വൈറൽ വീഡിയോയിൽനിന്നും | Photo: instagram.com/thefoodiecam/
ഒരിക്കലും ചേരില്ലെന്ന് കരുതുന്ന രണ്ട് വിഭവങ്ങള്‍ കൂട്ടിച്ചേര്‍ത്ത് പുതിയ വിഭവം തയ്യാറാക്കുന്ന ഒട്ടേറെ വീഡിയോകള്‍ നമ്മള് സോഷ്യല്‍ മീഡിയയില്‍ കാണാറുണ്ട്. അവയില്‍ ചിലത് സോഷ്യല്‍ മീഡിയ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചിലത് തള്ളിക്കളയുകയും ചെയ്തും. മാഗി പറാത്ത, മസാലദോശയും ഐസ്ക്രീമും ചേര്‍ത്തുള്ള വിഭവം എന്നിങ്ങനെ ഫ്യൂഷന്‍ വിഭവങ്ങള്‍ തയ്യാറാക്കി നല്കുന്ന ഒട്ടേറെ കച്ചവടക്കാരെ ഫുഡ് വ്ളോഗര്‍മാര്‍ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുത്താറുണ്ട്.
പിസയും പാനീപൂരിയും ഭക്ഷണപ്രേമികളുടെ ഇഷ്ടവിഭവങ്ങളാണ്. ഇറ്റലിയാണ് പിസയുടെ ജന്മദേശം. പാനീപൂരിയാകട്ടെ ഉത്തരേന്ത്യന്‍ വിഭവവുമാണ്. എന്നാല്‍, ഈ രണ്ടുവിഭവങ്ങളെയും ഒന്നിച്ച് അവതരിപ്പിച്ച് പിസപൂരി ഉണ്ടാക്കിയിരിക്കുകയാണ് സൂറത്തിലുള്ള തട്ടുകടക്കാരന്.
സാധാരണ പാനീപൂരിയുടെ പൂരിയ്ക്കുള്ളില്‍ ഉരുളക്കിഴങ്ങ് കൂട്ടും എരുവും മധുരവുമുള്ള വെള്ളവും നിറച്ചാണ് കഴിക്കുക. എന്നാല്‍, ഇവിടെ പൂരിക്കുള്ളില്‍ ദ്രാവകരൂപത്തിലുള്ള ചീസും തക്കാളി കെച്ചപ്പും നിറച്ചാണ് കൊടുക്കുന്നത്. അവസാനം ഓരോ പൂരിയുടെയും മുകളില്‍ ചിരകിയ ചീസും വയ്ക്കും. ദഫൂഡികാം എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 1.4 ലക്ഷം പേരാണ് ഇതുവരെ ഈ വീഡിയോ കണ്ടിരിക്കുന്നത്.
പിസ പൂരിയോട് സമ്മിശ്രരീതിയിലാണ് സോഷ്യല്‍ മീഡിയ പ്രതികരിച്ചിരിക്കുന്നത്. ചിലര്‍ പിസ പൂരി വ്യത്യസ്തമായ വിഭവമാണെന്നും നല്ല ആശയമാണെന്നും അഭിപ്രായപ്പെട്ടപ്പോള്‍ ചിലരാകട്ടെ ഇതിന്റെ രുചിയില്‍ ആശങ്ക പ്രകടിപ്പിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..