പാനിപൂരിയോ പിസയോ? ശ്രദ്ധ നേടി വിചിത്രവിഭവം; സമ്മിശ്ര പ്രതികരണവുമായി സോഷ്യല്‍ മീഡിയ


ഇതുവരെ 40 ലക്ഷത്തില്‍ പരം ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.

വൈറലായ വീഡിയോയിൽ നിന്നും | Photo: Instagram

വളരെ വലിയൊരു പരീക്ഷണശാലയാണ് ഭക്ഷ്യമേഖല. കാരണം, ഇത്രയേറെ വൈവിധ്യങ്ങള്‍ നിറഞ്ഞ, പരീക്ഷണങ്ങള്‍ നടക്കുന്ന മറ്റൊരു മേഖല ഇല്ലെന്ന് തന്നെ പറയാം. ദിവസവും നൂറുകണക്കിന് പുത്തന്‍ വിഭവങ്ങളാണ് ഇവിടെ അവതരിപ്പിക്കപ്പെടുന്നത്. ഇക്കാര്യത്തില്‍ വളരെ മുന്നിലാണ് ഇന്ത്യ. ഇന്ത്യയിലെ തെരുവോര കച്ചവടക്കാരാണ് വ്യത്യസ്തമായ വിഭവങ്ങള്‍ അവതരിപ്പിക്കുന്നതില്‍ ഏറെയും. ഇത്തരം വിഭവങ്ങള്‍ തയ്യാറാക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

ചോക്ക്‌ലേറ്റ് മാഗിയും ഡിഷ് സ്‌പോഞ്ചിന്റെ മാതൃകയിലുള്ള കേക്കുമെല്ലാം അടുത്ത കാലത്ത് ഇത്തരത്തില്‍ ശ്രദ്ധ നേടിയ വിചിത്രവിഭവങ്ങളാണ്. ഇപ്പോഴിതാ മറ്റൊരു വിഭവം കൂടി സാമൂഹികമാധ്യമത്തില്‍ വൈറലായിരിക്കുകയാണ്. പാനീപൂരി സ്റ്റൈലില്‍ തയ്യാറാക്കിയ പിസയാണ് അത്.



മുംബൈയില്‍ നിന്നുള്ള ബ്ലോഗറായ നിധി പര്‍മാറാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ഇതുവരെ 40 ലക്ഷത്തില്‍ പരം ആളുകളാണ് കണ്ടിരിക്കുന്നത്. ഒരുലക്ഷത്തില്‍ അധികം പേര്‍ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്.

ഒരു അലൂമിനിയം ഫോയില്‍ പാത്രത്തില്‍ പാനീപൂരിയുടെ പൂരി നിരത്തിയശേഷം അതിലേക്ക് സവാള, കാപ്‌സിക്കം തുടങ്ങിയവ നിറയ്ക്കും. തുടര്‍ന്ന് ഇതിന് മുകളിലായി തന്തൂരി മയൊണൈസും ചേര്‍ക്കും. പുറമെ ചീസ് ചിരകിയത്, ഓറെഗാനോ എന്നിവയും ചേര്‍ക്കും. ശേഷം ലൈറ്റര്‍ ഉപയോഗിച്ച് വേവിച്ചെടുക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുക.

പാനീപൂരി പിസയോട് അനുകൂലിയും പ്രതികൂലിച്ചുമാണ് സോഷ്യല്‍ മീഡിയ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. ദയവ് ചെയ്ത് പാനീപൂരി ഉപയോഗിച്ച് ഇനി പരീക്ഷണം നടത്തരുതെന്ന് ഒരാള്‍ പറഞ്ഞു. എവിടെ പാനിയെന്ന് മറ്റൊരാള്‍ ചോദിച്ചു. അതേസമയം, ഇത് കണ്ടിട്ട് രുചികരമാണെന്ന് തോന്നുന്നുവെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. ഇതിനെ 'പൂരി പിസ' എന്നുവിളിക്കാമെന്ന് മറ്റൊരാള്‍ നിര്‍ദേശിച്ചു.


Content Highlights: bizzare food, pizza pani poori, viral video


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Cristiano Ronaldo

2 min

വായടയ്ക്കൂ... കൊറിയന്‍ താരത്തോട് റൊണാള്‍ഡോ; താരത്തെ അപമാനിച്ചുവെന്ന് പോര്‍ച്ചുഗീസ് പരിശീലകന്‍ 

Dec 3, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented