പദ്മ ലക്ഷ്മി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ നിന്ന്
ഇന്ത്യന്‍ ഭക്ഷണത്തിലെ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് അച്ചാര്‍. നാരങ്ങയും മാങ്ങയും മുതല്‍ മത്സ്യവും കോഴിയിറച്ചിയുമെല്ലാം നമ്മള് അച്ചാറാക്കാറുണ്ട്. എരിവും പുളിയും ഉപ്പുമെല്ലാം കുറച്ചധികമായി ചേര്‍ത്ത് തയ്യാറാക്കുന്ന അച്ചാര്‍ ഭക്ഷ്യവിപണിയിലെ ഒഴിവാക്കാനാവാത്ത ഘടകം കൂടിയാണ്.
ഇന്ത്യന്‍ ശൈലിയിലുള്ള വിഭവങ്ങള്‍ നിരന്തരം തന്റെ ആരാധകര്‍ക്കുവേണ്ടി പരിചയപ്പെടുത്തുന്ന ഒരാളാണ് മോഡലും ടെലിവിഷന്‍ അവതാരകയുമായ പദ്മ ലക്ഷ്മി. ഇപ്പോഴിതാ രുചികരമായ നാരങ്ങാ അച്ചാറിന്റെ റെസിപ്പി പങ്കുവെച്ചിരിക്കുകയാണ് താരം. തന്റെ മുത്തശി തന്നെ പഠിപ്പിച്ചതാണ് ഈ അച്ചാറിന്റെ രുചി കൂട്ടെന്ന് അവര്‍ വീഡിയോയില്‍ പറയുന്നു. ഈ അച്ചാര്‍ തയ്യാറാക്കുമ്പോഴെല്ലാം താന്‍ മുത്തശ്ശി ജിമയെക്കുറിച്ച് ഓര്‍ക്കുമെന്ന് വീഡിയോയില്‍ പദ്മ പറയുന്നു.
ആറ് മാസം മുമ്പ് ഉപ്പിലിട്ട് വെച്ച നാരങ്ങ ഉപയോഗിച്ചാണ് പദ്മ അച്ചാര്‍ തയ്യാറാക്കുന്നത്. കുറച്ചുമാസങ്ങള്‍ക്കുശേഷം ഈ നാരങ്ങയിലേക്ക് ഇഞ്ചിയും മുളകും ചേര്‍ത്തു. ഇതെല്ലാം ഉപ്പില്‍ വളരെ നന്നായി അലിഞ്ഞ് ചേര്‍ന്നശേഷമാണ് അച്ചാര്‍ തയ്യാറാക്കുന്നത്.
പ്രത്യേക മസാലക്കൂട്ടാണ് അച്ചാറിന്റെ തനത് രുചി നിര്‍ണിയിക്കുന്നത്. ജീരകം, പെരുംജീരകം, കുരുമുളക്, വറ്റല്‍മുളക് പൊടിച്ചത്, മഞ്ഞള്‍പ്പൊടി, കായം, ഏലക്ക എന്നിവയാണ് മസാലയുടെ ചേരുവകള്‍. ഇവയെല്ലാം ഒന്നിച്ചെടുത്ത് അടുപ്പത്ത് വെച്ച് ചൂടാക്കിയ ശേഷം മിക്സിയിലിട്ട് പൊടിച്ചെടുക്കണം. ശേഷം പാനില്‍ എണ്ണയൊഴിച്ച് ചൂടായശേഷം പൊടിച്ചെടുത്ത മസാലക്കൂട്ട് ചേര്‍ത്ത് നന്നായി ചൂടാക്കിയെടുക്കുക. തീ ഓഫാക്കിയശേഷം ഇതിലേക്ക് നേരത്തെ ഉപ്പിലിട്ട് വെച്ചിരിക്കുന്ന നാരങ്ങ ചേര്‍ത്ത് കൊടുക്കാം. ഇത് മസാലയില്‍ നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം വായുകടക്കാത്ത കുപ്പിയില്‍ അടച്ച് സൂക്ഷിക്കാം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..