നെസ്ലേ ഇന്ത്യ രാജ്യത്തെ ആദ്യ ബേക്ക്ഡ് നൂഡില്‍സ് ഉല്‍പ്പന്നമായ മാഗി ന്യൂട്രിലിഷ്യസ് വിപണിയില്‍ അവതരിപ്പിച്ചു. കമ്പനിയുടെ ആഗോള ഭക്ഷണനിര്‍മ്മാണ അനുഭവപരിചയവും പ്രാദേശിക രുചിഭേദങ്ങളിലുള്ള ആഴത്തിലുള്ള അറിവും ഇടകലര്‍ത്തിയാണ് നെസ്ലേ ന്യൂട്രിലിഷ്യസ് ബേക്ക്ഡ് നൂഡീല്‍സ് തയാറാക്കിയിരിക്കുന്നത്.

'കുച്ച് അച്ചാ പക്ക് രഹാ ഹേ', ക്യാംപെയ്ന്റെ തുടര്‍ച്ചയായാണ് പുതിയ ഉത്പന്നവും നെസ്ലേ  ഇറക്കിയിരിക്കുന്നത്. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന ബേക്ക്ഡ് ടെക്നോളജി കൊണ്ട് സ്വീറ്റ് കോണിന്റെ രുചി അതേപടി നൂഡില്‍സില്‍ നിലനിര്‍ത്താന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

രണ്ട് സ്പെഷ്യല്‍ ടേസ്റ്റ്  മേക്കേഴ്സിനൊപ്പമാണ് ഈ ഉത്പന്നം വിപണിയില്‍ എത്തിയിരിക്കുന്നത്. രൂചിയ്ക്കായുള്ള ഡ്രൈ സീസണിങ്, മൊത്തത്തിലുള്ള രുചി വര്‍ദ്ധിപ്പിക്കുന്നതിനായി ഫ്ളേവേഡ് ഓയില്‍ എന്നിവയാണ് ടേസ്റ്റ് മേക്കറുകള്‍. എല്ലാ നൂഡില്‍ നൂലിലും സ്വീറ്റ്‌കോണിന്റെ രുചിയുള്ള ഉത്പന്നം എല്ലാവര്‍ക്കും ഇഷ്ടമാകുമെന്നാണ്  പ്രതീക്ഷിക്കുന്നതെന്ന് നെസ്ലേ ഇന്ത്യ, ഫുഡ്സ്, ജനറല്‍ മാനേജര്‍ നിഖില്‍ ചന്ദ് പറഞ്ഞു.

പുതിയ മാഗി നൂട്രി-ലിഷ്യസ് ബേക്ക്ഡ് നൂഡില്‍സിന്റെ ആകര്‍ഷകമായ രുചിയും പാചകം ചെയ്യാനുള്ള അനായാസതയും കുട്ടികളിലേക്ക് കൂടി പാചകത്തിന്റെ 'ജോയ്' എത്തിക്കാന്‍ രക്ഷിതാക്കളെ സഹായിക്കുന്നു. മാഗി ന്യൂട്രിലീഷ്യസ് ബേക്ക്ഡ് നൂഡില്‍സ് ഇന്ത്യയിലെ എല്ലാ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റുകളിലും ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളിലെ മോം ആന്‍ഡ് പോപ് സ്റ്റോര്‍സിലും ലഭ്യമാകുമെന്നും നെസ്ലേ അറിയിച്ചു.

content highlight: nestle introduce india's first baked noodles