ചര്‍മത്തിന്റെ ഓജസും തേജസ്സും വീണ്ടെടുക്കാം; കഴിക്കാം ഈ ഭക്ഷണങ്ങള്‍


പ്രതീകാത്മക ചിത്രം | Photo: Grihalakshmi

നാടെങ്ങും ആഘോഷങ്ങളുടെ സമയമാണിപ്പോള്‍. രുചികരമായ ഭക്ഷണങ്ങള്‍ ഈ ആഘോഷങ്ങളുടെ അവിഭാജ്യഘടകമാണ്. മധുരം അടങ്ങിയ വിഭവങ്ങളും ജങ്ക് ഫുഡുകളും ഇക്കാലയളവില്‍ നമ്മള്‍ അധികമായി കഴിച്ചേക്കാം. എന്നാല്‍, ആരോഗ്യപ്രദമല്ലാത്ത ഇത്തരം വിഭവങ്ങള്‍ അധികമായി കഴിക്കുന്നത് ചർമത്തിന്റെ ആരോഗ്യം കെടുത്തിക്കളയും. ചർമത്തിന്റെ തിളക്കം വർധിപ്പിച്ച് ആരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ പരിചയപ്പെടാം

ജ്യൂസുകളും സ്മൂത്തികളും

ചര്‍മത്തിന്റെ സ്വാഭാവികത തിരികെ കൊണ്ടുവരുന്നതിനും സ്ഥിരമായി നിലനിര്‍ത്തുന്നതിനും പച്ചക്കറിയും പഴങ്ങള്‍കൊണ്ടും തയ്യാറാക്കുന്ന ജ്യൂസുകള്‍ക്കും സ്മൂത്തികള്‍ക്കും കഴിയും. മാത്രമല്ല ഏറെ നേരം വിശപ്പടക്കാനും ഇടവേളകളില്‍ ജങ്ക് ഫുഡ് സ്‌നാക്‌സായി കഴിക്കുന്നത് ഒഴിവാക്കാനും ഇവയ്ക്ക് കഴിയും. ഓറഞ്ച് ജ്യൂസ്, മാതളപ്പഴം ജ്യൂസ്, വെള്ളരിക്ക, ബീറ്റ്‌റൂട്ട്, വാഴപ്പഴം എന്നിവ കൊണ്ടുള്ള സ്മൂത്തികളും ഏറെ ഉത്തമമാണ്. ഇവ ചര്‍മത്തിന്റെ തിളക്കം വര്‍ധിപ്പിക്കുന്നു.

പച്ചനിറമുള്ള പച്ചക്കറികള്‍

ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളും അടങ്ങിയവയാണ് പച്ചനിറമുള്ള പച്ചക്കറികള്‍. വിറ്റാമിന്‍ എ, സിങ്ക്, അയണ്‍, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയെല്ലാം ഇവയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ ഭക്ഷണത്തില്‍ സ്ഥിരമായി ഉള്‍പ്പെടുത്തുന്നത് ചര്‍മത്തിന് ഏറെ ഗുണകരമാണ്. ചീര, ബ്രൊക്കോളി, ഉള്ളിത്തണ്ട്, സെലറി, കക്കരി എന്നിവ ചര്‍മത്തിന്റെ ഓജസും തിളക്കവും വീണ്ടെടുക്കാന്‍ സഹായിക്കുന്നു. ധാരാളം ജലാംശം അടങ്ങിയിട്ടുള്ളതിനാല്‍ ചര്‍മത്തിലെ അഴുക്കുകള്‍ വേഗത്തില്‍ നീക്കം ചെയ്യാന്‍ ഇവ സഹായിക്കുന്നു. സാലഡ്, കറികള്‍ തുടങ്ങിയ വിവിധ രൂപത്തില്‍ ദിവസവും ഇവ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

ഡ്രൈ ഫ്രൂട്‌സും നട്‌സും

ഉണക്കമുന്തിരി, ഈന്തപ്പഴം, ബദാം, വാള്‍നട്ട്, കശുവണ്ടി എന്നിവയെല്ലാം തികച്ചും ആരോഗ്യപ്രദവും വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയുമാണ്. ചര്‍മത്തെ റാഡിക്കലുകളില്‍ നിന്നും കാലാവസ്ഥ മൂലം ചര്‍മത്തിന് സംഭവിക്കുന്ന കേടുപാടുകളില്‍ നിന്നും സംരക്ഷണം നല്‍കുന്നതിനാവശ്യമായ ആന്റിഓക്‌സിഡന്റുകള്‍ ഇവയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. കൂടാതെ, ചര്‍മത്തില്‍ കൊളാജന്‍ ഉത്പാദനം വര്‍ധിപ്പിക്കുകയും തിളക്കം നിലനിര്‍ത്തുകയും ചെയ്യുന്നു. നട്‌സും ഡ്രൈഫ്രൂട്‌സും കഴിച്ച് ദിവസം ആരംഭിക്കുന്നത് ഏറെ ഫലപ്രാപ്തിയുണ്ടാക്കും.

ഇഞ്ചിയും നാരങ്ങയും

ശരീരത്തില്‍ അടഞ്ഞുകൂടിയിരിക്കുന്ന അഴുക്ക് പുറംതള്ളുന്നതിനും ചര്‍മാരോഗ്യം വീണ്ടെടുക്കുന്നതിനുമുള്ള ഉത്തമമാര്‍ഗമാണ് നാരങ്ങ. ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഉത്തമമാര്‍ഗമാണ് നാരങ്ങ. ആന്റിഓക്‌സിഡന്റുകളുടെ മികച്ച സ്രോതസ്സാണ് ഇഞ്ചി. ഇഞ്ചി കഴിക്കുന്നതിലൂടെ രക്തചംക്രമണം വര്‍ധിക്കുകയും ചര്‍മം കൂടുതല്‍ ആരോഗ്യം വീണ്ടെടുക്കുകയും തിളക്കം വര്‍ധിക്കുകയും ചെയ്യുന്നു. ചെറുചൂടുവെള്ളത്തില്‍ സ്വല്‍പം നാരങ്ങാ നീരും ഇഞ്ചി സത്തും ചേര്‍ത്ത് അതിരാവിലെ കഴിക്കുന്നത് ചര്‍മത്തില്‍ അടഞ്ഞുകൂടിയിരിക്കുന്ന അഴുക്കുകൾ അകറ്റുന്നതിന് ഉത്തമമാണ്.

വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങള്‍

ചര്‍മാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച മാര്‍ഗമാണ് വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങള്‍. ഓറഞ്ച്, ആപ്പിള്‍, തണ്ണിമത്തന്‍, സ്‌ട്രോബെറികള്‍ എന്നിവയെല്ലാം ചര്‍മം മൃദുവായി ഇരിക്കാന്‍ സഹായിക്കും. കൂടാതെ, ഈ പഴങ്ങളില്‍ ധാരാളം ഫൈബറുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നതിനാല്‍ ചര്‍മത്തെ കേടുപാടുകള്‍ സംഭവിക്കുന്നതില്‍ നിന്ന് തടയുന്നു.
(ശ്രദ്ധിക്കുക: ആഹാരക്രമത്തില്‍ മാറ്റം വരുത്തുമ്പോള്‍ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടുക)

Content Highlights: detox foods to regain healthy skin, food, healthy diet, healthy food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented