വ്യത്യസ്തമായ ദക്ഷിണേന്ത്യന്‍ വിഭവം പരിചയപ്പെടുത്തി പദ്മ ലക്ഷ്മി


ഏറെ ആരോഗ്യപ്രദമായ എന്നാല്‍ അധികമാര്‍ക്കും അറിയില്ലാത്ത ചൗ ചൗ കൊണ്ടുള്ള ഒരു റെസിപ്പിയാണ് പദ്മ പങ്കുവെച്ചിരിക്കുന്നത്.

പദ്മ ലക്ഷ്മി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ നിന്ന് (Screen Grab)

വ്യത്യസ്തമായ പാചകക്കുറിപ്പുകളും പാചക ടിപ്‌സും ആരാധകരുമായി പങ്കിടുന്നതില്‍ മടികാണിക്കാത്ത സെലബ്രിറ്റികളിലൊരാണ് അമേരിക്കന്‍മോഡലും ഇന്ത്യന്‍ വംശജയുമായ പദ്മ ലക്ഷ്മി. ഇന്ത്യന്‍ വിഭവങ്ങളും രുചിക്കൂട്ടുകളുമാണ് പദ്മ സാമൂഹികമാധ്യമത്തിലൂടെ പങ്കുവയ്ക്കുന്ന പാചക വീഡിയോകളിലേറെയും. മുത്തശിയില്‍ നിന്ന് പഠിച്ച നാരങ്ങാ അച്ചാറും ടൊമാറ്റോ സോസുമെല്ലാം പദ്മ ഇപ്രകാരം ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ ആരാധകര്‍ക്ക് വേണ്ടി പങ്കുവെച്ചിരുന്നു.

ഇക്കുറി വ്യത്യസ്തമായ ഒരു ദക്ഷിണേന്ത്യന്‍ വിഭവമാണ് പദ്മ ആരാധകരെ പരിചയപ്പെടുത്തുന്നത്. മകള്‍ കൃഷ്ണയും പദ്മയ്‌ക്കൊപ്പം പാചകത്തില്‍ പങ്കുചേരുന്നുണ്ട്. ഏറെ ആരോഗ്യപ്രദമായ എന്നാല്‍ അധികമാര്‍ക്കും അറിയില്ലാത്ത ചൗ ചൗ കൊണ്ടുള്ള ഒരു റെസിപ്പിയാണ് പദ്മ പങ്കുവെച്ചിരിക്കുന്നത്. റാഡിഷിനോട് സമാനമായ പച്ചക്കറിയാണിത്. ചൗ ചൗ കൂടാതെ തക്കാളി, സവാള, ഇഞ്ചി എന്നിവയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്ന മറ്റ് പ്രധാന ചേരുവകള്‍. ഒപ്പം മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ഉപ്പും ചേര്‍ക്കുന്നു. എങ്ങിനെയാണ് ചൗചൗ കറി തയ്യാറാക്കുന്നതെന്ന് നോക്കാം.ആദ്യമായി ചൗ ചൗ ഉള്‍പ്പടെയുള്ള പച്ചക്കറികള്‍ ചെറിയ കഷ്ണങ്ങളാക്കി നുറുക്കിയെടുക്കണം. ഒരു പാന്‍ അടുപ്പില്‍ വെച്ച് ചൂടാക്കിയശേഷം ഇതിലേക്ക് സ്വല്‍പം കടുകും ജീരകവുമിട്ട് പൊട്ടിക്കണം. ഇതിലേക്ക് കറിവേപ്പില, സവാള, തക്കാളി, ഇഞ്ചി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. ശേഷം ഈ കൂട്ടിലേക്ക് ചൗചൗ ചേര്‍ത്ത് കൊടുക്കുക. ഇതിലേക്ക് ഉപ്പ്, മഞ്ഞള്‍പ്പൊടി, കശ്മീരി മുളക് പൊടി എന്നിവയെല്ലാം ചേര്‍ത്ത് കൊടുക്കാം. ഇത് കുറച്ച് നേരം അടച്ച് വെച്ച് നന്നായി വേവിച്ചെടുക്കാം.

Content Highlights: padma lakshmi shared video on instagram, delicious south indian recipe, chow chow curry, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented