ഇന്ത്യക്കാർക്ക് ഹൈദരാബാദി ബിരിയാണി വിരുന്നൊരുക്കി പാക് പൗരൻ; ഹൃദയം നിറയ്ക്കുന്ന വീഡിയോ


രണ്ട് വീഡിയോകളും വളരെ വേഗമാണ് ട്വിറ്ററിൽ വൈറലായത്.

വൈറലായ വീഡിയോയിൽ നിന്നും | Photo: Twitter(Screen Grab)

കുറച്ച് ദിവസങ്ങള്‍ മാത്രമാണെങ്കിലും സ്വന്തം നാട് വിട്ട് അപരിചിതമായ മറ്റൊരു നാട്ടിലേക്ക് പോകുന്നത് ചിലര്‍ക്ക് ബുദ്ധിമുട്ടുള്ള കാര്യമാണ്. അവിടെ ഏത് രീതിയില്‍ പെരുമാറണം, എന്തായിരിക്കും അവിടുത്തെ ജീവിതരീതികള്‍, ഭക്ഷണശൈലി എന്തൊക്കെയാണ് തുടങ്ങി കാര്യങ്ങളില്‍ മിക്കവര്‍ക്കും ആശങ്കയുണ്ടാകും.

ഇപ്പോഴിതാ മകളുടെ ടെന്നീസ് മത്സരത്തിന് വേണ്ടി പാകിസ്താനിലെത്തി അവിടുത്തെ ഒരു പൗരന്റെ സ്‌നേഹവായ്പുകള്‍ ഏറ്റുവാങ്ങിയ ഹൈദരാബാദ് സ്വദേശിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്.



ഇസ്ലാമാബാദിലായിരുന്നു ടെന്നീസ് ടൂര്‍ണമെന്റ് നടന്നിരുന്നത്. ആ വഴിക്കുള്ള യാത്രയിലാണ് പാക് പൗരന്‍ താഹിര്‍ ഖാന്‍ ഹൈദരാബാദില്‍ നിന്നുള്ള കുടുംബത്തെ കണ്ടുമുട്ടുന്നത്. അവര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണെന്ന് മനസ്സിലാക്കിയ താഹിര്‍ തന്റെ ഓഫീസിലേക്ക് കുടുംബത്തെ ക്ഷണിച്ചു. അവിടെ അവര്‍ക്കായി താഹിര്‍ ഒരുക്കിയത് സ്വാദിഷ്ടമായ ഹൈദരാബാദി ബിരിയാണിയായിരുന്നു.

താഹിറിന്റെ സുഹൃത്താണ് ഈ സ്‌നേഹ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ''ഇന്ത്യയില്‍ നിന്നുള്ള സുഹൃത്തുക്കളും ഫോളോവേഴ്‌സും ഈ വീഡിയോ കാണണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. ഇസ്ലാമാബാദില്‍ മകളുടെ ടെന്നിസ് മത്സരത്തിന് എത്തിയതാണ് ഈ ഇന്ത്യന്‍ കുടുംബം. അവര്‍ എന്റെ സുഹൃത്തായ താഹിര്‍ ഖാനെ കാണുകയും വണ്ടിയില്‍ ലിഫ്റ്റ് തരാമോ എന്ന് ചോദിക്കുകയും ചെയ്തു. അവര്‍ അവരുടെ അനുഭവം ഈ വീഡിയോയില്‍ വിവരിക്കുന്നു. പാകിസ്താന്‍ യഥാര്‍ത്ഥത്തില്‍ ഇങ്ങനാണ്''-വീഡിയോ പങ്ക് വെച്ച് താഹിറിന്റെ സുഹൃത്ത് ഹിഷാം ഉള്‍ ഹഖ് പറഞ്ഞു. രണ്ട് വീഡിയോകളാണ് ഹിഷാം ട്വീറ്റ് ചെയ്തത്. രണ്ടാമത്തെ വീഡിയോയില്‍ പാകിസ്താനില്‍ തനിക്ക് ലഭിച്ച ഊഷ്മളമായ സ്‌നേഹത്തെക്കുറിച്ച് പെണ്‍കുട്ടി വിവരിക്കുന്നു.

രണ്ട് വീഡിയോകളും വളരെ വേഗമാണ് ട്വിറ്ററിൽ വൈറലായത്. തങ്ങള്‍ക്ക് ലഭിച്ച സമാനമായ അനുഭവങ്ങള്‍ ചിലര്‍ വിവരിച്ചു. 2018-ല്‍ തന്റെ ബന്ധു ലഹോര്‍ സന്ദര്‍ശിച്ചുവെന്നും അന്നും ഇതേപോലുള്ള സ്വീകരണമാണ് ലഭിച്ചതെന്നും സൗഹൃദം എപ്പോഴും തുടരുമെന്നും എന്നാല്‍ ക്രിക്കറ്റിനെച്ചൊല്ലിയുള്ള കളിയാക്കലുകള്‍ ഉണ്ടാകുമെന്നും മറ്റൊരാള്‍ കമന്റ് ചെയ്തു.

Content Highlights: pakistan native throws a biryani feast for indian visitors, viral video, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented