ഐസ്ക്രീം എന്നു കേൾക്കുമ്പോഴേക്കും വായിൽ വെള്ളമൂറുന്നവരുണ്ട്. വിവിധ ഫ്ളേവറുകളിൽ കപ്പിലും സ്കൂപ്പായുമൊക്കെ ലഭിക്കുന്ന ഐസ്ക്രീമുകൾക്ക് ആരാധകരേറെയാണ്. ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നതും ഒരു ഐസ്ക്രീമിന്റെ ചിത്രമാണ്. എന്നാൽ സംഗതി കപ്പിലോ കോൺ ഐസ്ക്രീമോ ഒന്നുമായല്ല, മറിച്ച് വാഴയിലയിലാണ്.
വാഴയിലയിൽ സാധാരണ ചോറല്ലേ വിളമ്പുന്നത് എന്നു സംശയം തോന്നിയേക്കാം. എന്നാൽ ചോറു മാത്രമല്ല ഇനി ഐസ്ക്രീമും വിളമ്പാം എന്നു തെളിയിക്കുന്നതാണ് ഈ ചിത്രം.
നോര്‍വേയിലെ മുന്‍ പരിസ്ഥിതി മന്ത്രിയും മുന്‍ യുഎന്‍ഇപി എക്സിക്യൂട്ടീവ് ഡയറക്ടറുമായഎറിക് സൊലെയിം ആണ് വ്യത്യസ്തമായ ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്. ഒരു വാഴയില വട്ടത്തിൽ പാത്രത്തിന്റെ രൂപത്തിലാക്കി അതിൽ ഐസ്ക്രീം നിറച്ചിരിക്കുന്നതാണ് ചിത്രത്തിലുള്ളത്. ഒപ്പം മുള കൊണ്ടുള്ള സ്പൂണും കാണാം.
Green inspiration!
— Erik Solheim (@ErikSolheim) October 13, 2020
This picture from India 🇮🇳 of ice-cream served in a banana leaf cup shows that we really don’t need plastic as much as we think we do.
PC: Initiative United North-Easthttps://t.co/0QxmkApjQY pic.twitter.com/jrAJh729Y0
ഈ ചിത്രം ഇന്ത്യയിൽ നിന്നാണെന്നും നമ്മൾ കരുതുന്നത്ര പ്ലാസ്റ്റിക് സത്യത്തിൽ ആവശ്യമില്ലെന്ന് വ്യക്തമാക്കുന്നതാണ് ചിത്രമെന്നും പറഞ്ഞാണ് എറിക് ചിത്രം പോസ്റ്റ് ചെയ്തത്. ചെറുതാണെങ്കിലും പ്ലാസ്റ്റിക്കിനെ തുരത്താനുള്ള വലിയ ശ്രമം എന്നു പറഞ്ഞാണ് പലരും ചിത്രം പങ്കുവെക്കുന്നത്.
Have seen this in some other places , even in cities like Mumbai where some places serve icecream on a leaf , kept on a steel plate , and parcel it in leaves
— Nila Madhab PANDA ନୀଳମାଧବ ପଣ୍ଡା (@nilamadhabpanda) October 13, 2020
In Kerala we used to serve our feast in big banana leaves and we also use leaves to cook some of our favorite snacks too
— Sunil Prabhakar (@sunilparavur) October 13, 2020
പ്രധാന ഐസ്ക്രീം കമ്പനികളെല്ലാം ഈ ആശയം കടംകൊള്ളണമെന്നും പ്ലാസ്റ്റിക്കിന് ബദലായി ഇത്തരത്തിലുള്ള പല പ്രകൃതിദത്ത വിഭവങ്ങളും ഉപയോഗിക്കാമെന്നുമാണ് പലരും ചിത്രത്തിന് കീഴെ കമന്റ് ചെയ്യുന്നത്. മലയാളികൾ ഉൾപ്പെടെ ചിത്രത്തിനു കീഴെ കമന്റ് ചെയ്യുന്നുണ്ട്. ചോറുമാത്രമല്ല പലഹാരങ്ങളും വാഴയിലയിൽ വിളമ്പാറുണ്ടെന്നും വാഴയിലയിൽ വിളമ്പുന്നത് തെക്കേ ഇന്ത്യയിലെ ശീലങ്ങളിലൊന്നാണെന്നുമൊക്കെ പോകുന്നു അവരുടെ കമന്റുകൾ.
Content Highlights: Pic of ice cream served in banana leaf cup goes viral