വൈറൽ വീഡിയോയിൽ നിന്നും | Photo: Instagram
ചോക്ക്ലേറ്റ് കൊണ്ട് ഒറിജിനലിനെ വെല്ലുന്ന രൂപങ്ങളുണ്ടാക്കി സോഷ്യല്‍ മീഡിയയെ അമ്പരിപ്പിക്കുന്ന പേസ്ട്രി ഷെഫാണ് അമൗരി ഗുഷിയോണ്. മൃഗങ്ങള്‍, പക്ഷികള്‍, ബാഗ്, വിവിധതരം വിഭവങ്ങള്‍ തുടങ്ങിയവയുടെ രൂപങ്ങള്‍ ചോക്ക്ലേറ്റില്‍ നിര്‍മിച്ച് വിസ്മയിപ്പിക്കുകയാണ് അദ്ദേഹം. ഇവ ഓരോന്നും നിര്‍മിക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും അദ്ദേഹം പതിവായി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള ഷെഫിനെ ഓരുകോടിയിലേറെപ്പേരാണ് ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്. ഏറെ നാളത്തെ പരിശ്രമത്തിനും കാത്തിരിപ്പിനും ശേഷമാണ് ഇവ നിര്‍മിക്കുന്നതെന്ന് ഓരോ വീഡിയോ കാണുമ്പോഴും നമുക്ക് മനസ്സിലാകും.
ലോകമെമ്പാടും ലോകകപ്പ് ഫുഡ്ബോളിന്റെ ലഹരിയിലാണ്ടിരിക്കുന്ന ഈ സമയത്ത് മനോഹരമായ ഫൂസ്ബോള്‍ ടേബിള്‍ നിര്‍മിച്ച് സോഷ്യല്‍ മീഡിയയെ അമ്പരിപ്പിച്ചിരിക്കുകയാണ് അദ്ദേഹം. 'ചോക്ക്ലേറ്റ് ഫൂസ്ബോള്‍! ലോകകപ്പിന്റെ സമയത്ത് തന്നെ' എന്ന കാപ്ഷനോടെയാണ് ഷെഫ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വീഡിയോ പങ്കുവെച്ച് കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ഇത് വൈറലായി. ഏകദേശം 12.4 ലക്ഷം പേരാണ് വീഡിയോ ഇതിനോടകം ലൈക്ക് ചെയ്തിരിക്കുന്നത്.
വളരെ സൂക്ഷമതയോടെ, ഏറെ നേരമെടുത്താണ് ഷെഫ് അമൗരി ഫൂസ്ബോള്‍ ടേബിള്‍ തയ്യാറാക്കുന്നതെന്ന് വീഡിയോ കാണുമ്പോള്‍ മനസ്സിലാകും. വലിയ ചോക്ക്ലേറ്റ് സ്ലാബുകളും അതിനു മുകളിലെ അടയാളങ്ങളും എന്തിന് ഇതിനുള്ളിലെ ചെറിയ ബോളുമെല്ലാം സസൂക്ഷ്മമാണ് നിര്‍മിച്ചിരിക്കുന്നത്.
Content Highlights: viral video, pastry chef creates chocolate foosball, pastry chef Amaury Guichon
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..