വൃത്താകൃതിയില്‍, മുകളില്‍ ഇഷ്ടപ്പെട്ട ചേരുവകള്‍ നിറച്ച്, ത്രികോണാകൃതിയില്‍ മുറിച്ചെടുക്കുന്ന പിസയായിരിക്കും എല്ലാവരുടെയും സങ്കല്‍പ്പത്തിലുള്ളത്. എന്നാല്‍, കോണ്‍ ഐസ്‌ക്രീമിന്റെ രൂപത്തിലുള്ളൊരു പിസ സങ്കല്‍പിക്കാന്‍ കഴിയുന്നുണ്ടോ. പിസയുടെ എല്ലാ ഗുണഗണങ്ങളും ചേര്‍ന്ന് ചേരുവകകളെല്ലാം ഉള്ളില്‍ നിറച്ച് കോണ്‍ രൂപത്തിലുണ്ടാക്കുന്ന സ്‌പെഷല്‍ പിസയുടെ വീഡിയോയാണ് സാമൂഹികമാധ്യമങ്ങളുടെ മനം കവര്‍ന്നിരിക്കുന്നത്. 

സ്‌പെഷ്യല്‍ കോണ്‍ പിസയുണ്ടാക്കുന്ന വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ട് ലക്ഷം പേരാണ് കണ്ടത്. ആദ്യം കോണ്‍ രൂപത്തിലുള്ള പിസയുടെ പുറംഭാഗമുണ്ടാക്കും. ശേഷം അതിനുള്ളിലേക്ക് സോസും ചീസും ചേര്‍ത്ത് നന്നായി ബേക്ക് ചെയ്‌തെടുക്കുന്നതാണ് വീഡിയോയിലുള്ളത്. 

പുതിയ രൂപത്തിലുള്ള പിസ പരീക്ഷിച്ചുനോക്കണമെന്നാണ് ട്വിറ്ററില്‍ വീഡിയോ കണ്ടപലരും അഭിപ്രായപ്പെട്ടത്. ബേക്ക് ചെയ്‌തെടുത്ത പിസയുടെ ഉള്ളില്‍ ചൂടുകൂടുതലായതിനാല്‍ കഴിച്ചിട്ടുണ്ടേല്‍ വായ പൊള്ളുമെന്ന് ചിലര്‍ പറഞ്ഞു. കോണ്‍രൂപത്തില്‍ പിസയുടെ പുറം ഉണ്ടാക്കാനുള്ള സംവിധാനമില്ലെന്ന് മറ്റുചിലര്‍ പറഞ്ഞു.

Content highlights: pizza in a cone goes viral twitter has mixed thoughts about the unique treat