായിരുന്നു. റോട്ടിയും ദാലും റൈസുമാണ് അവര്‍ തയ്യാറാക്കിയത്.

Content Highlights: Prince William's Favourite Pizza Topping Is An Indian Chicken Curry