സദ്യകളില്‍ രുചിയുടെ മാലപ്പടക്കം പൊട്ടിക്കുന്ന പപ്പടങ്ങള്‍ ഉണ്ടാക്കുന്ന പരന്പരാഗത വ്യവസായ മേഖല പ്രതിസന്ധിയിലാണ്. പലരും തൊഴില്‍ മതിയാക്കി മറ്റു മേഖലകള്‍ തേടുകയാണ്. അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധനയാണ് പപ്പടനിര്‍മാണത്തിന്റെ പ്രതിസന്ധിക്ക് പ്രധാന കാരണം.

തലമുറകള്‍ കൈമാറിവന്ന തൊഴില്‍ ഉപേക്ഷിക്കേണ്ടിവരുന്നതില്‍ വിഷമമുണ്ടെങ്കിലും ഉപജീവനത്തിന് മറ്റു ജോലികള്‍ തേടാതെ നിര്‍വാഹമില്ലെന്നാണ് ഈരംഗത്ത് പണിയെടുക്കുന്നവര്‍ പറയുന്നത്. 

പപ്പടനിര്‍മാണത്തിന് ഉപയോഗിക്കുന്ന ഉഴുന്ന്, പപ്പടക്കാരം, എണ്ണ, ഉപ്പ് എന്നിവയുടെ വിലക്കയറ്റം പ്രതിസന്ധിയുടെ ആക്കം കൂട്ടുകയാണ്. പപ്പടത്തിന്റെ വിലക്കൂടുതലും എണ്ണത്തിലെ കുറവും വില്പന?െയയും ബാധിച്ചിട്ടുണ്ട്. 

യന്ത്രങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ച് പായ്ക്കുചെയ്ത പപ്പടങ്ങളുടെ കടന്നുവരവും ഈ മേഖലയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. പരന്പരാഗത രീതിയില്‍ വെയിലത്തുവെച്ചാണ് പലരും പപ്പടം ഉണക്കുന്നത്. മഴക്കാലമായതോടെ വെയിലില്‍ പപ്പടം ഉണക്കിയെടുക്കുന്ന ചെറുകിടക്കാരുടെ ദുരിതം 
ഇരട്ടിയാണ്. 

പപ്പടം വരുന്ന വഴി

 നിശ്ചിത അനുപാതത്തില്‍ പപ്പടക്കാരവും ഉപ്പും ചേര്‍ത്ത് വെള്ളത്തില്‍ തിളപ്പിച്ച് അരിച്ചെടുത്ത് ഉഴുന്നുപൊടി  ചേര്‍ത്ത് കുഴച്ച് ആട്ടുകല്ലിലിടിച്ച് പാകമാക്കിയ മാവ് പരത്തിയാണ് പപ്പടം നിര്‍മിക്കുന്നത്. പരസ്പരം ഒട്ടാതിരിക്കാന്‍ അരിപ്പൊടി തൂകി വെയിലത്തിട്ട് ഉണക്കും. പോളിത്തീന്‍ കവറുകളിലാക്കി വിപണിയിലെത്തിക്കുന്നതാണ് നിലവിലെ രീതി.

   ജോലിഭാരവും തൊഴിലാളികളുടെ കുറവും നിലനില്‍ക്കെ കുഴയ്ക്കാനും പരത്താനും ഇപ്പോള്‍ യന്ത്രമുണ്ട്. എന്നാല്‍, അതോടെ പപ്പടത്തിന്റെ ഗുണവും രുചിയും കൈമോശം വന്നതായി അഭിപ്രായമുണ്ട്. ജീവിത ശൈലീരോഗങ്ങളും പപ്പടവില്പനയെ പിറകോട്ട് നയിക്കുന്ന ഘടകങ്ങളിലൊന്നാണ്. 

വില്ലനായി അലക്കുകാരം

പപ്പടത്തിലെ വ്യാജനെ മണം കൊണ്ടും രുചികൊണ്ടും തിരിച്ചറിയാനുമെന്ന് പപ്പടനിര്‍മാണ തൊഴിലാളികള്‍ പറയുന്നു. ആരോഗ്യത്തിന് ഹാനികരമായ അലക്കുകാരം പലരും പപ്പടമുണ്ടാക്കാന്‍ ഉപയോഗിക്കുന്നുണ്ട്. കൂടുതല്‍ സ്വാദ് ലഭിക്കാനും കൂടുതല്‍ ദിവസം സൂക്ഷിക്കാനുമാണ് ഭക്ഷ്യവകുപ്പ് വിലക്കിയിട്ടുള്ള അലക്കുകാരം ഉപയോഗിക്കുന്നത്. 

