ഭക്ഷ്യസംസ്‌കരണ മേഖലയിൽ തുടങ്ങാം പുതുസംരംഭങ്ങൾ


ടി.എസ്. ചന്ദ്രന്‍/chandrants666@gmail.com

കുറഞ്ഞ മുതല്‍മുടക്കിലും ഉയര്‍ന്ന മുതല്‍മുടക്കിലും ഒരുപോലെ ബിസിനസ് ചെയ്യാന്‍ അവസരം. മികച്ച വിപണി

പ്രതീകാത്മക ചിത്രം

ഭക്ഷ്യസംസ്‌കരണ മേഖലയില്‍ ലഘുസംരംഭകര്‍ക്കും കുടുംബസംരംഭകര്‍ക്കും ഏറെ അവസരങ്ങളാണ് ഉള്ളത്. നിക്ഷേപസാധ്യതാമേഖലകളില്‍ ഏറ്റവും മികച്ചത് ഇതാണ്. കാര്‍ഷികരാജ്യമായ ഇന്ത്യയില്‍ കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്ക് മികച്ച വില ലഭിക്കണമെങ്കില്‍ അത് കൂടുതല്‍ മൂല്യവര്‍ധിതമാക്കേണ്ടതുണ്ട്. ഇന്ത്യയിലെ ആഭ്യന്തര ഉത്പാദനത്തിന്റെ 32 ശതമാനം മാത്രമാണ് കയറ്റുമതി ചെയ്യപ്പെടുന്നത്. ഇതില്‍ 13 ശതമാനം ഭക്ഷ്യോത്പന്നങ്ങളാണ്. ഈ മേഖലയുടെ വളര്‍ച്ചാ നിരക്കാകട്ടെ 20 ശതമാനത്തിന് മുകളിലും. ഉയര്‍ന്ന പരിഗണനയാണ് ഈ മേഖലയ്ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിവരുന്നത്. കാര്‍ഷിക-ഭക്ഷ്യസംസ്‌കരണമേഖലയില്‍ സംരംഭകര്‍ക്കുള്ളത് അതിരുകളില്ലാത്ത അവസരങ്ങളാണ്.

എന്തുകൊണ്ട് ഭക്ഷ്യസംരംഭം?

കുറഞ്ഞ മുതല്‍മുടക്കിലും ഉയര്‍ന്ന മുതല്‍മുടക്കിലും ഒരുപോലെ ബിസിനസ് ചെയ്യാന്‍ അവസരം. മികച്ച വിപണി, കുടുംബ ബിസിനസായി തുടങ്ങാം, കുറഞ്ഞ നിക്ഷേപം മതി, വലുതാവാനുള്ള അവസരങ്ങള്‍ ഏറെ, ക്രെഡിറ്റ് കച്ചവടം കുറവായിരിക്കും, പരിസ്ഥിതി പ്രശ്നങ്ങളും പൊതുവേ ബാധിക്കില്ല, സാങ്കേതികതയും ലഘുവായിരിക്കും തുടങ്ങി നേട്ടങ്ങള്‍ ഏറെയാണ്. എഫ്.എസ്.എസ്.എ. ഐ., പായ്ക്കര്‍ തുടങ്ങിയ അനുമതികള്‍ മതിയാകും എന്നതിനാല്‍ ലൈസന്‍സിങ് എളുപ്പമായിരിക്കും. മറ്റു മേഖലകളുമായി തട്ടിച്ചുനോക്കുമ്പോള്‍ ലാഭവിഹിതം കൂടുതല്‍ ആയിരിക്കും. ഇക്കാര്യങ്ങളാണ് ഭക്ഷ്യസംരംഭങ്ങള്‍ പുതുസംരംഭകര്‍ക്ക് ഏറെ സ്വീകാര്യമാകുന്നത്.

'പാചകം തയ്യാര്‍' സാമഗ്രികള്‍

സംരംഭകര്‍ക്ക് ഏറെ ആശ്രയിക്കാവുന്ന ഒന്നാണ് 'പാചകം തയ്യാര്‍' (Ready to Cook) ഉത്പന്നങ്ങള്‍. ധാന്യപ്പൊടികളും മസാലപ്പൊടികളും എല്ലാം മികച്ച ബിസിനസ് മേഖല തന്നെ. ഇന്‍സ്റ്റന്റ് കറി മിക്സുകള്‍, ബിരിയാണി പാക്കറ്റുകള്‍, ഫ്രോസണ്‍ ഭക്ഷ്യ ഉത്പന്നങ്ങള്‍, കറികള്‍ക്ക് ഉപയോഗിക്കുന്ന അരപ്പുകള്‍, ദോശ-ഇഡ്ഡലി-വട മിക്സുകള്‍, ശുദ്ധമായ ഭക്ഷ്യയെണ്ണകള്‍, തേങ്ങാപ്പൗഡര്‍, ലൈവ് കോക്കനട്ട് ഓയില്‍, വിവിധയിനം പപ്പടങ്ങള്‍ തുടങ്ങി നൂറുകണക്കിന് സംരംഭങ്ങള്‍ക്ക് സാധ്യതയുണ്ട്. മികച്ച ലാഭവിഹിതവും വിപണിയും ഉറപ്പ്.

