എലിയിറച്ചിയുണ്ടോ, കുമരിഗട്ടക്കാർക്ക് ഉത്സവമായി


അസമിലെ കുമരിഗട്ട ഗ്രാമവാസികള്‍ക്ക് പ്രിയം എലിയിറച്ചിയോടാണ്. ഇവര്‍ക്ക് ആഘോഷവേളകളിലും ഞായറാഴ്ചകളിലും എലിയിറച്ചിയുണ്ടെങ്കില്‍ കുശാലായി.

ഞായറാഴ്ച ദിവസങ്ങള്‍ വീട്ടില്‍ എല്ലാവരും ഒത്തുകൂടുന്നതു കൊണ്ട് തന്നെ എന്തെങ്കിലും സ്‌പെഷ്യല്‍ വിഭവങ്ങള്‍ ഉണ്ടാകും. ചിക്കന്‍, ബീഫ്, അതുമല്ലെങ്കില്‍ മീന്‍ എങ്കിലും വേണം. എന്നാല്‍ സാധാരണ കഴിക്കുന്ന ഈ വിഭവങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു എലിയിറച്ചി വരട്ടിയതോ, റോസ്‌റ്റോ കഴിച്ചാല്ലോ? എലി എന്നു കേള്‍ക്കുമ്പോഴേ ഓടുമ്പോള്‍ പിന്നെ എങ്ങനെ കഴിക്കാനാണല്ലേ...

എന്നാല്‍ അസമിലെ കുമരിഗട്ട ഗ്രാമവാസികള്‍ക്ക് പ്രിയം എലിയിറച്ചിയോടാണ്. ഇവര്‍ക്ക് ആഘോഷവേളകളിലും ഞായറാഴ്ചകളിലും എലിയിറച്ചിയുണ്ടെങ്കില്‍ കുശാലായി.

ഞായറാഴ്ചകളില്‍ അസമിലെ മാര്‍ക്കറ്റുകളില്‍ മറ്റു ഇറച്ചികളേക്കാള്‍ ഡിമാന്റാണ് എലിയിറച്ചിക്ക്. ഇവ രോമത്തോടു കൂടിയും അല്ലാതെയുമാണ് മാര്‍ക്കറ്റുകളില്‍ വില്‍ക്കപ്പെടുന്നത്.

ഇവ വീട്ടില്‍ കൊണ്ടുപോയി ഇഷ്ടാനുസരണം കറിവെയ്ക്കുകയോ, വരട്ടുകയോ ചെയ്യുമെന്നാണ് കുമരിഗട്ടനിവാസികള്‍ പറയുന്നത്.

ഒരു കിലോ എലിയിറച്ചിയ്ക്ക് 200 രൂപയാണ് വില. ഗ്രാമങ്ങളിലെ വിളവെടുപ്പ് കാലമായാല്‍ തേയിലത്തോട്ടങ്ങളില്‍ എലിശല്യം കൂടുമെന്നും കൃഷിസ്ഥലങ്ങളില്‍ വിള നശിപ്പിക്കാനെത്തുന്ന എലികളെയാണ് ഭക്ഷണത്തിനായി ഉപയോഗിക്കുന്നതെന്നും അവര്‍ പറഞ്ഞു.

മുള കൊണ്ടുണ്ടാക്കിയ കെണികളുമായി ഒരു രാത്രി കൊണ്ട് പത്ത് മുതല്‍ 20 കിലോ വരെയുള്ള എലികളെയാണ് ഇവര്‍ പിടുകൂടുന്നത്.

Content Highlight: No chicken or pork, Kumarikata village in Assam sells rat meat

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


tp ramees

1 min

അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മലയാളിയുവാവ് മരിച്ചു

May 27, 2022

Most Commented