ചോക്ക്ലേറ്റിൽ നിർമിച്ച ചെസ് ബോർഡ്
പ്രായഭേദമന്യേ എല്ലാവരും ഇഷ്ടപ്പെടുന്ന മധുരപലഹാരമാണ് ചോക്ക്ലേറ്റുകള്‍. ഈ ചോക്ക്ലേറ്റ് കൊണ്ട് അവിശ്വസനീയമായ വിധത്തില്‍ വിവിധ വസ്തുക്കള്‍ ഉണ്ടാക്കി കാഴ്ചക്കാരെ വിസ്മയിപ്പിക്കുകയാണ് പേസ്ട്രീ ഷെഫ് ആയ അമൗരി ഗുഷിയോണ്.
അമൗരി തയ്യാറാക്കിയ ചോക്ക്ലേറ്റില്‍ നിര്‍മിച്ച ചെസ് ബോര്‍ഡും കരുക്കളുമാണ് ഇപ്പോള്‍ ഹിറ്റായിരിക്കുന്നത്. ഇത് തയ്യാറാക്കുന്നതിന്റെ വീഡിയോ അമൗരി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഈ വീഡിയോ നിമിഷങ്ങള്‍ക്കമാണ് വൈറലായത്.
രണ്ട് കോടിയിലധികം പേരാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. 20 ലക്ഷത്തില്‍ അധികം പേര് വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്.
ചെസ് ബോര്‍ഡ് ഉണ്ടാക്കുന്നതിന് പലതരത്തിലുള്ള ചോക്ക്ലേറ്റുകളും ടെക്നിക്കുകളുമാണ് അമൗരി ഉപയോഗിച്ചിരിക്കുന്നത്. ചോക്ക്ലേറ്റ് കൊണ്ടുള്ള കേക്ക് രൂപത്തിലാണ് ചെസ് ബോര്‍ഡ് തയ്യാറാക്കിയിരിക്കുന്നത്. ഇത് തയ്യാറാക്കിയശേഷം അദ്ദേഹം ചെസ്ബോര്‍ഡ് മുറിച്ചെടുത്തും കരുക്കള്‍ ഓരോന്നെടുത്തും കഴിക്കുന്നത് വീഡിയോയില്‍ കാണാം.
അമൗരിയുടെ ക്രിയാത്മകതയെ പുകഴ്ത്തി നിരവധി പേര് വീഡിയോയുടെ താഴെ കമന്റ് ചെയ്തിട്ടുണ്ട്. ശരിക്കും ഇതൊരു ശ്രേഷ്ഠമായ കലാസൃഷ്ടിയാണെന്നും അത് മുറിക്കുന്നത് കാണാന്‍ താത്പര്യമില്ലെന്നും ഒരാള്‍ കമന്റ് ചെയ്തു. ഇപ്പോള്‍ നിങ്ങള്‍ക്ക് എതിരാളിയുടെ കരുക്കള്‍ ശരിക്കും കഴിക്കാമെന്ന് മറ്റൊരാള്‍ പറഞ്ഞു.
മുമ്പും ചോക്ക്ലേറ്റ് കൊണ്ട് മുതല, ബര്‍ഗര്‍, റോക്കറ്റ്, കടുവ, ജിറാഫ്, പൂവുകള്‍ തുടങ്ങി ഒട്ടേറെ വസ്തുക്കളുടെ രൂപങ്ങള്‍ ഉണ്ടാക്കി കാഴ്ചക്കാരെ ഞെട്ടിച്ചിട്ടുണ്ട് അദ്ദേഹം. ഇന്‍സ്റ്റഗ്രാമില്‍ 80 ലക്ഷത്തില്‍പരം ഫോളോവേഴ്സുള്ള അദ്ദേഹത്തിന്റെ കലാവിരുതിന് നിരവധി ആരാധകരാണ് ഉള്ളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..