ഉണക്കിയ പഴങ്ങളും പച്ചക്കറികളും

ഒരു ഡ്രയറിന്റെ സഹായത്തോടെ വീടുകളില്‍ത്തന്നെ ചെയ്യാവുന്ന ഒരു ബിസിനസാണ് ഡ്രൈ ഫ്രൂട്ട്സും ഡ്രൈ വെജിറ്റബിള്‍സും. വലിയ വിപണി അവസരങ്ങളാണ് ഇതുവഴി തുറന്നുകിട്ടുന്നത്. ഏത്തപ്പഴം, ചക്കപ്പഴം (പഴുപ്പ് കുറഞ്ഞത്), മാങ്ങ, പൈനാപ്പിള്‍, പപ്പായ എന്നിവയെല്ലാം ഉണക്കി പായ്ക്ക് ചെയ്ത് വില്‍ക്കുന്നത് മികച്ച കുടുംബസംരംഭമായി വളര്‍ത്തിയെടുക്കാവുന്നതാണ്. ഏത്തക്കയില്‍ നിന്ന് ചിപ്‌സ് ഉത്പന്നങ്ങളാണ് പൊതുവേ നിര്‍മിച്ചുവരുന്നത്. അതിന്റെ വ്യാവസായികപ്രാധാന്യം നാം ഇനിയും പൂര്‍ണമായും മനസ്സിലാക്കിയിട്ടില്ല. വെള്ളം വറ്റിച്ചെടുത്ത് ഭക്ഷണപദാര്‍ഥമായി പാകമെത്തിയ വാഴപ്പഴത്തെ സംസ്‌കരിച്ചെടുക്കുവാന്‍ സാധിക്കും. ഇത് ആറുമാസംവരെ കേടുകൂടാതെ ഉപയോഗിക്കാവുന്നതും സ്വദേശത്തും വിദേശത്തും നല്ല രീതിയില്‍ വിറ്റഴിക്കുവാന്‍ കഴിയുന്നതുമാണ്.

പാരമ്പര്യമായി ഉപയോഗിച്ചുവരുന്ന പ്രധാനപ്പെട്ട ഒരു ബേബി ഫുഡ് ആണ് ഏത്തക്കായപ്പൊടി. കുട്ടികള്‍ക്ക് മാത്രമല്ല പ്രായമായവര്‍ക്കും ഇതൊരു മികച്ച ഭക്ഷണമാണ്. കായപ്പൊടിക്കൊപ്പം ധാന്യപ്പൊടികള്‍ കൂടി ചേര്‍ത്ത് മികച്ച ഇനം ഹെല്‍ത്തി ഫുഡ്ഡുകളും നിര്‍മിച്ചുവില്‍ക്കാവുന്നതാണ്. ആരോഗ്യ ഭക്ഷണങ്ങള്‍ക്ക് ഏറെ സാധ്യതകളാണ് വരുംകാലങ്ങളില്‍ ഉണ്ടാകാന്‍ പോകുന്നത്. കപ്പയും നാളികേരവും ഡ്രയറിന്റെ സഹായത്തോടെ ജലാംശം നീക്കി വിപണിയില്‍ എത്തിക്കാം.

ക്ലീന്‍ ചെയ്ത് പാക്കറ്റിലാക്കിയവ

കുടുംബ ബിസിനസ് ആയിത്തന്നെ ശോഭിക്കാവുന്ന ഒരു മികച്ച മേഖലയാണ് ക്ലീന്‍ ചെയ്ത് പാക്കറ്റിലാക്കിയ പച്ചക്കറികളും അനുബന്ധ ഉത്പന്നങ്ങളും. നാട്ടില്‍ സുലഭമായി ലഭിക്കുന്ന പച്ചക്കറികള്‍ നന്നായി കഴുകി (ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത വെള്ളത്തിലിട്ട് കഴുകിയാല്‍ വിഷാംശത്തിന്റെ അളവ് കുറയ്ക്കാന്‍ കഴിയും) അതിനുശേഷം അവിയല്‍/സാമ്പാര്‍ പാകത്തിന് വലുപ്പത്തില്‍ അരിഞ്ഞ് പോളിത്തീന്‍ കവറില്‍ പായ്ക്ക് ചെയ്ത് വില്‍ക്കുകയാണ് വേണ്ടത്. കപ്പ, ചക്ക, ചക്കക്കുരു എന്നിവയെല്ലാം ഇങ്ങനെ വില്‍ക്കാന്‍ കഴിയും. കാര്യമായ മെഷിനറികള്‍ ഒന്നും തന്നെ ഇതിന് ആവശ്യമില്ല.