ഭക്ഷണം കഴിക്കുന്നതിനുമുമ്പ് പപ്പടംമാത്രം രുചിച്ചുനോക്കിയാല്‍ വ്യാജനെ തിരിച്ചറിയാം. നാവിന് ചെറിയ തരിപ്പ് അനുഭവപ്പെടുന്നെങ്കില്‍ ഒരുകാര്യം തീര്‍ച്ചയാക്കാം, അതില്‍ അലക്കുകാരം ചേര്‍ത്തിട്ടുണ്ട്. ഉഴുന്നിനുപകരം മൈദ ചേര്‍ക്കുന്നതാണ് മറ്റൊരു പ്രശ്‌നം. മൈദ ചേര്‍ത്ത പപ്പടം കാച്ചിയാല്‍ ഉറപ്പുകൂടും. പഴകുന്തോറും പപ്പടം ചുവയ്ക്കുമെന്നും പപ്പടനിര്‍മാണ തൊഴിലാളികള്‍ പറയുന്നു. കാച്ചുമ്പോള്‍ മണമില്ലെങ്കില്‍ പപ്പടം വ്യാജനായിരിക്കും. മണമുണ്ടെങ്കില്‍ അസ്സലാണെന്നുറപ്പിക്കാം.

വിപണിയിലെ  മത്സരം

വിപണിയില്‍ ഇന്ന് പപ്പടവ്യവസായത്തിന് കടുത്ത മത്സരമാണുള്ളത്. ഇടനിലക്കാര്‍ കൈ നനയാതെ ലാഭമുണ്ടാക്കുന്ന രീതിയുമുണ്ട്. ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള പപ്പടം വിലക്കുറവില്‍ കച്ചവടക്കാര്‍ക്ക് ലഭിക്കുന്നണ്ട്. അത് വിറ്റാല്‍ നല്ല ലാഭം ലഭിക്കുമെന്നതാണ് കച്ചവടക്കാരെ ആകര്‍ഷിക്കുന്നത്. ഉള്ളിപ്പപ്പടം, വെളുത്തുള്ളി പപ്പടം, മുളക് പപ്പടം, മസാലപ്പപ്പടം, ജീരക പപ്പടം തുടങ്ങി വിവിധ തരത്തിലുള്ള പപ്പടങ്ങള്‍ വിപണി കീഴടക്കിയതും സാധാരണ പപ്പടത്തെ ബാധിച്ചിട്ടുണ്ട്.

മായം പിടിക്കാന്‍ സംഘങ്ങള്‍

പപ്പടത്തില്‍ മായം ചേര്‍ക്കുന്നത് പിടിക്കാന്‍ സ്‌ക്വാഡുമായി പപ്പടനിര്‍മാതാക്കളുടെ സംഘടന രംഗത്ത്. കേരള പപ്പട് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ (കെപ്മ) എല്ലാ ജില്ലകളിലും സ്‌ക്വാഡ് രൂപവത്കരിച്ച് പരിശോധിക്കുന്നുണ്ട്.  കെപ്മയിലെ പ്രധാന ഭാരവാഹികള്‍ ഉള്‍പ്പെട്ടതാണ് സ്‌ക്വാഡ്.  

പപ്പടത്തിന്റെ ഗുണനിലവാരവും യൂണിറ്റിലെ ശുചിത്വവും സ്‌ക്വാഡ് പരിശോധിക്കും. മായം ചേര്‍ക്കലുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ പരന്പരാഗത നിര്‍മാതാക്കളുടെ വിശ്വാസ്യതയെ ബാധിക്കുന്നതിനാലാണ് സ്‌ക്വാഡുകളാക്കി പരിശോധന നടത്തുന്നതെന്ന് കെപ്മ ജില്ലാ പ്രസിഡന്റ് വി.കെ.രാജന്‍ പറഞ്ഞു. 
മായമില്ലാത്ത പപ്പടം ജനങ്ങളിലെത്തിക്കാന്‍ കെപ്മ മുദ്ര എല്ലാ പായ്ക്കറ്റിലും പതിക്കാനൊരുങ്ങുകയാണ്. അതുവഴി വ്യാജ പപ്പടം വിപണിയിലെത്തുന്നത് തടയാനാകുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു.

പല തൊഴില്‍മേഖലകളെയും സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാറുകള്‍ സ്വീകരിച്ചുവെങ്കിലും പപ്പട നിര്‍മാണത്തൊഴിലാളികളെ സംരക്ഷിക്കുന്നതിന് അധികൃതര്‍ മുന്നോട്ടു വന്നിട്ടില്ല. 

വ്യവസായത്തിനും വിദഗ്ധ തൊഴിലിനുമിടയിലാണ് ഇവരെ പെടുത്തിയിരിക്കുന്നത്. തൊഴിലാളികള്‍ക്ക് ക്ഷേമനിധി നല്‍കണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. 
ഇത്തരം കുടില്‍ വ്യവസായങ്ങളെ തകര്‍ച്ചയിലേക്ക് നയിക്കാതെ പരിരക്ഷിക്കാനുതകുന്ന നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവുമെന്ന പ്രത്യാശയിലാണ് ഈ മേഖലയില്‍ ഇപ്പോഴും പിടിച്ച

 

Content Highlights: Pappadam industry