Representative Image| Photo: GettyImages
ഹോളി എന്നും ആഘോഷത്തിനുള്ള അവസരമാണ് നമുക്ക്. പല നിറങ്ങളിലെ പൊടികള്‍ പരസ്പരം വാരിയെറിഞ്ഞ് ആഘോഷിക്കുമ്പോൾ പക്ഷേ, അത് ചര്‍മത്തിലുണ്ടാക്കുന്ന തട്ടുകേടുകളെപ്പറ്റി നമ്മള്‍ ചിന്തിക്കാറില്ല. രാസവസ്തുക്കള്‍ കലര്‍ന്ന വര്‍ണപ്പൊടികള്‍ ചര്‍മത്തില്‍ ചൊറിച്ചിലും കുരുക്കളും ചുവന്ന നിറത്തിലുള്ള പാടുകളുമൊക്കെ പലരുടേയും ചര്‍മത്തില്‍ ഉണ്ടാക്കാം. ആഘോഷങ്ങള്‍ കഴിഞ്ഞാലും ഇവ ശരീരത്തില്‍ നീണ്ടുനില്‍ക്കും. ഇതില്‍നിന്നും ചര്‍മത്തെ പഴയപടിയാക്കാന്‍, ഏതാനും ഡീറ്റോക്‌സ് പാനീയങ്ങള്‍ക്ക് സാധിക്കും. ഇത്തരത്തിലുള്ള അഞ്ച് പാനീയങ്ങളെ അറിയാം.
ആദ്യത്തേത് ചുരയ്ക്ക ജ്യൂസാണ്. ഉയര്‍ന്ന ജലാംശവും കാല്‍സ്യവും സിങ്കും കൂടാതെ വിറ്റാമിന്‍ സി, കെ എന്നിവയാലും സമ്പന്നമാണ് ചുരയ്ക്കയെന്ന് ന്യൂട്രീഷനിസ്റ്റ് അഞ്ചു സൂദ് പറയുന്നു. ഹോളിക്ക് ശേഷം കുരുക്കള്‍ മായ്ക്കാനും ചര്‍മത്തെ പഴയപടിയാക്കാനും പറ്റിയ ഏറ്റവും നല്ല പൊടിക്കൈ ചുരയ്ക്ക ജ്യൂസാണ്. രണ്ടാമത്തേതാണ് വെള്ളരിക്ക ജ്യൂസ്. ചര്‍മത്തിന്റെ മൊത്തത്തിലുള്ള പരിപാലനത്തിന് ഉത്തമമാണ് വെള്ളരിക്ക. ഇതിന്റെ ആന്റി-ഓക്‌സിഡന്റ്, ആന്റി-ഇന്‍ഫ്‌ളമേറ്ററി സവിശേഷതകള്‍ ചര്‍മത്തിലെ ചുവന്ന പാടുകളും നീരുമെല്ലാം ഇല്ലാതാക്കുന്നുവെന്ന് ന്യൂട്രീഷനിസ്റ്റ് ശില്‍പ അറോറ പറയുന്നു.
ജിഞ്ചര്‍-ലെമണ്‍ ടീയാണ് മൂന്നാമത്തേത്. നാരങ്ങയ്ക്ക് സ്വതവേ ശരീരത്തിലെ വിഷാംശത്തെ നീക്കം ചെയ്യാനുള്ള കഴിവുണ്ട്. ഇഞ്ചിയുടെ സ്‌കിന്‍ ഗ്ലോയിങ് കഴിവും പ്രസിദ്ധമാണ്. ഇവ രണ്ടും ഒത്തുചേര്‍ന്നാല്‍ ചര്‍മത്തിന് ഇരട്ടിഫലം ചെയ്യും. നാരങ്ങയ്ക്കും പുതിനയിലയ്ക്കുമൊപ്പം തേങ്ങാവെള്ളം കുടിയ്ക്കുന്നത് ചര്‍മത്തിലെ നിര്‍ജലീകരണം തടയുകയും ചര്‍മത്തെ ചെറുപ്പമാക്കി നിലനിര്‍ത്തുകയും ചെയ്യും. തകരാറിലായ ചര്‍മകോശങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ അത്യാവശം വേണ്ടത് വിറ്റാമിന്‍ എയാണ്. തണ്ണിമത്തന്‍ ജ്യൂസ് വിറ്റാമിന്‍ എയുടെ കലവറയാണ്. വിറ്റാമിന്‍ സിയും ധാരാളമായുണ്ട്. ഇത് ചര്‍മാരോഗ്യത്തിന് ഉത്തമമാണ്. ചര്‍മത്തിന്റെ ആരോഗ്യം പരിപാലിക്കല്‍ നമ്മുടെ ഉത്തരവാദിത്വമായി കണ്ട് ഇവയൊക്ക ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം.
Content Highlights: nutritionists suggest detox drinks to clear up skin after damage caused by holy celebration
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..