വൈറൽ വീഡിയോയിൽ നിന്ന് | Photo: Instagram, Screengrab
ഇന്ത്യക്കാരായ ഭക്ഷണപ്രേമികളുടെ ഇഷ്ടവിഭവമാണ് പാനീ പൂരി. പല സംസ്ഥാനങ്ങളിലും പല പേരുകളില്‍ അറിയപ്പെടുന്ന ഈ ചാട്ട് വിഭവത്തിന് ആരാധകര്‍ ഏറെയുണ്ട്. അടുത്തിടെ പാനീ പൂരി വെന്‍ഡിങ് മെഷീന് കണ്ടുപിടിച്ച ഡല്‍ഹി സ്വദേശിയുടെ വാര്‍ത്ത മാധ്യമങ്ങളില്‍ വന്നിരുന്നു.
ഇപ്പോള്‍ ഒരു വ്യത്യസ്തമായ പാനീ പൂരി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നുള്ള സ്ട്രീറ്റ്ഫുഡ് വില്‍പ്പനക്കാരനാണ് ഈ വ്യത്യസ്ത പാനീ പൂരി അവതരിപ്പിച്ചിരിക്കുന്നത്. കൃപാലി പട്ടേല്‍ എന്ന ഫുഡ് വ്ളോഗറാണ് ഈ സ്ട്രീറ്റ് ഫുഡ് വില്‍പ്പനക്കാരനെ പരിചയപ്പെടുത്തിയിരിക്കുന്നത്.
പൂരിയ്ക്കുള്ളില്‍ സ്റ്റഫിങ് നിറച്ച ശേഷം അതിനു മുകളില്‍ തീ പിടിപ്പിച്ച് കൃപാലിയുടെ വായിലേക്ക് ഇടുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്.
ഏകദേശം 13,000-ല്‍ പരം ആളുകളാണ് വീഡിയോ ഇതുവരെ ലൈക്ക് ചെയ്തിരിക്കുന്നത്. വീഡിയോ കണ്ട് ഒട്ടേറെപ്പേർ കൗതുകത്തോടൊപ്പം ആശങ്കയും കമന്റായി പ്രകടിപ്പിക്കുന്നുണ്ട്.
Content highlights: pani puri maker from ahmedabad flame pani puri food vlogger
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..