വെളുത്തുള്ളി, ചുവന്നുള്ളി, സവാള എന്നിവ ദൈനംദിനം നാം ഉപയോഗിച്ചുവരുന്നവയാണ്. ഇതു നന്നായി ക്ലീന്‍ ചെയ്ത് (തൊലികളഞ്ഞ്, ഗ്രേഡ് ചെയ്ത്) പാക്കറ്റിലാക്കി വില്‍ക്കാവുന്നതാണ്. വെളുത്തുള്ളിയുടെ തൊലികളയുന്ന മെഷിനറി ഇപ്പോള്‍ ലഭ്യമാണ്. ഒരു ലക്ഷം രൂപയോളം മാത്രമാണ് ഇതിന്റെ വില. അതുപോലെ തന്നെ തക്കാളിയും ഗ്രേഡ് ചെയ്ത് കഴുകി വൃത്തിയാക്കി പാക്കറ്റിലാക്കി വില്‍ക്കാം. നിരവധി സൂപ്പര്‍മാര്‍ക്കറ്റുകള്‍ സ്ഥിരം ചോദിക്കുന്നതാണ് ചക്കക്കുരു തൊലി കളഞ്ഞ് ക്ലീന്‍ ചെയ്ത് പാക്കറ്റിലാക്കി ലഭിക്കുമോ എന്ന്.

തേങ്ങ ചുരണ്ടി 100 ഗ്രാം, 200 ഗ്രാം, 500 ഗ്രാം പാക്കറ്റുകളിലാക്കി അതത് ദിവസം വില്‍ക്കാവുന്ന രീതിയില്‍ മികച്ച ബിസിനസ് ചെയ്യാം. നല്ല ഇനം മുരിങ്ങ ഇലയും, ചീര ഇലകളും ഇതുപോലെ തന്നെ ക്ലീന്‍ ചെയ്ത് പാക്കറ്റിലാക്കി വില്‍ക്കാവുന്നാണ്. റിസ്‌ക് ഇല്ലാതെ ബിസിനസ് ചെയ്യാന്‍ ഇത്തരം മേഖലകള്‍ക്ക് കഴിയുന്നു എന്നതാണ് പ്രധാന നേട്ടം. കടല, പയര്‍, ചെറുപയര്‍, മുതിര തുടങ്ങിയ ധാന്യങ്ങള്‍ മുളപ്പിച്ച് പാക്കറ്റിലാക്കിയും സംരംഭരംഗത്തേക്ക് കടന്നുവരാം.

സുഗന്ധവ്യഞ്ജനങ്ങള്‍

സുഗന്ധവ്യഞ്ജനങ്ങളെ കേന്ദ്രീകരിച്ച് ഒട്ടനവധി ചെറുതും വലുതുമായ സംരംഭങ്ങള്‍ക്ക് സാധ്യതകളുണ്ട്. സ്പൈസസ് ഓയില്‍, ഒലിയോറെസിന്‍ എന്നിവയെല്ലാം മികച്ച കയറ്റുമതി സാധ്യതയുള്ള മേഖലയാണ്. ഇത്തരം സംരംഭങ്ങള്‍ക്ക് ഉയര്‍ന്ന തോതിലുള്ള നിക്ഷേപം ആവശ്യമാണ്.

അതേസമയം, സ്പൈസസ് പൗഡറുകള്‍ കുറഞ്ഞമുടക്കില്‍ ചെയ്യാവുന്ന ബിസിനസ് ആണ്. കാപ്പി, തേയില എന്നിവയുടെ വ്യാപാരം, സംസ്‌കരണം എന്നിവയും വേണ്ടത്ര അവസരങ്ങള്‍ നല്‍കുന്നവയാണ്. വയനാട് കാപ്പിക്ക് ആഗോളതലത്തില്‍ ഡിമാന്‍ഡ് ഉണ്ട്. റോസ്റ്റ് ചെയ്ത കാപ്പി, ചിക്കറി ചേര്‍ക്കാത്ത കാപ്പിപ്പൊടി എന്നിവ ലഘുവായി ചെയ്യാവുന്ന സംരംഭമാണ്.

കുരുമുളക്, ചുക്ക്, മഞ്ഞള്‍, ജാതിക്ക, ഏലം, ഗ്രാംപൂ തുടങ്ങിയവ ഉണക്കി അതേ രീതിയില്‍ പായ്ക്ക് ചെയ്ത് വില്‍ക്കുന്നുണ്ട്. ഓണ്‍ലൈനില്‍ ഇത്തരം ഉത്പന്നങ്ങള്‍ വളരെ വിജയകരമായി വിറ്റുപോകുന്നു. പ്രത്യേകമായ മൂല്യവര്‍ധന ഒന്നും നടത്താതെ തന്നെ സുഗന്ധവ്യഞ്ജനങ്ങള്‍ ഗ്രേഡ്ചെയ്ത്, ക്ലീന്‍ ചെയ്ത്, റീ പായ്ക്ക് ചെയ്ത് വില്‍ക്കാനും അവസരങ്ങള്‍ നിരവധിയാണ്.

(സംസ്ഥാന വ്യവസായ -വാണിജ്യ വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകന്‍)

Content Highlights: food processing sector, new ventures, food

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented