-
തുളസിയുടെ ഔഷധഗുണങ്ങളെക്കുറിച്ച് നിരവധി കേട്ടിട്ടുണ്ടാവും. തുളസിയിട്ടു തിളപ്പിച്ച വെള്ളവും ചായയുമൊക്കെ സ്ഥിരം ശീലമാക്കുന്നവരുണ്ട്. നടി പാർവതി തിരുവോത്തും അക്കാര്യത്തിൽ പിന്നിലല്ല. തുളസിയിട്ടു തിളപ്പിച്ച കാപ്പി കുടിക്കുന്ന വീഡിയോ ആണ് താരം ഇപ്പോൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.
അച്ഛനാണ് പാർവതിക്കായി തുളസിയിട്ട കാപ്പി ഉണ്ടാക്കിക്കൊടുക്കുന്നത്. തുളസി നുള്ളിയെടുക്കുന്നതിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ശേഷം വെള്ളം തിളപ്പിച്ചതിലേക്ക് തുളസിയിലകൾ ഇടുന്നു. നന്നായി തിളച്ചതിനുശേഷം വെള്ളം കപ്പിലേക്ക് ഒഴിക്കുന്നു. ഇതിലേക്ക് പൊടിയും പഞ്ചസാരയുമിട്ട് നന്നായി ഇളക്കി കുടിക്കാൻ തയ്യാറാവുന്നു.
രസകരമായ ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. മഞ്ഞൾപ്പൊടിയും തുളസിയിലയും ചേർത്ത കട്ടൻകാപ്പി എന്നും കട്ടൻകാപ്പി അയ്നാണ് എന്നുമാണ് പാർവതി ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ചിങ്ങം, ചെറിയ വലിയ കാര്യങ്ങൾ എന്ന ഹാഷ്ടാഗോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
A post shared by Parvathy Thiruvothu (@par_vathy) on
നിരവധി പേരാണ് വീഡിയോക്കു കീഴെ രസകരമായ കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇതുപോലെ പിടിയില്ലാത്ത ചായപ്പാത്രം മിക്കവീടുകളിലും ഉണ്ടാവുമല്ലേ എന്നും കാലിയായ പഞ്ചസാരക്കുപ്പി എന്നും പഞ്ചസാരയ്ക്കു പകരം ശർക്കര ഇട്ടു കുടിക്കാമായിരുന്നു എന്നുമൊക്കെ പോകുന്നു കമന്റുകൾ.
Content Highlights: parvathy instagram video hot coffee with turmeric and holy basil leaves
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..