ശരീരഭാരം കുറയ്ക്കുകയാണോ? കൃത്യസമയത്ത് ഭക്ഷണം കഴിച്ചാല്‍ ഇതൊക്കെയാണ് ഗുണങ്ങള്‍


കൃത്യസമയത്ത് പതിവായി കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തില്‍ ഒരു സമയം ക്രമീകരിക്കപ്പെടുന്നു.

പ്രതീകാത്മക ചിത്രം | Photo: canva.com/

നമ്മുടെ മാറിയ ജീവിതശൈലി ആരോഗ്യത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്. ഭക്ഷണക്രമത്തിലുണ്ടായ മാറ്റം പ്രമേഹം, രക്താതി സമ്മര്‍ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ക്കും അമിതമായ ശരീരഭാരത്തിനും വഴിവെക്കുന്നു. അമിതമായ ശരീരഭാരം കുറയ്ക്കുന്നതിന് പലരും പല വഴികളാണ് തേടുന്നത്. ചിലര്‍ ജിമ്മില്‍ പോകുമ്പോള്‍ ചിലര്‍ ഭക്ഷണം ക്രമീകരിക്കും. ഭക്ഷണം ക്രമീകരിക്കുന്നതില്‍ തന്നെ പലവിധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നവരുണ്ട്. എന്നാല്‍ ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങളാണ് ഇക്കാര്യത്തില്‍ പിന്തുടരേണ്ടതെന്ന് ആരോഗ്യവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.

ശരീരഭാരം കുറയ്ക്കാന്‍ ഭക്ഷണം ഒഴിവാക്കുന്ന രീതി പലരും സ്വീകരിക്കാറുണ്ട്. എന്നാല്‍, സമയത്ത് ഭക്ഷണം കഴിക്കാതിരിക്കുന്നതും ഭക്ഷണം ഒഴിവാക്കുന്നതും വിപരീത ഫലങ്ങളാണ് ഉണ്ടാക്കുകയെന്ന് ന്യൂട്രീഷനിസ്റ്റുമാര്‍ പറയുന്നു. എന്നാല്‍, ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

ദഹനം മെച്ചപ്പെടുത്തുന്നു

ദഹനസമയത്താണ് ശരീരത്തിലെ കലോറി കത്തിച്ചു കളയുന്നത്. ഭക്ഷണം കഴിക്കാന്‍ വൈകും തോറും ദഹനം കുറയുകയും കലോറി ഉപയോഗപ്പെടുത്തുന്നത് കുറയുകയും ചെയ്യുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രാതലും മറ്റ് ഭക്ഷണങ്ങളും ഒഴിവാക്കുന്നതിലൂടെ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത അധികമാണെന്നും വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ശരീരത്തെ സജീവമായി നിലനിർത്തുന്നു

കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നതിലൂടെ ദിവസം മുഴുവന്‍ ഉന്മേഷത്തോടെ ഇരിക്കാന്‍ കഴിയുന്നു. കൂടാതെ, മനസ്സ് കൂടുതല്‍ ഏകാഗ്രമാകുകയും ഉയര്‍ന്ന അളവിലുള്ള ഊര്‍ജം ശരീരത്തിന് ദിവസം മുഴുവന്‍ ലഭിക്കുന്നു. ഭക്ഷണം കൃത്യസമയത്ത് കഴിക്കാതിരിക്കുമ്പോള്‍ ദഹത്തെയും മാനസിക ആരോഗ്യത്തെയും ശരീരികപ്രവര്‍ത്തനങ്ങളെയും മോശമായി ബാധിക്കുന്നു.

അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ ഒഴിവാക്കുന്നു

കൃത്യസമയത്ത് പതിവായി കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തില്‍ ഒരു സമയം ക്രമീകരിക്കപ്പെടുന്നു. ഇതിലൂടെ കൃത്യസമയത്ത് മാത്രം വിശപ്പ് അനുഭവപ്പെടുകയും അനാരോഗ്യകരമായ സ്‌നാക്‌സും ഫാസ്റ്റ് ഫുഡും ഒഴിവാക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ശരീരത്തിന് ആവശ്യമായ ഊര്‍ജം ലഭിക്കുന്നതിന് പഴങ്ങള്‍, ഡ്രൈ ഫ്രൂട്ട്‌സ്, പച്ചക്കറികള്‍ എന്നിവ സ്‌നാക്‌സ് ആയി കഴിക്കാം.

(ശ്രദ്ധിക്കുക: ആഹാരക്രമത്തിൽ മാറ്റം വരുത്തുമ്പോൾ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടേണ്ടതാണ്)

Content Highlights: eat on time, healthy diet, food, weight loss


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented