വെറൈറ്റിയായി കുടുക്ക പിസ്സ, ക്യാപിറ്റൽ സ്പെഷ്യൽ


സപ്ത സഞ്ജീവ്

സംഗതി ഹിറ്റായതോടെ നിരവധി കുല്‍ഹഡ് പിസ്സ കടകള്‍ ഇതിനകം തലസ്ഥാനത്ത് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.

കുൽഹദ് പിസ

ഭക്ഷണകാര്യത്തില്‍ പുതുമകളും വൈവിധ്യങ്ങളും നിറഞ്ഞ നാടാണ് ഇന്ത്യ. ഇനിയിപ്പൊ പ്രത്യേകിച്ച് വൈവിധ്യത്തിനൊന്നും സ്‌കോപ്പില്ലാത്ത ഭക്ഷണമാണെങ്കില്‍ നമ്മള്‍ രൂപം മാറ്റം വരുത്തും. ഇക്കഴിഞ്ഞ രണ്ട് കോവിഡ് ലോക്ഡൗണ്‍ കാലത്തും കേരളീയര്‍ കൈവെക്കാത്ത ചക്കവിഭവങ്ങളൊന്നുമില്ല. ചക്ക മടല്‍വരെ തോരനാക്കിയും കറിവെച്ചും കഴിച്ച് തൃപ്തിയടഞ്ഞവരാണ് നമ്മള്‍. ചക്ക നമ്മുടെ നാട്ടുകാരനാണല്ലോ, അപ്പോ നമുക്ക് എന്തുമാവാം. എന്നാല്‍ ഇനി പറയാന്‍ പോകുന്നത് ഒരു വിദേശിയെക്കുറിച്ചാണ്- പിസ്സ.

ഇറ്റലിയില്‍ ജന്മമെടുത്ത ഭക്ഷ്യവിഭവമായ പിസ്സയ്ക്ക് അന്നാട്ടുകാര്‍ നല്‍കിയ നല്‍കിയത് വട്ട രൂപമാണ്. വൃത്താകൃതിയില്‍ വേവിച്ചെടുക്കുന്ന പിസ്സ തൃകോണാകൃതിയില്‍ മുറിച്ചെടുത്ത് കത്തിയും ഫോര്‍ക്കും ഉപയോഗിച്ചാണ് സാധാരണയായി കഴിക്കുന്നത്. ഇങ്ങ് ഇന്ത്യയിലും ഇക്കാലമത്രയും നമ്മളും അത് കഴിച്ചത് അങ്ങനെയൊക്കെ തന്നെ. എന്നാല്‍ ഇന്നിപ്പൊ പിസ്സയ്ക്ക് രൂപമാറ്റം സംഭവിച്ചിരിക്കുന്നു- അല്ല രൂപമാറ്റം വരുത്തിയിരിക്കുന്നു. പറഞ്ഞുവരുന്നത്, കുല്‍ഹഡ് പിസ്സയെക്കുറിച്ചാണ്. ചെറിയ കുടത്തില്‍ ലഭിക്കുന്ന പീറ്റ്സ ഡല്‍ഹിയില്‍ ആദ്യമായി അവതരിപ്പിച്ചത് തെക്കന്‍ ഡല്‍ഹിയിലെ ബദര്‍പുരിലെ ബദര്‍പുര്‍ 40 ഫൂട്ട് റോഡിലെ അഗ്ഗര്‍വാള്‍ സ്വീറ്റ് ഷോപ്പിന് സമീപത്തുള്ള ചെറിയ പിസ്സ കടയെക്കുറിച്ചാണ്.

കടകളില്‍ ലസ്സി വില്‍ക്കുന്നതിന് സമാനമായ ചെറിയ കുടുക്കയില്‍ വേവിച്ച ചോളം, ചെറുതായി അരിഞ്ഞ തക്കാളി, പനീര്‍, ചീസ് സോസ്, തക്കാളി സോസ്, മുളക്-വെളുത്തുള്ളി സോസ്, ഒറെഗാനോ, ചുവന്ന മുളക് ഫ്‌ലേക്‌സ്, മാഗ്ഗി മസാല, അരികു കളഞ്ഞ് ചതുരത്തില്‍ അരിഞ്ഞ ബ്രെഡ് ഇതെല്ലാം ചേര്‍ത്ത് തയ്യാറാക്കിയ മിശ്രിതമിട്ട് മുകളില്‍ ധാരാളം മൊസ്രെല്ലാ ചീസും വിതറി തട്ടുതട്ടായി വിളമ്പുക. ഏറ്റവും മുകളില്‍ അല്‍പ്പംകൂടി ചുവന്നമുളക് ഫ്‌ലേക്സ്, ഒറെഗാനോ, ചീസ് സോസ്, മൊസ്രെല്ലാ ചീസ് എന്നിവ വിതറി അഞ്ചോ ആറോ അല്ലി ഒലീവ് കഷ്ണങ്ങള്‍കൊണ്ട് അലങ്കരിച്ച് ഒവനില്‍ ബേക്ക് ചെയ്യുക. പരമാവധി രണ്ട് മിനിറ്റ് വേവിക്കുമ്പോള്‍ തന്നെ ചീസ് അലിഞ്ഞ് ക്രീമി പരുവമാകുമെന്ന് കടയുടമ നിഖില്‍ സാക്ഷ്യപ്പെടുത്തുന്നു. ഒവനില്‍ വേവിച്ചെടുക്കുന്നതോടെ ചീസ് അലിഞ്ഞ്, മസാലയും ബ്രഡ് കഷ്ണങ്ങളും ചോളമുള്‍പ്പെടെയുള്ള പച്ചക്കറികളുമായെല്ലാം ചേര്‍ന്ന് പിസ്സ നല്ല ക്രീമിയായിട്ടുണ്ടാകും. വേവിച്ച് പുറത്തെടുക്കുന്ന കുല്‍ഹഡ് പിസ്സ സ്പൂണ്‍ ഉപയോഗിച്ചാണ് കഴിക്കുക. ഒരു കുല്‍ഹഡ് പിസ്സയ്ക്ക് 69 രൂപയാണ് നിരക്ക്. സംഗതി ഹിറ്റായതോടെ നിരവധി കുല്‍ഹഡ് പിസ്സ കടകള്‍ ഇതിനകം തലസ്ഥാനത്ത് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.

Content Highlights: new variety of pizza, food, kulhad pizza


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented