ഡൽഹിയിൽ തരംഗമായി നാവിൽ കൊതിയൂറും പൈനാപ്പിൾ പിസ്സ


സപ്താ സഞ്ജീവ്

എരിവും ഇടയ്ക്ക് നേരിയ മധുരവുമെല്ലാമായി രുചി വ്യത്യസ്തമാണ്.

പൈനാപ്പിൾ പിസ

ന്യൂഡല്‍ഹി: നല്ല തേനൂറും മധുരമുള്ള പൈനാപ്പിളിനെ രൂപമാറ്റംവരുത്തി ജൂസായും ഷേയ്ക്കായും ജാമായുമെല്ലാം കഴിച്ച് പരിചയിച്ചവരാണ് നാം. എന്നാല്‍, നല്ല എരിവും പുളിയുമുള്ള പിസ്സയ്ക്കകത്ത് പൈനാപ്പിള്‍ മധുരമായാലോ..? അതെ, 'പൈനാപ്പിള്‍ പിസ്സ' ഇപ്പോള്‍ തലസ്ഥാനത്ത് തരംഗമായിരിക്കുകയാണ്.

ഇളം ചൂട് പാലിലേക്ക് അല്പം പഞ്ചസാരയും ഡ്രൈഈസ്റ്റും ചേര്‍ത്ത് നന്നായി ഇളക്കുക. ഇതിലേക്ക് ഉപ്പ്, സസ്യ എണ്ണ, മൈദ എന്നിവയും ചേര്‍ത്തിളക്കുക. മാവിന്റെ പരുവം അനുസരിച്ച് കൂടുതല്‍ പാല്‍ ചേര്‍ക്കാം. മാവ് നല്ല മൃദുവാകുന്നതുവരെ കുഴയ്ക്കണം. കട്ടകളില്ലാതാക്കാന്‍ എണ്ണ ചേര്‍ത്ത് കുഴക്കാം. നന്നായി കുഴച്ച് മാവ് തയ്യാറാക്കിയശേഷം, വലിയ ഒറ്റ ഒരുളയാക്കി ഉരുട്ടുക. ഇതിന്റെ പുറത്ത് എണ്ണ തടവി ഒരു മണിക്കൂര്‍ അടച്ചുവെക്കുക. ശേഷം, തുറന്ന് വീണ്ടും കുഴയ്ക്കണം. ഇത് കൈ ഉപയോഗിച്ച് വലിച്ച് പരത്തിയശേഷം, വീശിയടിച്ച് വലുതാക്കുക. എല്ലാഭാഗത്തും ഒരേ കട്ടി വരുന്ന തരത്തിലാണ് പിസ്സയ്ക്കുള്ള ബേസ് പരത്തേണ്ടത്. ഇത് എണ്ണ തടവിയ പരന്ന പ്രതലത്തില്‍വെച്ച് ഫോര്‍ക്ക് ഉപയോഗിച്ച് നിറയെ കുത്തുകളിടുക. ഇനി ചേര്‍ക്കാന്‍ പോകുന്ന മസാലകള്‍ പിസ്സയ്ക്കകത്തേക്ക് നന്നായി ആഴ്ന്നിറങ്ങാനാണിത്.

തുടര്‍ന്ന്, മുകളില്‍ പിസ്സ സോസ്, തക്കാളി സോസ് എന്നിവ പുരട്ടുക. ചെറുതായി അരിഞ്ഞ പൈനാപ്പിള്‍ കഷ്ണങ്ങള്‍ മുകളില്‍ വിതറുക. ഗ്രേറ്റ് ചെയ്ത മൊസറെല്ല ചീസ് വിതറി, ഉപ്പിലിട്ട ഒലിവുകഷ്ണങ്ങള്‍, വേവിച്ച ചോളം, അരിഞ്ഞ സവാള, എന്നിവയും ചേര്‍ക്കുക. ഇവയ്ക്ക് മുകളില്‍ ഒറേഗാനോ, ചുവന്ന മുളക് ഫ്‌ലേക്‌സ് എന്നിവ വിതറി, ഏറ്റവും മുകളില്‍ വീണ്ടും ചീസ് ചേര്‍ക്കുക. തുടര്‍ന്ന്, 20 മിനിറ്റ് ഓവനില്‍വെച്ച് വേവിക്കുക. പുറത്തെടുത്ത് ചൂടോടെ കഴിക്കാം, എരിവും ഇടയ്ക്ക് നേരിയ മധുരവുമെല്ലാമായി രുചി വ്യത്യസ്തമാണ്. ജനക്പുരിയിലെ 'ഡാ പിസ്സാ പ്ലാനെറ്റ്' ആണ് തലസ്ഥാനത്ത് പൈനാപ്പിള്‍ പിസ്സയ്ക്ക് വന്‍സ്വീകാര്യത നേടിക്കൊടുത്തത്. പിന്നീട് കമല നഗര്‍, പട്ടേല്‍ നഗര്‍, ഓള്‍ഡ് ഡല്‍ഹി എന്നിവിടങ്ങളിലെല്ലാം വ്യാപകമായ പെനാപ്പിള്‍ പിസ്സ ഇന്ന് ഭക്ഷണപ്രിയര്‍ക്കിടയില്‍ താരമാണ്.

Content Highlights: delhi delicacy, pineapple pizza, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented