ഇൻസ്റ്റഗ്രാമിൽ നീരജ് പങ്കുവെച്ച ചിത്രം | Photo: instagram.com|neeraj____chopra|?hl=en
മാലദ്വീപില്‍ അവധിയാഘോഷത്തിലാണ് ഇന്ത്യയുടെ ആദ്യ ഒളിംപിക് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര. കടലില്‍ ഉല്ലാസത്തിനിടെ ബോട്ടിലിരിക്കുമ്പോള്‍ നീരജ് എടുത്ത പ്രഭാതഭക്ഷണത്തിന്റെ ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. നീരജ് ഇന്‍സ്റ്റഗ്രാമിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
കടലിന്റെ നീലനിറത്തിന്റെ പശ്ചാത്തലത്തില്‍ എടുത്ത ചിത്രമാണിത്.
കൈതച്ചക്ക, തണ്ണിമത്തന്‍, കിവി, ഡ്രാഗണ്‍ ഫ്രൂട്ട് എന്നിവയൊക്കെ ചിത്രത്തില്‍ കാണാന്‍ കഴിയും. വായില്‍ വെള്ളമൂറിക്കുന്ന പാന്‍കേക്കും തേങ്ങാവെള്ളവും ബ്രെഡും ഒപ്പമുണ്ട്. തീര്‍ന്നില്ല, രണ്ട് പാത്രങ്ങളിലായി ഓട്‌സില്‍ തയ്യാറാക്കിയ വിഭവവും നട്‌സും ഉണക്കപ്പഴങ്ങളും സ്‌ട്രോബെറിയിലുണ്ടാക്കിയ പുഡ്ഡിങ്ങും ഒരു കപ്പ് കാപ്പിയും ചായയും ഫ്രൂട്ട് ജ്യൂസും അടങ്ങുന്ന രാജകീയമായ പ്രഭാതഭക്ഷണത്തിന്റെ ചിത്രമാണ് നീരജ് പങ്കുവെച്ചിരിക്കുന്നത്.
Content highlights: neeraj chopra has a grand breakfast and-it-s-making-us-hungry-


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..