ഇന്ത്യയിലെ മധുരത്തെ സ്‌നേഹിക്കുന്ന വിദേശി, കൊതിയൂറും മധുര വിഭവങ്ങളുടെ പാചകകുറിപ്പുകള്‍ വൈറല്‍


മധുരപലഹാരം പരിചയപ്പെടുത്തുന്ന കാൾ

നമ്മുടെ രാജ്യത്തിന് മാത്രം സ്വന്തമായിട്ടുള്ള ചില പ്രത്യേക രുചികളുണ്ട്. ഇന്ത്യയിലെ ചില മധുര വിഭവങ്ങള്‍ ലോകത്ത് മറ്റെവിടെയും ലഭിക്കുകയുമില്ല. വിദേശികള്‍ക്ക് നമ്മുടെ നാട്ടിലെ മധുരവിഭവങ്ങളുടെ രുചികളെക്കുറിച്ച് പൊതുവെ ധാരണ കുറവാണ്. എന്നാല്‍ ഇപ്പോഴിതാ ഇവിടുത്തെ രുചി തേടി എത്തിയിരിക്കുകയാണ് ഒരു വിദേശി, ന്യൂസിലൻഡുകാരനായ കാള്‍.

നമ്മുടെ നാട്ടിലെ മധുരവിഭവങ്ങളുടെ ആരാധകനാണ് കാള്‍. കുറെ നാളായി ഇന്ത്യയില്‍ കഴിയുന്ന ഇദ്ദേഹം പ്രശസ്തനായ വ്‌ളോഗര്‍ കൂടിയാണ്. കാള്‍ റോക്ക്‌സ് ഓണ്‍ലൈന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഇയാളുടെ വീഡിയോകള്‍ക്ക് നിരവധി ആരാധകരാണുള്ളത്. ഇന്ത്യയിലൊട്ടാകെ കറങ്ങിനടന്ന് സാഹസിക വീഡിയോകളും ചെയ്യാറുള്ള കാള്‍, അയല്‍രാജ്യങ്ങളായ പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലും വ്‌ളോഗ് ചെയ്യാനായി പോകാറുണ്ട്. ഒരുലക്ഷത്തിലധികം പേര്‍ ഇന്‍സ്റ്റഗ്രാമിലും 20 ലക്ഷത്തോളം പേര്‍ യൂട്യൂബിലും ഇദ്ദേഹത്തെ ഫോളോ ചെയ്യുന്നുണ്ട്. ഇന്ത്യന്‍ മധുരപലഹാരങ്ങള്‍ളുടെ രൂചി മറ്റുള്ളവരിലേയ്ക്കും എത്തിക്കാന്‍ കാള്‍ ആഗ്രഹിക്കുന്നു.



ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും സന്ദര്‍ശിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നാണ് കാള്‍ പറയുന്നത്. ഹരിയാന സ്വദേശിയെ വിവാഹം ചെയ്ത കാള്‍ ഇന്ത്യന്‍ സംസ്‌കാരം പിന്തുടരാന്‍ ഇഷ്ടപ്പെടുന്നു.

വീടുകളിലെ ആഘോഷപരിപാടികളോട് അനുബന്ധിച്ച് തയ്യാറാക്കുന്ന മാല്‍പുവ മധുരപലഹാരത്തെ കാൾ പരിചയപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യക്കാരുടെ ഏറെ പ്രിയപ്പെട്ട പരമ്പരാഗത വിഭവമാണ് 'മാല്‍പുവ'. വീട്ടില്‍ എങ്ങനെയാണ് 'മാല്‍പുവ' ഉണ്ടാക്കുന്നതെന്ന വിശദമായ വീഡിയോയും കാള്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. ഭാര്യയുടെ അമ്മ അയല്‍ക്കാര്‍ക്കൊപ്പം ചേർന്ന് മാൽപുവ തയ്യാറാക്കുന്ന വീഡിയോ ആണിത്. ഈ വീഡിയോ ഇതിനോടകം തന്നെ ഇൻസ്റ്റഗ്രാമിൽ വൈറലായി കഴിഞ്ഞു.

Content Highlights: New Zealander Is Gushing Over Indian Mithai And His Videos Are viral


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented