ചിലപ്പോള്‍ അര്‍ധരാത്രിക്ക് നിങ്ങള്‍ക്ക് വിശപ്പ് അനുഭവപ്പെടാറില്ലേ. അപ്പോള്‍ അടുക്കളയില്‍ കയറി ചെറുകടികളും ചോക്ലേറ്റും കഴിച്ച് വിശപ്പ് അടക്കുന്നവരായിരിക്കും അധികം പേരും. ഇത് നമ്മുടെ ആരോഗ്യത്തെ ബാധിക്കും. ശരീരഭാരം കൂടുകയും പൊണ്ണത്തടി, മറ്റി ജീവിതശൈലീ രോഗങ്ങള്‍ എന്നിവ പിടിപെടാന്‍ കാരണമാകുകയും ചെയ്യും. എന്നാല്‍, രാത്രിയില്‍ പിസ്ത കഴിക്കുന്നത് ശീലമാക്കിയാല്‍ ചില ഗുണങ്ങളുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഉറക്കത്തിന് നമ്മെ സഹായിക്കുന്ന മെലാറ്റോണിന്‍ ധാരാളമായി അടങ്ങിയിട്ടുള്ള നട്‌സുകളിലൊന്നാണ് പിസ്ത. രാത്രി ഭക്ഷണം കഴിച്ചശേഷം കുറച്ച് പിസ്ത കഴിക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും. പിസ്ത കഴിച്ചാല്‍ വേറെയുമുണ്ട് ഗുണങ്ങള്‍....

1. ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും.
2. ഫൈബര്‍ ഉള്ളതിനാല്‍ ചയാപചയപ്രവര്‍ത്തങ്ങള്‍ മെച്ചപ്പെടുത്തുകയും ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യും.
3. പിസ്തയില്‍ അടങ്ങിയിട്ടുള്ള കൊഴുപ്പ്, പ്രോട്ടീനുകള്‍, ഫൈബര്‍ എന്നിവ ദഹനവ്യവസ്ഥയ്ക്ക് ഉത്തമമാണ്.
4. കണ്ണിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്ന കരോട്ടിനോയിഡ്, ല്യൂട്ടെയ്ന്‍, സീക്‌സാന്‍തിന്‍ എന്നിവയുടെ കലവറയാണ് പിസ്ത.

Content highlights: health benefit of pista, pista is good for sleep